"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: simple:Quadrilateral
(ചെ.) യന്ത്രം ചേർക്കുന്നു: am:አራት ማዕዘን
വരി 31: വരി 31:
{{geometry-stub}}
{{geometry-stub}}


[[am:አራት ማዕዘን]]
[[ar:رباعي الأضلاع]]
[[ar:رباعي الأضلاع]]
[[ast:Cuadriláteru]]
[[ast:Cuadriláteru]]

04:40, 20 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാലു വശങ്ങളുള്ള സം‌വൃതരൂപത്തെയാണ് ക്ഷേത്രഗണിതത്തിൽ ചതുർഭുജം എന്ന് വിളിക്കുന്നത്[1]. ചതുർഭുജത്തിന് നാലു വശങ്ങളും നാലു കോണുകളും രണ്ട് വികർണങ്ങളുമുണ്ട്. ഒരു ചതുർഭുജത്തിന്റെ നാല് കോണുകളുടെയുംകൂടി അളവുകളുടെ തുക 3600 ആയിരിക്കും.

ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.

കോൺവെക്സ് ചതുർഭുജങ്ങൾ

സാമാന്തരികങ്ങൾ

സാമാന്തരികം(Parallelogram): എതിർവശങ്ങൾ സമാന്തരങ്ങളും തുല്യങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്‌.

  • ദീർഘസാമാന്തരികം (Rhomboid): എതിർവശങ്ങൾ സമാന്തരം.
    • ദീർഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നവയും ആണ്.
  • സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.
    • സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുർഭുജമാണ് സമചതുരം. എതിർവശങ്ങൾ സമാന്തരങ്ങളും വികർണ്ണങ്ങൾ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

മറ്റുള്ളവ

  • പട്ടം (Kite): സമീപവശങ്ങൾ സർവ്വസമവും എതിർവശങ്ങൾ ഭിന്നവുമായ ചതുർഭുജം.
  • ലംബകം (Trapezium): രണ്ട് വശങ്ങൾ മാത്രം സമാന്തരമായ ചതുർഭുജം.
  • സമപാർശ്വലംബകം (Isocelas trapezium): പാർശ്വകോണുകൾ തുല്യമായ ലംബകം.
  • വിഷമചതുർഭുജം: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുർഭുജം.
  • ചക്രീയചതുർഭുജം (Cyclic Quadrilateral): ശീർഷബിന്ദുക്കൾ ഒരു വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
  • സ്പർശചതുർഭുജം: (Tangential Quadrilateral): നാലു വശങ്ങളും അന്തർവൃത്തത്തിന്റെ സ്പർശരേഖകളായുള്ള ചതുർഭുജം.
  • ദ്വികേന്ദ്രികചതുർഭുജം(Bicentric Triangle): ഒരേ സമയം ചക്രീയചതുർഭുജവും സ്പർശചതുർഭുജവുമായവ.

അവലംബങ്ങൾ

  1. ഗണിതശാസ്ത്രം, പാഠപുസ്തകം, 8-ആം തരം, വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ, 1993

ബാഹ്യകണ്ണികൾ

ചതുർഭുജങ്ങൾ


"https://ml.wikipedia.org/w/index.php?title=ചതുർഭുജം&oldid=821395" എന്ന താളിൽനിന്ന് ശേഖരിച്ചത്