"ഗുരുത്വാകർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: vi:Tương tác hấp dẫn
(ചെ.) യന്ത്രം ചേർക്കുന്നു: sc:Gravidade
വരി 75: വരി 75:
[[ro:Gravitație]]
[[ro:Gravitație]]
[[ru:Гравитация]]
[[ru:Гравитация]]
[[sc:Gravidade]]
[[scn:Gravitazzioni univirsali]]
[[scn:Gravitazzioni univirsali]]
[[sh:Gravitacija]]
[[sh:Gravitacija]]

03:03, 8 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുത്വബലമാണ്‌ ഗ്രഹങ്ങളെ സൂര്യനുചുറ്റും പിടിച്ചുനിർത്തുന്നത് (വലിപ്പം ആനുപാതികമല്ല).

പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ ഗുരുത്വാകർഷണം (ആംഗലം: Gravitation). പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ഇത്. പിണ്ഡമുള്ള വസ്തുക്കൾക്ക് ഭാരം നൽകുന്നത് ഗുരുത്വാകർഷണബലമാണ്‌. ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട് എന്നതിനാലും ജ്യോതിശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്.

സമവാക്യങ്ങൾ

ആധുനികഭൗതികശാസ്ത്രത്തിൽ ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ്‌ ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സ്ഥലകാലത്തിന്റെ വക്രതയാണ്‌ ഗുരുത്വാകർഷണത്തിന്‌ കാരണം. എന്നാൽ ഇതിലും ഏറെ സരളമായ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമമുപയോഗിച്ചും ഇതിനെ ഏറെക്കുറെ വിശദീകരിക്കാം.

"https://ml.wikipedia.org/w/index.php?title=ഗുരുത്വാകർഷണം&oldid=840521" എന്ന താളിൽനിന്ന് ശേഖരിച്ചത്