"ത്രിദോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
വരി 60: വരി 60:
''വ ഗതി ഗന്ധന്ന്യോഃ''. ''ഗതി'' എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അർത്ഥങ്ങൾ പറയാം. ''ഗന്ധനം'' എന്നാൽ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അർത്ഥങ്ങൾ.
''വ ഗതി ഗന്ധന്ന്യോഃ''. ''ഗതി'' എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അർത്ഥങ്ങൾ പറയാം. ''ഗന്ധനം'' എന്നാൽ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അർത്ഥങ്ങൾ.


വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. ദേഹനീര്‌ ഉളവാക്കൽ, പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം.<ref>
വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. , പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങൾ വാതത്തിന്റേതാണ <ref>


Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.] p35</ref>
Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.] p35</ref>



=== പിത്തം ===
=== പിത്തം ===

16:31, 9 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.

വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങൾ.(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് ശുശ്രുതൻ അഭിപ്രായപ്പെട്ടിരുന്നു[1]


"സ്വയം മലിനമായ ഘടകവും, മറ്റ്‌ ശരീര ഘടകങ്ങളെ മലിനമാക്കുവാൻ കഴിവുള്ളതുമാണ്‌ ദോഷം"[2]


ത്രിദോഷ സിദ്ധാന്തം

ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ ജനനം മുതൽ മരണം വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുർവ്വേദത്തിന്റെ വിഷയം.

മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ ആണുവും - ഭ്രൂണാവസ്ഥ മുതൽ മരണം വരെ[3] പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്‌. ഉണ്ടായതോടെയുള്ള നിലനിൽപ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു.[4], ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത്‌ ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങൾ എന്നു പറയുന്നത്‌.


പോഷകമായ ദോഷത്തെ കഫമെന്നും, പാചകമായ ദോഷത്തെ പിത്തമെന്നും ചാലകമായ ദോഷത്തെ വാതമെന്നും പറയുന്നു.


ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമർത്ഥമുള്ള "വാ" എന്ന ധാതുവിൽ നിന്നാണ്‌ വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്‌.


ജ്വലിപ്പിക്കുക, പ്രകാശിപ്പിക്കുക എന്നർത്ഥമുള്ള "തപ്‌" എന്ന ധാതുവിൽ നിന്ന് പിത്തമെന്ന ശബ്ദം.


കൂട്ടിച്ചേർക്കുക എന്നർത്ഥമുള്ള "ശ്ലിഷ്മ" എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവർത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അർത്ഥമുണ്ട്‌.) [5]


ദോഷം പ്രബലമായ (പഞ്ച)ഭൂതം ഗുണം[6]
വാതം ആകാശം, വായു രജസ്സ്‌
പിത്തം അഗ്നി സത്ത്വം,രജസ്സ്‌
കഫം അപ്‌, പ്രിഥ്വി തമസ്സ്‌

ദോഷം എന്ന ശബ്ദത്തിന്‌ പ്രവർത്തിപ്പിക്കുന്നതെന്നും, ദുഷിപ്പിക്കുന്നതെന്നും അർത്ഥമുണ്ട്‌. സന്തുലിതാവസ്ഥയിൽ ദോഷങ്ങൾ പരസ്പര പൂരകങ്ങളായി ആരോഗ്യത്തെയും(സമദോഷ സ്ഥിതിയിൽ ദോഷങ്ങളെ ധാതുക്കൾ എന്നും പറയുന്നു) അസന്തുലിതാവസ്ഥയിൽ രോഗങ്ങളേയും സൂചിപ്പിക്കുന്നു.

വാതം

വ ഗതി ഗന്ധന്ന്യോഃ. ഗതി എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അർത്ഥങ്ങൾ പറയാം. ഗന്ധനം എന്നാൽ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അർത്ഥങ്ങൾ.

വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. , പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങൾ വാതത്തിന്റേതാണ [7]

പിത്തം

ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്‌.[8]

തപ്‌ എന്ന സംസ്കൃത ധാതുവിൽ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അർത്ഥങ്ങളാണ്‌.

പിത്തത്തിന്റെ പ്രധാന കൃത്യങ്ങൾ തപ്‌ ദഹെഃ ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത്‌ സ്വാംശീകരിക്കുക), തപ്‌ സന്തപെഃ അതിൽ നിന്ന് താപം ഉത്പാദിപ്പിക്കുക, തപ്‌ ഐശ്വര്യെഃ അതിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുക (?)[9]

കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ)

കഫം ജലത്തിൽ നിന്ന് ഉൽപ്പന്നമാകുന്നു. കേന ജലാദി ഫലാതി ഇതിഃ കഫഃ [10] കൂട്ടിച്ചേർക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അർത്ഥങ്ങളുള്ള സ്ലിഷ്‌ ആലിംഗനേ എന്ന വാക്കിൽ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങൾ) ചെറുത്ത്‌ തോൽപ്പിച്ച്‌ ശരീര പ്രവൃത്തികൾ മുറയ്ക്ക്‌ നടത്തുന്നതിനാൽ ബല എന്നും അറിയുന്നു. രോഗാവസ്ഥയിൽ കഫം, ശരീരം പുറത്തേക്കു തള്ളുന്ന മലം(ദുഷിച്ചത്‌) ആണ്‌.

അവലംബം

  1. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p27
  2. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p26
  3. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. 1p30
  4. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p31, ആയുർവ്വേദ പരിചയം, കെ രാഘവൻ തിരുമുല്പാട്, നാഗാർജ്ജുന റിസേർച്ച് ഫൌണ്ടേഷൻ.p67
  5. ആയുർവ്വേദ പരിചയം, കെ രാഘവൻ തിരുമുല്പാട്, നാഗാർജ്ജുന റിസേർച്ച് ഫൌണ്ടേഷൻ.p71
  6. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p31
  7. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal. p35
  8. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p90
  9. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p91
  10. Tridosha Theory, V V Subramanya Sastri, Arya Vaidya Sala, Kottakkal.p135
"https://ml.wikipedia.org/w/index.php?title=ത്രിദോഷങ്ങൾ&oldid=813703" എന്ന താളിൽനിന്ന് ശേഖരിച്ചത്