"ഋതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: oc:Sason
(ചെ.) യന്ത്രം പുതുക്കുന്നു: ta:பருவ காலம்
വരി 142: വരി 142:
[[sr:Годишње доба]]
[[sr:Годишње доба]]
[[sv:Årstid]]
[[sv:Årstid]]
[[ta:ருது காலம்]]
[[ta:பருவ காலம்]]
[[te:రుతువు]]
[[te:రుతువు]]
[[th:ฤดูกาล]]
[[th:ฤดูกาล]]

11:36, 16 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഋതു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഋതു (വിവക്ഷകൾ) എന്ന താൾ കാണുക. ഋതു (വിവക്ഷകൾ)

ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരദ് (Autumn)
  4. ശിശിരം (Winter)

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.

  1. വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
  2. ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
  3. വർഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
  4. ശരദ് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
  5. ഹേമന്തം (pre-Winter) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
  6. ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)

ഋതുഭേദങ്ങൾ: കാര്യം, കാരണം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരദ് (Autumn)
  4. ശിശിരം (Winter)

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.[1] ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.

ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.

ധ്രുവ ദിനരാത്രങ്ങൾ

നഷ്ടഋതുക്കൾ

ഉത്സവങ്ങൾ

ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങൾ ഉണ്ട്.

വസന്തോത്സവങ്ങൾ

  1. വസന്ത പഞ്ചമി - സരസ്വതീ പൂജ
  2. ശിവരാത്രി
  3. വസന്തോത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹോളി.

ഗ്രീഷ്മോത്സവങ്ങൾ

  1. വിഷു

വർഷോത്സവങ്ങൾ

ശാരദോത്സവങ്ങൾ

  1. ഓണം ഒരു ശരദ്കാല ഉത്സവമാണ്.
  2. വിജയ ദശമി

ഹേമന്തോത്സവങ്ങൾ

  1. ദീപാവലി

ശിശിരോത്സവങ്ങൾ

കലയിൽ

ഇവകൂടി കാണുക


അവലംബം

  1. http://science.nasa.gov/headlines/y2002/02jul_aphelion.htm
"https://ml.wikipedia.org/w/index.php?title=ഋതു&oldid=752172" എന്ന താളിൽനിന്ന് ശേഖരിച്ചത്