"എസ്.കെ. പൊറ്റെക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:




=== എസ്‌.കെയുടെ പ്രധാന കൃതികള്‍ ===
=== എസ്‌.കെ പൊറ്റെക്കാട്ടിന്റെ പ്രധാന കൃതികള്‍ ===


* [[നോവല്‍|നോവലുകള്‍]]: [[നാടന്‍പ്രേമം]], [[വിഷകന്യക]], [[ഒരു ദേശത്തിന്റെ കഥ]], [[ഒരു തെരുവിന്റെ കഥ]].
* [[നോവല്‍|നോവലുകള്‍]]: [[നാടന്‍പ്രേമം]], [[വിഷകന്യക]], [[ഒരു ദേശത്തിന്റെ കഥ]], [[ഒരു തെരുവിന്റെ കഥ]].

06:49, 14 ജനുവരി 2006-നു നിലവിലുണ്ടായിരുന്ന രൂപം

എസ്‌.കെ പൊറ്റേക്കാട്‌ എന്ന ശങ്കരന്‍കുട്ടി പൊറ്റേക്കാട്‌ 1913 മാര്‍ച്ച്‌ 14 -ന്‌ കോഴിക്കോട്ട്‌‌ ജനിച്ചു. യാത്രാവിവരണ ഗ്രന്ഥകാരന്‍, നോവലിസ്റ്റ്‌, കഥാകൃത്ത്‌ എന്നീ നിലകളില്‍ പ്രശസ്തനായി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക്‌ എസ്‌.കെയുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്‌.

ഒരു തെരുവിന്റെ കഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1962), ഒരു ദേശത്തിന്റെ കഥയ്ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1973) ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. കോഴിക്കോട്‌ ലോകസഭാമണ്ഠലത്തില്‍ നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയ്ക്കുവേണ്ടി മത്സരിച്ച്‌ പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. കാലിക്കറ്റ്‌ സര്‍വ്വകലാശാല ഡോക്ടറേറ്റ്‌ നല്‍കി ആദരിച്ചു. 1982 ഓഗസ്റ്റ്‌ 6 -ന്‌ അന്തരിച്ചു.


എസ്‌.കെ പൊറ്റെക്കാട്ടിന്റെ പ്രധാന കൃതികള്‍

"https://ml.wikipedia.org/w/index.php?title=എസ്.കെ._പൊറ്റെക്കാട്ട്&oldid=8397" എന്ന താളിൽനിന്ന് ശേഖരിച്ചത്