"കെ.എൽ. മോഹനവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 25: വരി 25:


=='''പുരസ്കാരങ്ങൾ'''==
=='''പുരസ്കാരങ്ങൾ'''==
*2008 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ''കറിയാച്ചന്റെ ലോകം'' എന്ന നോവലിന്‌ <ref>[http://www.thehindu.com/2009/04/19/stories/2009041954720500.htm ഹിന്ദു ഓൺലൈൻ]</ref>
*2008 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ''കറിയാച്ചന്റെ ലോകം'' എന്ന നോവലിന്‌ <ref>[http://www.hindu.com/2009/04/19/stories/2009041954720500.htm ഹിന്ദു ഓൺലൈൻ]</ref>
*''ഓഹരി'' എന്ന നോവലിന്‌ സാഹിത്യ അക്കാഡമി അവാർഡും <ref>[http://www.keralasahityaakademi.org/ml_aw3.htm സാഹിത്യ അക്കാദമി അവാർഡ്]</ref>,അബുദാബി മലയാളം സമാജം അവാർഡും.<ref name="puzh">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=44 പുഴ.കോം]</ref>
*''ഓഹരി'' എന്ന നോവലിന്‌ സാഹിത്യ അക്കാഡമി അവാർഡും <ref>[http://www.keralasahityaakademi.org/ml_aw3.htm സാഹിത്യ അക്കാദമി അവാർഡ്]</ref>,അബുദാബി മലയാളം സമാജം അവാർഡും.<ref name="puzh">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=44 പുഴ.കോം]</ref>
*''റോസ്മേരി'' എന്ന നോവലിന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡ്
*''റോസ്മേരി'' എന്ന നോവലിന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡ്

13:05, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ്‌ കെ.എൽ. മോഹനവർമ്മ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള മോഹനവർമ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകൾ എഴുതിയിട്ടുള്ള മോഹനവർമ്മയുടെ ഓഹരി, ക്രിക്കറ്റ്,സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകൾ‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഭാരത സർക്കാർ ഉദ്ധ്യോഗത്തിൽ നിന്ന് വൊളന്റിയർ റിട്ടയർമെന്റ് വാങ്ങി പിരിഞ്ഞു. ഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹമിപ്പോൾ മുഴുസമയം എഴുത്തിനായി വിനിയോഗിക്കുന്നു.[1]

ജീവിതരേഖ

1936 ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. വളർന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആർ. കേരളവർമ്മ. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം.അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങൾ. പൈക്കോ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററായും കുവൈറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു.രണ്ടു തിരക്കഥകളും കുട്ടികൾക്കായുള്ള ഒരു സിനിമയും ചെയ്തു.[1] ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവർമ്മയുടെ താത്പര്യവിഷയങ്ങൾ കായികവിനോദങ്ങളും ചരിത്രവുമാണ്‌. ഓഹരി എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാർഡ് നേടി. ഭാര്യ രാധാവർമ്മ. മക്കൾ: സുഭാഷ്, കവിത.

കൃതികൾ

  • കറിയാച്ചന്റെ ലോകം
  • അയാനയം
  • സീരിയൽ
  • മോഹനവർമ്മയുടെ സ്ത്രീകൾ
  • പാർപ്പിടം
  • വൃന്ദാവനത്തിലെ രാധ
  • ക്രിക്കറ്റ്
  • റോസ്മേരി
  • ഗോൾ
  • ഓഹരി
  • കൊച്ചി
  • നക്ഷത്രങ്ങളുടെ തടവുകാരി
  • ആരണ്യപർവം
  • ചംബൽ
  • അധിനിവേശം
  • അപ്പോയ്മെന്റില്ലാത്ത അതിഥി

പുരസ്കാരങ്ങൾ

  • 2008 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കറിയാച്ചന്റെ ലോകം എന്ന നോവലിന്‌ [2]
  • ഓഹരി എന്ന നോവലിന്‌ സാഹിത്യ അക്കാഡമി അവാർഡും [3],അബുദാബി മലയാളം സമാജം അവാർഡും.[1]
  • റോസ്മേരി എന്ന നോവലിന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡ്
  • അയാനയം എന്ന നോവലിന്‌ തോപ്പിൽ രവി അവാർഡ്
  • അപ്പോയ്മെന്റില്ലാത്ത അതിഥിക്ക് ബ്രിട്ടീഷ് കൗൺസിൽ അവാർഡ്

അവലംബം

കൂടുതൽ വായനക്ക്

"https://ml.wikipedia.org/w/index.php?title=കെ.എൽ._മോഹനവർമ്മ&oldid=769314" എന്ന താളിൽനിന്ന് ശേഖരിച്ചത്