"തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: pnb:شہد
(ചെ.) യന്ത്രം ചേർക്കുന്നു: so:Malab
വരി 147: വരി 147:
[[sk:Med]]
[[sk:Med]]
[[sl:Med]]
[[sl:Med]]
[[so:Malab]]
[[sq:Mjalti]]
[[sq:Mjalti]]
[[sr:Мед]]
[[sr:Мед]]

17:01, 13 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പുഷ്പങ്ങളിൽ നിന്ന് തേനീച്ചകൾ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുപ്പുള്ള ദ്രാവകമാണ്‌ തേൻ. മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.

പോഷക മൂല്യം

തേൻ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 300 kcal   1270 kJ
അന്നജം     82.4 g
- പഞ്ചസാരകൾ  82.12 g
- ഭക്ഷ്യനാരുകൾ  0.2 g  
Fat0 g
പ്രോട്ടീൻ 0.3 g
ജലം17.10 g
റൈബോഫ്ലാവിൻ (ജീവകം B2)  .038 mg  3%
നയാസിൻ (ജീവകം B3)  .121 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  .068 mg 1%
ജീവകം B6  .024 mg2%
Folate (ജീവകം B9)  2 μg 1%
ജീവകം സി  0.5 mg1%
കാൽസ്യം  6 mg1%
ഇരുമ്പ്  .42 mg3%
മഗ്നീഷ്യം  2 mg1% 
ഫോസ്ഫറസ്  4 mg1%
പൊട്ടാസിയം  52 mg  1%
സോഡിയം  4 mg0%
സിങ്ക്  .22 mg2%
Shown is for 100 g, roughly 5 tbsp.
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ചരിത്രം

വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരിക്കുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

വിവിധ തരങ്ങൾ

  • വൻ‌തേൻ
ഞൊടിയൽ തേനട

ഞൊടിയൽ തേനിച്ചയുടെ (Apis cerana indica) തേനാണ് സാധാരണയായി വിപണനത്തിനെത്തുന്നത്. വ്യാവസായിക അടിസ്താനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയെ തേൻ ലഭ്യതയുള്ള പ്രദേശങ്ങളലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയി സ്താപിച്ച് വന്തോതിൽ തേൻ ഉല്പാദിപ്പിക്കുന്നു. റബർ, കശുവണ്ടി‍ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം തേനുല്പാദനം നടത്തുന്നത്.

പറങ്കാവിൻ തേൻ റബർ തേനിനെ അപേക്ഷിച്ച് മികച്ചതാണ്.




  • ചെറുതേൻ
ചെറുതേൻ കട്ട

കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.





ചിത്രങ്ങൾ

ഔഷധ ഗുണങ്ങൾ

കാഞ്ഞിരത്തിൽ വസിക്കുന്ന ഏറ്റവും ചെറിയ ഈച്ചകൾ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു.[1] സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.

  • പൌത്തികം

പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.

  • ഭ്രാമരം

വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

  • ക്ഷൌദ്രം

മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.

  • മാഷികം (വൻ‌തേൻ)

തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.

  • ക്ഷാത്രം

കുടയുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.

  • അർഘ്യം

പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (അർഘം) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.

  • ഔദ്ദാലകം

തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.

  • ദാളം

തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

അവലംബം

  1. References

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=തേൻ&oldid=793625" എന്ന താളിൽനിന്ന് ശേഖരിച്ചത്