"ഹരിയാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Хар'яна
(ചെ.) യന്ത്രം ചേർക്കുന്നു: el:Χαρυάνα
വരി 90: വരി 90:
[[de:Haryana]]
[[de:Haryana]]
[[dv:ހަރިޔާނާ]]
[[dv:ހަރިޔާނާ]]
[[el:Χαρυάνα]]
[[en:Haryana]]
[[en:Haryana]]
[[eo:Harjano]]
[[eo:Harjano]]

06:00, 22 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിയാണ
അപരനാമം: -
തലസ്ഥാനം ചണ്ഢീഗഡ്
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
എ.ആർ. കിദ്വായി
ഭൂപീന്ദർ സിംഗ് ഹൂഡ
വിസ്തീർണ്ണം 44212ച.കി.മീ
ജനസംഖ്യ 21082989
ജനസാന്ദ്രത 477/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി , ഹിന്ദി, ഹരിയാൺവി
ഔദ്യോഗിക മുദ്ര

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ(ഹിന്ദി:हरियाणा)‌. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിന്റെയും തലസ്ഥാനം ഇതുതന്നെ.

ചരിത്രം

ഹാരപ്പൻ സംസ്ക്കാരത്തേക്കാൾപഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ കോഹ്റ കോട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം ഹരിയാണ. സ്വാതന്ത്രത്തിന്‌ ശേഷവും ഹരിയാണ പഞ്ചാബിന്റെ ഭാഗമായിരുന്നു. 1966-ലാണ്‌ ഹരിയാണ പ്രത്യേക സംസ്ഥാനമായി വേർതിരിച്ചത്. ചണ്ഡീഗഡ് കേന്ദ്രഭരണപ്രദേശമാക്കി ഹരിയാണയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കുകയും ചെയ്തു.

ഒറ്റനോട്ടത്തിൽ

നിലവിൽ വന്നത് 1966 നവംബർ 1
തലസ്ഥാനം ചണ്ഡീഗണ്ഡ്
ജനസംഖ്യ 2,11,44,564
വിസ്തീർണം 44,212 ച.കി.മീ
ജനസാന്ദ്രത(ച.കി.മീറ്ററിന്‌) 478
സ്ത്രീപുരുഷ അനുപാതം 861/1000
തൊഴിൽരഹിത ശതമാനം 60.38
സാക്ഷരതാ ശതമാനം 67.91
പുരുഷ സാക്ഷരതാ ശതമാനം 78.49
സ്ത്രീ സാക്ഷരതാ ശതമാനം 55.73
നിയമസഭാമണ്ഡലങ്ങൾ 90
ലോകസഭാമണ്ഡലങ്ങൾ 10
പ്രധാന നഗരങ്ങൾ അംബാല,പാനിപ്പട്ട്,

ഫരിദാബാദ്,ഗൂഡ്ഗാവ്,ഭിവാനി,ഹിസ്ലാർ

പ്രധാന ഭാക്ഷകൾ ഹിന്ദി,പഞ്ചാബി
"https://ml.wikipedia.org/w/index.php?title=ഹരിയാണ&oldid=778250" എന്ന താളിൽനിന്ന് ശേഖരിച്ചത്