"കലിംഗസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: കലിങ്കം പുരാതന രേഖകളില്‍ കലിങ്ക സാഹസിഖ (സാഹസികരാ‍യ കലിങ്കര്...
(വ്യത്യാസം ഇല്ല)

13:47, 7 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കലിങ്കം പുരാതന രേഖകളില്‍ കലിങ്ക സാഹസിഖ (സാഹസികരാ‍യ കലിങ്കര്‍) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ക്രി.മു. 3-ആം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച മെഗസ്തെനെസ് കലിങ്ക സൈന്യത്തിന്റെ സൈനീക ശക്തിയെക്കുറിച്ച് പറയുന്നു. ഒരുലക്ഷം സൈനീകര്‍ അന്ന് സൈന്യത്തില്‍ ഉണ്ടായിരുന്നു, ഇതില്‍ 60,000 കാലാള്‍പ്പട, 1700 തേരുകള്‍, ആയിരക്കണക്കിന് ആനകള്‍ എന്നിവ ഉണ്ടായിരുന്നു എന്ന് മെഗെസ്തെനെസ് പറയുന്നു. കലിങ്കസാമ്രാജ്യത്തിന് ഒരു കപ്പല്‍ പടയും ഉണ്ടായിരുന്നു. കലിങ്കരാജ്യത്തിന്റെ സൈനീക ശക്തി മഗധ സാമ്രാജ്യത്തിന്റെ അസൂയയ്ക്ക് പാത്രമായി. ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് ക്രി.മു. 261-നു അശോക ചക്രവര്‍ത്തി കലിങ്ക രാജ്യം ആക്രമിച്ചു. ഏകദേശം ഒരുലക്ഷത്തോളം സൈനീകര്‍ക്ക് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 50,000-ത്തോളം ഭടന്മാരെ യുദ്ധത്തടവുകാര്‍ ആക്കി.

"https://ml.wikipedia.org/w/index.php?title=കലിംഗസാമ്രാജ്യം&oldid=67493" എന്ന താളിൽനിന്ന് ശേഖരിച്ചത്