"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) സാമൂഹികം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(വ്യത്യാസം ഇല്ല)

15:26, 30 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ 15-മത് സെൻസസ് ( കാനേഷുമാരി) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു.[1] ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇത് ആദ്യമായാണ്‌ ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി സെൻസസിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടക്കുന്നത് 1872 ലാണ്‌. 120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചിലവ് ഏകദേശം 2209 കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കെടുപ്പിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കുന്നില്ല.

ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു 16 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് ഓരോരുത്തർക്കും നൽകും. ഇതിന്റെ ആദ്യ ഐഡി കാർഡ് 2011 ൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. [2][3]

അവലംബം

  1. Biggest "Census operation in history kicks off". The Hindu. April 1, 2010. Retrieved April 1, 2010. {{cite news}}: Check |url= value (help)
  2. "India launches new biometric census". Yahoo news. April 1, 2010. Retrieved April 1, 2010.
  3. "India launches biometric census". BBC. April 1, 2010. Retrieved April 1, 2010.

പുറത്തേക്കുള്ള കണ്ണികൾ