"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: es:Sultanato Bahmani
വരി 48: വരി 48:
[[de:Bahmani-Sultanat]]
[[de:Bahmani-Sultanat]]
[[en:Bahmani Sultanate]]
[[en:Bahmani Sultanate]]
[[es:Sultanato de Bahmani]]
[[es:Sultanato Bahmani]]
[[fr:Bahmanî]]
[[fr:Bahmanî]]
[[hi:बहमनी सल्तनत]]
[[hi:बहमनी सल्तनत]]

15:12, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബഹ്മനി സുൽത്താനത്ത്, ക്രി.വ. 1470

ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട ബഹ്മനി സുൽത്താനത്ത് തെക്കേ ഇന്ത്യയിലെ ഡെക്കാൻ ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സുൽത്താനത്ത്.[1] ഗവർണ്ണർ അലാവുദ്ദിൻ ബഹ്മൻ ഷാ ആണ് 1347 ഓഗസ്റ്റ് 3-നു ഈ സുൽത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം അഫ്ഗാൻ അല്ലെങ്കിൽ തുർക്കി വംശജനാണെന്ന് കരുതുന്നു.[2] ദില്ലി സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിന് എതിരായി അലാവുദ്ദിൻ ബഹ്മൻ ഷാ കലാപമുയർത്തി. ഇതിൽ മറ്റ് സൈനിക നേതാക്കൾ അദ്ദേഹത്തെ സഹായിച്ചു.[3] ദില്ലി സുൽത്താനത്തിന് എതിരായി കലാപമുയർത്തിയ നസിറുദ്ദിൻ ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു. സഫർ ഖാൻ, അലാവുദ്ദിൻ ബഹ്മൻ ഷാ എന്ന പദവി സ്വീകരിച്ച് കിരീടധാരിയായി. ഇവരുടെ കലാപം വിജയിക്കുകയും, അലാവുദ്ദിൻ ബഹ്മൻ ഷാ ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് ഡെക്കാനിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് (ഗുൽബർഗ) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് (ബിദാര്‍) മാറ്റി.

ഡെക്കാൻ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ബഹ്മനികൾ തെക്കൻ സാമ്രാജ്യമായ വിജയനഗര സാമ്രാജ്യവുമായി മൽസരിച്ചു. മഹ്മൂദ് ഗവാന്റെ ഭരണാധികാരത്തിനു കീഴിലാണ് (1466 - 1481) ബഹ്മനി സുൽത്താനത്ത് അതിന്റെ ഉന്നതിയിലെത്തിയത്. 1518-നു ശേഷം സുൽത്താനത്ത് അഹ്മെദ്നഗർ, ബീരാർ, ബിദാർ, ബിജാപ്പൂർ, ഗോൽക്കൊണ്ട എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് ഡെക്കാൻ സുൽത്താനത്തുകൾ എന്ന് അറിയപ്പെടുന്നു.

ഇറാന്റെ ഇതിഹാസ രാജാവായ ബഹ്മന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ പേർഷ്യൻ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായി.[4]

ബഹ്മനി സുൽത്താന്മാരുടെ പട്ടിക

അവലംബം

  1. "The Five Kingdoms of the Bahmani Sultanate". orbat.com. Retrieved 2007-01-05.
  2. Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0
  3. "http://books.google.ae/books?id=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"
  4. Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[1]

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബഹ്മനി_സൽത്തനത്ത്&oldid=682777" എന്ന താളിൽനിന്ന് ശേഖരിച്ചത്