"ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 15: വരി 15:
==സംസ്ഥാന കമ്മീഷൻ==
==സംസ്ഥാന കമ്മീഷൻ==
ദേശീയ മനുഷ്യാവകാശ കമ്മീഷന് സമാനമായ അധികാരങ്ങളോട് കൂടി സംസ്ഥാനങ്ങളിലും മനുഷ്യാവകശ കമ്മീഷനുകൾ രൂപീകരിക്കുവാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപന്റെ പദവിയിലിരുന്നയാളായിരിക്കണം സംസ്ഥാന മനൂഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാവേണ്ടത്. കേരളത്തിലെ കമ്മീഷന് അദ്ധ്യക്ഷനെക്കൂടാതെ നിലവിൽ രണ്ട് അംഗങ്ങൾ ഉണ്ട്. അത് നാലുവരെ ആകാം. ജസ്റ്റിസ് (റിട്ടയേഡ്) എൻ. ദിനകർ ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ.

-
കൂടുതൽ വിവരങ്ങൾക്ക്: http://nhrc.nic.in/
[[Category:മനുഷ്യാവകാശം]]
[[Category:മനുഷ്യാവകാശം]]

02:34, 11 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

ഘടന

മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു. ദേശീയ കമ്മീഷന്റെ ചെയർമാൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം. ചെയർമാന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ മലയാളിയായ ജസ്റ്റിസ് (റിട്ട.) കെ.ജി ബാലകൃഷ്ണനാണ്.

കമ്മീഷന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും

മനുഷ്യാവകാശ ലംഘനം സംബന്ധച്ചോ, അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിന് വിധേയനാകുന്ന വ്യക്തിയോ, വിഭാഗമോ നൽകുന്ന പരാതിയിന്മേൽ അന്വേഷണം നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ഉത്തരവാദിത്വം. ഇത്തരം വിഷയങ്ങളിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പരാതിയൊന്നും കൂടാതെ തന്നെ - നേരിട്ട് - അന്വേഷണം നടത്തുവാനും കമ്മീഷന് അധികാരമുണ്ട്. കൂടാതെ :

  • മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷിചേരുക.
  • ജയിലുകൾ, സംരക്ഷണാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, ചികിത്സാലയങ്ങൾ മുതലായവ സന്ദർശിക്കുകയും പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.
  • ഭരണഘടനാപരവും നിയമപരവുമായ നിലവിലുള്ള മനുഷ്യാവകാശ പരിരക്ഷാസംവിധാനങ്ങളുടെ നിർവ്വഹണവും ഫലപ്രാപ്തിയും വിലയിരുത്തി യുക്തമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുക.
  • മനുഷ്യാവകാശ ധ്വംസനങ്ങൾ, അതിക്രമങ്ങൾ, ഭീകര പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക.
  • മനുഷ്യാവകാശത്തെ സംബന്ധിച്ച അന്തർദ്ദേശീയ കരാറുകൾ, പ്രഖ്യാപനങ്ങൾ മുതലായവ വിശകലനം ചെയ്ത് പ്രയോഗിക നടപടികൾ നിർദ്ദേശിക്കുക.
  • മനുഷ്യാവകാശം സംബന്ധിച്ച ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുക.

മുതലായ അധികാരങ്ങളും ഉത്തരാവാദിത്വങ്ങളും മനുഷ്യാവകാശ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നു.

നടപടി ക്രമങ്ങൾ

മനുഷ്യാവകാശ കമ്മീഷന് സിവിൽ കോടതിയുടേതായ എല്ലാ അധികാരങ്ങളും ഉണ്ട്. 1908 ലെ സിവിൽ നടപടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ കമ്മീഷന് പാലിക്കാം. കക്ഷികളെയും സാക്ഷികളെയും നോട്ടീസയച്ച് വിളിച്ചുവരുത്തുക, സത്യം ചെയ്യിച്ച്, മൊഴിയെടുക്കുക, രേഖകൾ ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യുക, നേരിട്ടോ പ്രതിനിധികൾ മുഖാന്തിരമോ തെളിവെടുക്കുക, ഇതര കോടതികളിൽ നിന്നോ, ഒഫീസുകളിൽ നിന്നോ പൊതു രേഖകൾ ആവശ്യപ്പെടുക എന്നിവ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടുന്നവയാണ്.

സംസ്ഥാന കമ്മീഷൻ

ദേശീയ മനുഷ്യാവകാശ കമ്മീഷന് സമാനമായ അധികാരങ്ങളോട് കൂടി സംസ്ഥാനങ്ങളിലും മനുഷ്യാവകശ കമ്മീഷനുകൾ രൂപീകരിക്കുവാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപന്റെ പദവിയിലിരുന്നയാളായിരിക്കണം സംസ്ഥാന മനൂഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാവേണ്ടത്. കേരളത്തിലെ കമ്മീഷന് അദ്ധ്യക്ഷനെക്കൂടാതെ നിലവിൽ രണ്ട് അംഗങ്ങൾ ഉണ്ട്. അത് നാലുവരെ ആകാം. ജസ്റ്റിസ് (റിട്ടയേഡ്) എൻ. ദിനകർ ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ.

- കൂടുതൽ വിവരങ്ങൾക്ക്: http://nhrc.nic.in/