"ഇന്ത്യൻ പ്രീമിയർ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: ur:انڈین پریمیئر لیگ
(ചെ.) യന്ത്രം ചേർക്കുന്നു: ko:인디언 프리미어리그
വരി 127: വരി 127:
[[ja:インディアン・プレミアリーグ]]
[[ja:インディアン・プレミアリーグ]]
[[kn:ಭಾರತೀಯ ಪ್ರಿಮಿಯರ್ ಲೀಗ್]]
[[kn:ಭಾರತೀಯ ಪ್ರಿಮಿಯರ್ ಲೀಗ್]]
[[ko:인디언 프리미어리그]]
[[mr:भारतीय प्रीमियर लीग]]
[[mr:भारतीय प्रीमियर लीग]]
[[pa:ਇਨਡੀਅਨ ਪ੍ਰਿਮਿਅਰ ਲੀਗ]]
[[pa:ਇਨਡੀਅਨ ਪ੍ਰਿਮਿਅਰ ਲੀਗ]]

15:52, 13 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ഇന്ത്യൻ പ്രീമിയർ ലീഗ്
രാജ്യങ്ങൾഇന്ത്യ India ദക്ഷിണാഫ്രിക്ക സൊഉത്ത് ആഫ്രിക്ക
കാര്യനിർ‌വാഹകർBCCI
ഘടനട്വെൻറ്റി20
ആദ്യ ടൂർണമെന്റ്2008
ടൂർണമെന്റ് ഘടനDouble round-robin and Knockout
ടീമുകളുടെ എണ്ണം8 (2008)
നിലവിലുള്ള ചാമ്പ്യന്മാർചെന്നൈ സൂപ്പർകിങ്സ്
ഏറ്റവുമധികം വിജയിച്ചത്രാജസ്ഥാൻ റോയൽസ്,

ഡെക്കാൺ ചാർജ്ജേഴ്സ് and

ചെന്നൈ സൂപ്പർകിങ്സ് (1 title each)
QualificationTwenty20 Champions League
ഏറ്റവുമധികം റണ്ണുകൾCSK Suresh Raina (1311)[1]
ഏറ്റവുമധികം വിക്കറ്റുകൾDC Pragyan Ojha (51)[2]
വെബ്‌സൈറ്റ്IPLT20.com
2011 Indian Premier League


ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.

മത്സരക്രമം

2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ്‌ സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).

എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതാത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ ഉണ്ടാകും.

ആകെ 8 ടിമുകളാണ്‌ മത്സരിക്കുന്നത്.ഇവർ മറ്റ് 7 ടീമുകളുമായി ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും[3]

ഭരണം

2007 സെപ്റ്റംബർ മുതൽ ലളിത് മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു[4].

ഫ്രാഞ്ചൈസികൾ

ഫ്രാഞ്ചൈസി ഉടമ(കൾ) ലേലത്തുക (യുഎസ് ഡോളർ)
മുംബൈ ഇന്ത്യൻസ്
മുകേഷ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് $111.9 മില്യൺ
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയ് മല്യയും യു.ബി ഗ്രൂപ്പും $111.6 മില്യൺ
ഹൈദ്രബാദ് ഡെക്കാൺ ചാർജേഴ്സ്
ഡെക്കാൺ ക്രോണിക്കിൾ $107 മില്യൺ
ചെന്നൈ സൂപ്പർ കിങ്സ് ഇന്ത്യൻ സിമന്റ്സും എൻ. ശ്രീനിവാസനും $91 മില്യൺ
ഡെൽഹി ഡെയർ ഡെവിൾസ് ജി.എം.ആർ ഹോൾഡിങ്സ് $84 മില്യൺ
കിങ്സ് XI പഞ്ചാബ്
പ്രീതി സിന്റ, നെസ് വാഡിയ, കരൻ പോൾ (അപീജയ് സുരേന്ദ്ര ഗ്രൂപ്പ്), മോഹിത് ബർമാൻ (ഡാബർ) $76 മില്യൺ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഷാറുഖ് ഖാൻ, ജൂഹി ചൗള, ജയ് മേത്ത $75.09 മില്യൺ
രാജസ്ഥാൻ റോയൽസ് എമെർജിങ് മീഡിയ: (മനോജ് ബദാലെ, ലച്‌ലാൻ മുർഡോക്ക്, സുരേഷ് ചെല്ലാറാം) $67 മില്യൺ
സഹാറ പൂനെ വാരിയേഴ്സ് സഹാറ ഗ്രൂപ്പ് $370 മില്യൺ
കൊച്ചി റെങ് ദേവു കൺസോർഷ്യം $333.33 മില്യൺ

വിജയികൾ

വർഷം വിജയി റണ്ണേഴ്സ് അപ്പ്
2008 രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സ്
2009 ഡെക്കാൻ ചാർജേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2010 ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ്

വിവാദങ്ങൾ

കൊച്ചി ഐപിഎൽ ടീമും ഐപിഎൽ ചെയർമാൻ ലളിത് മോദിയും തമ്മിൽ ഉടലെടുത്ത തർക്കം ടീമുകൾക്കുള്ളിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വാതു വെപ്പുകളെ കുറിച്ചും ഉള്ള കഥകൾ പുറത്തു വരാൻ ഇടയായി.

  • ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖർജി ലോക്‌സഭയിൽ അറിയിച്ചു[5].
  • ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ച കൊച്ചി ഐപിഎൽ വിവാദത്തിൽ അകപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.
  • ഐ.പി.എൽ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെപ്പുകളിൽനിന്ന് ഇന്ത്യയിൽ ഒരുവർഷം ഒഴുകുന്നത് 25,000 കോടി രൂപക്കും 40,000 കോടി രൂപക്കും ഇടയിലുള്ള തുകയാണ് എന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊൽക്കത്തയിലെ 'ദ ടെലഗ്രാഫ്' പത്രം പുറത്തു വിട്ടു[6].
  • ആദായനികുതി വകുപ്പ് മുംബൈയിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആസ്ഥാനത്തും ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട സ്ഥാപങ്ങളിലും റെയ്ഡ് നടത്തി[7]. കൂടാതെ റെയ്ഡിന് ശേഷം ഐപിഎൽ ചെയർമാൻ ലളിത് മോഡിയെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു[8].
  • സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഐ.പി.എൽ ചെയർമാൻ സ്ഥാനത് നിന്നും നിന്നും ബി.സി.സി.ഐ നേതൃത്വം 2010 ഏപ്രിൽ 25 ന് ലളിത് മോഡിയെ സസ്പെൻഡ് ചെയ്തു.

പുറത്തേക്കുളള കണ്ണികൾ

അവലംബം

  1. "Most runs ever".
  2. "Indian Premier League - Most wickets".
  3. http://www.thetwenty20cup.co.uk/db/indian_premier_league/indian_premier_league/season08/fixtures.asp
  4. http://www.mathrubhumi.com/online/malayalam/news/story/280194/2010-04-26/india
  5. http://thatsmalayalam.oneindia.in/news/2010/04/19/india-hc-dismisses-plea-for-probe-against-ipl.html
  6. http://ww.telegraphindia.com/1100421/jsp/frontpage/story_12363398.jsp
  7. http://thatsmalayalam.oneindia.in/news/2010/04/21/india-ipl-row-it-raid-on-world-sport-roup-msm.html
  8. http://thatsmalayalam.oneindia.in/news/2010/04/16/india-it-raids-ipl-office-lalit-modi-summoned.html
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പ്രീമിയർ_ലീഗ്&oldid=750680" എന്ന താളിൽനിന്ന് ശേഖരിച്ചത്