"അക്സോലോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Taxobox | name = അക്സോലോട്ടൽ | image = Axolotl.jpg | image_width = 250px | image_caption = അക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം ചേർക്കുന്നു: als, bg, br, ca, cs, cy, da, de, es, eu, fa, fi, fr, he, hr, hu, it, ja, ko, la, mk, nah, nl, no, pl, pt, ru, simple, sr, sv, tr, uk, zh, zh-yue
വരി 35: വരി 35:
{{സർവ്വവിജ്ഞാനകോശം}}
{{സർവ്വവിജ്ഞാനകോശം}}


[[als:Axolotl]]
[[bg:Ашолотъл]]
[[br:Aksolotl]]
[[ca:Axolot]]
[[cs:Axolotl mexický]]
[[cy:Axolotl]]
[[da:Axolotl]]
[[de:Axolotl]]
[[en:Axolotl]]
[[en:Axolotl]]
[[es:Ambystoma mexicanum]]
[[eu:Axolot]]
[[fa:اکسولوتل]]
[[fi:Aksolotli]]
[[fr:Axolotl]]
[[he:אקסולוטל מקסיקני]]
[[hr:Aksolotl]]
[[hu:Mexikói axolotl]]
[[it:Ambystoma mexicanum]]
[[ja:メキシコサラマンダー]]
[[ko:아홀로틀]]
[[la:Ambystoma mexicanum]]
[[mk:Аксолотл]]
[[nah:Āxōlōtl]]
[[nl:Axolotl]]
[[no:Axolotl]]
[[pl:Ambystoma meksykańska]]
[[pt:Ambystoma mexicanum]]
[[ru:Аксолотль]]
[[simple:Axolotl]]
[[sr:Аксолотл]]
[[sv:Axolotl]]
[[tr:Aksolotl]]
[[uk:Аксолотль]]
[[zh:墨西哥钝口螈]]
[[zh-yue:墨西哥蠑螈]]

06:45, 13 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അക്സോലോട്ടൽ
അക്സോലോട്ടൽ സ്പെസിമെൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. mexicanum
Binomial name
Ambystoma mexicanum
(Shaw, 1789)

ആംബിസ്റ്റോമ (Ambystoma) എന്ന അമേരിക്കൻ സാലമാണ്ടറിന്റെ (Salamander) ലാർവയാണ് (Larva ) അക്സോലോട്ടൽ. ഇതിന് ലാർവീയ ദശയിൽ തന്നെ പ്രത്യുത്പാദനശേഷിയുണ്ട്. ആംബിസ്റ്റൊമാറ്റിഡേ (Ambistomatidae) കുടുംബത്തിൽപ്പെട്ട ഇവ മെക്സിക്കൻ തടാകങ്ങളിൽ കാണപ്പെടുന്നു. ശക്തിയുളള ഒരു വാലും ദുർബലങ്ങളായ രണ്ടു ജോഡി കാലുകളും മൂന്നു ജോഡി ബാഹ്യഗില്ലുകളുമുള്ള അക്സോലോട്ടലിന് ആകൃതിയിൽ ന്യൂട്ടുകളോട് (Newt) സാദൃശ്യമുണ്ട്. ലാർവീയ ദശയിൽ തന്നെ ഇവ മുട്ടയിടാൻ തുടങ്ങുന്നു. ജലസസ്യങ്ങളോടുചേർന്ന് ചരടുപോലെയാണ് മുട്ടകൾ കാണപ്പെടുന്നത്. രണ്ടുമൂന്ന് ആഴ്ചകൾകൊണ്ട് മുട്ടകൾ വിരിയുന്നു. കുഞ്ഞുങ്ങൾ മാതാപിതാക്കളെപ്പോലെ തന്നെയിരിക്കും. കായാന്തരണ(Metamorphosis) മില്ലാത്ത ഒരു ജീവിയാണിതെന്നും ഇതിന്റെ ജീവിതചക്രം വളരെ ലഘുവായി പൂർണമാകുന്നു എന്നുമായിരുന്നു ആദ്യത്തെ വിശ്വാസം. എന്നാൽ 1865 മുതൽ ഇവയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി പ്രായപൂർത്തിയാകുന്നതിനു മുൻപുതന്നെ ഇതിനു പൂർണമായ ലൈംഗികവളർച്ചയെത്തുന്നുവെന്ന് മനസ്സിലായി. അക്സോലോട്ടൽ ജീവിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ മാറിയാൽ ഇവ പൂർണവ്യത്യാസം പ്രാപിക്കുമെന്നും ആ അവസ്ഥയിൽ ബാഹ്യഗില്ലുകളോ വാലിലെ ചർമമോ കാണുകയില്ലെന്നും ഈ പരീക്ഷണങ്ങൾമൂലം വ്യക്തമാവുകയും ചെയ്തു.

1871-ൽ ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടായ യുദ്ധത്തിൽ പാരീസ് പിടിച്ചെടുത്തശേഷം പ്രഷ്യയിൽ തിരിച്ചു വന്നവർ തങ്ങൾ പിടിച്ചു സൂക്ഷിച്ചിരുന്ന ജലജീവികളായ അക്സോലോട്ടലുകളുടെ സ്ഥാനത്ത് ഉഭയജീവികളായ കുറെ സാലമാണ്ടറുകളെയാണ് കണ്ടത്. പ്രതികൂല പരിതഃസ്ഥിതികളിൽ അക്സോലോട്ടലുകൾ കായാന്തരണം പ്രാപിക്കുമെന്നു മനസ്സിലാക്കാൻ വഴിതെളിച്ച ആദ്യസംഭവം ഇതായിരുന്നു. സാഹചര്യം അനുകൂലമാണെങ്കിൽ അവ ജലജീവികളായിത്തന്നെ തുടരുമെന്നുമാത്രം.

അവലംബം

വീഡിയോ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്സോലോട്ടൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്സോലോട്ടൽ&oldid=793351" എന്ന താളിൽനിന്ന് ശേഖരിച്ചത്