"ഉസ്താദ് വിലായത്ത് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gu:ઉસ્તાદ વિલાયતખાં
(ചെ.) യന്ത്രം ചേർക്കുന്നു: ur:استاد ولایت حسین خان
വരി 16: വരി 16:
[[hi:विलायत ख़ाँ]]
[[hi:विलायत ख़ाँ]]
[[kn:ವಿಲಾಯತ್ ಖಾನ್]]
[[kn:ವಿಲಾಯತ್ ಖಾನ್]]
[[ur:استاد ولایت حسین خان]]

09:41, 28 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമകാലീന ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്നു ഉസ്താദ് വിലായത്ത് ഖാൻ. ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് പണ്ഡിറ്റ് രവിശങ്കറെ പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയർന്ന സൗന്ദര്യബോധവും കാല്പ്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താർ വാദകരിൽ നിന്നും വ്യത്യസ്തനാക്കുന്നു.


ജീവചരിത്രം

ബംഗ്ലാദേശിലെ ഗൗരീപൂരിൽ 1928 ഓഗസ്റ്റ് 8നാണ്‌ വിലായത്ത് ഖാൻ ജനിച്ചത്. പിതാവ് പ്രശസ്തനായ സിത്താർ ഗുരുവായ ഉസ്താദ് ഇനായത്ത് ഖാൻ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വിലായത്ത് ഖാന്റെ പൂർവികർ മുഗൾ രാജസദസ്സിലെ സംഗീതജ്ഞൻമാരായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഇറ്റാവ ഖരാനയുടെ പിന്തുടർച്ച അവകാശപ്പെടാവുന്ന സംഗീത പാരമ്പര്യം വിലായത്ത് ഖാന്റെ സംഗീത ജീവിതത്തിലെ അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനായ ഉസ്താദ് ഇമാദ് ഖാനാണ്‌ ഇറ്റാവ ഖാരാനയുടെ സ്ഥാപകനായി അറിയപ്പെടുന്നത്. ഏട്ടാം വയസ്സിൽ ആരംഭിച്ച വിലായത്ത് ഖാന്റെ സംഗീത ജീവിതം 2004ൽ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം വയസ്സിൽ അന്തരിക്കുന്നത് വരെ നിലനിന്നു.

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_വിലായത്ത്_ഖാൻ&oldid=781591" എന്ന താളിൽനിന്ന് ശേഖരിച്ചത്