"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) കൊല്ലം ജില്ലയിൽ ജനിച്ചവർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js
വരി 31: വരി 31:
{{lifetime|1937|2003|MISSING|നവംബർ 3}}
{{lifetime|1937|2003|MISSING|നവംബർ 3}}
{{Painters from Kerala}}
{{Painters from Kerala}}

[[Category:കൊല്ലം ജില്ലയിൽ ജനിച്ചവർ]]

14:18, 20 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജയപാലപ്പണിക്കർ

കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. ജയപാലപ്പണിക്കർ (1937 - നവംബർ 3, 2003).

1937ൽ കൊല്ലം ജില്ലയിലെ പെരിനാട് മംഗലത്ത് കുടുംബത്തിൽ ജനിച്ചു.[1] മദ്രാസിലെ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന കെ.സി.എസ്. പണിക്കർ ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപിക്കുന്നതിൽ[1] അക്കിത്തം നാരായണനും വിശ്വനാഥനുമൊപ്പം സഹകരിച്ച് പ്രവർത്തിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. സൗന്ദര്യലഹരി പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ജീവാഗ്നി, ബീജാഗ്നി പരമ്പരകൾ ഇക്കാലത്തേതാണ്. 2003 നവംബർ അഞ്ചിന് അന്തരിച്ചു.[1]

പുരസ്കാരങ്ങൾ

1965-ൽ മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം 1974-ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം, 1989-ൽ കേന്ദ്രലളിതകലാ അക്കാദമി പുരസ്കാരം, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[2] 2001-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പും കരസ്ഥമാക്കി.[1]

ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്

അവലംബം

  1. 1.0 1.1 1.2 1.3 "Jayapala Panikkar dead" (in English). The Hindu. നവംബർ 6, 2003. Retrieved മേയ് 20, 2010.{{cite news}}: CS1 maint: unrecognized language (link)
  2. "K. Jayapal Panicker Profile" (in English). Cholamandal Artists' Village. Retrieved മേയ് 20. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കെ._ജയപാലപ്പണിക്കർ&oldid=718461" എന്ന താളിൽനിന്ന് ശേഖരിച്ചത്