"കൊങ്ങിണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Image
No edit summary
വരി 59: വരി 59:
ചിത്രം:Lantana7.JPG
ചിത്രം:Lantana7.JPG
ചിത്രം:Lantana5.JPG
ചിത്രം:Lantana5.JPG
ചിത്രം:Kongini poovu.jpg
Image:Cayos pict093.jpg|''[[Lantana involucrata]]'' with fruit
Image:Cayos pict093.jpg|''[[Lantana involucrata]]'' with fruit
Image:Lantana montevidensis2.jpg|[[Trailing Lantana]]<br />(''[[Lantana montevidensis|L. montevidensis]]'')
Image:Lantana montevidensis2.jpg|[[Trailing Lantana]]<br />(''[[Lantana montevidensis|L. montevidensis]]'')

04:52, 26 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ കൊങ്ങിണി എന്ന സസ്യത്തിനെപ്പറ്റി ഉള്ളതാണ്. കൊങ്കണി എന്ന ഭാഷയെപ്പറ്റി അറിയുന്നതിനായി കൊങ്കണി എന്ന താൾ കാണുക.

കൊങ്ങിണി
Lantana
കൊങ്ങിണിപ്പൂവ് ചെടി, പൂക്കൾ, പൂമൊട്ടുകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
ലൻറാനാ
Species

About 150 species, including
Lantana camara
Lantana montevidensis
Lantana rugulosa
Lantana tiliifolia
Lantana trifolia Lantana depressa Lantana involucrate Lantana urticifolia

സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്.

വെർബനേസി കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.

ഇംഗ്ലിഷിൽ കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Lantana camera എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.

ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.

അപരനാമങ്ങൾ

മലയാളത്തിൽത്തന്നെ കിങ്ങിണി, കിണികിണി, കൊങ്കിണി, അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ രായ്മുനിയാ (राईमुनिया) എന്നും മറാഠിയിൽ തൺതണി (तणतणी) എന്നും തമിഴിൽ ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.

കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മൽ‍പൂവ്[അവലംബം ആവശ്യമാണ്], തേവിടിച്ചിപ്പൂവ് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.

വർഗങ്ങൾ

ചിത്രശാല

ബാഹ്യകണ്ണികൾ

അടിക്കുറിപ്പുകൾ

ആധാരങ്ങൾ

"https://ml.wikipedia.org/w/index.php?title=കൊങ്ങിണികൾ&oldid=758902" എന്ന താളിൽനിന്ന് ശേഖരിച്ചത്