"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) എറണാകുളം ജില്ലയിൽ ജനിച്ചവർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ
വരി 17: വരി 17:
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കൾ]]
[[Category:കേരളത്തിലെ മന്ത്രിമാർ]]
[[Category:കേരളത്തിലെ മന്ത്രിമാർ]]
[[Category:എറണാകുളം ജില്ലയിൽ ജനിച്ചവർ]]

04:07, 27 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം പ്രവർത്തകനും, നിയമസഭാംഗവും 2009 ഓഗസ്റ്റ് 17 മുതൽ കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌[1] ജോസ് തെറ്റയിൽ (ജനനം:ഓഗസ്റ്റ് 17 1950)

ജീവിതരേഖ

തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന്‌ അങ്കമാലിയിൽ ജനിച്ചു[2].കെ. എസ്. യു. പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ൽ ജില്ലാ കമ്മറ്റി അംഗമായി. 1973-ൽ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ൽ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സിലെ (ഭരണവിഭാഗം) കൺവീനറായി പ്രവർത്തിച്ചു.

കോൺഗ്രസ്സ് പാരമ്പര്യം

ഭരണ കോൺഗ്രസ്സിലെ എം എ ജോൺ നയിച്ചിരുന്ന പരിവർത്തനവാദി പ്രസ്ഥാനത്തിൽ സജീവമായപ്പോൾ ഭരണ കോൺഗ്രസ്സിൽ‍നിന്നു് പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ ജനതാ പാർട്ടിയിൽ ചേർന്നു. ജനതാ പാർട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാർട്ടി 1989-ൽ ജനതാ ദൾ ആയി. ജനതാ ദൾ ശിഥിലമായപ്പോൾ അദ്ദേഹം ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം എന്ന കക്ഷിയിലായി.

ഭരണ കോൺഗ്രസ്സ് പാരമ്പര്യത്തിൽ ‍നിന്നുള്ള ജനതാ ദൾ നേതാവായി ജോസ് തെറ്റയിൽ പരിഗണിയ്ക്കപ്പെടുന്നു.

അവലംബം

  1. "മന്ത്രിമാർ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. Retrieved 2009-08-17.
  2. ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോർമാറ്റിൽ
"https://ml.wikipedia.org/w/index.php?title=ജോസ്_തെറ്റയിൽ&oldid=721353" എന്ന താളിൽനിന്ന് ശേഖരിച്ചത്