"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 16: വരി 16:


എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്.<ref>http://www.wisegeek.com/what-is-descriptive-epidemiology.htm What is Descriptive Epidemiology?</ref> രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണ കാരണം കാണിക്കുന്നത് അഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസം‌‌വിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതയാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.<ref>[http://viking.coe.uh.edu/~bsekula/pep7313/down/Ch.%204%20Friis.htm] DESCRIPTIVE EPIDEMIOLOGY: PERSON, PLACE AND TIME</ref>
എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്.<ref>http://www.wisegeek.com/what-is-descriptive-epidemiology.htm What is Descriptive Epidemiology?</ref> രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണ കാരണം കാണിക്കുന്നത് അഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസം‌‌വിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതയാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.<ref>[http://viking.coe.uh.edu/~bsekula/pep7313/down/Ch.%204%20Friis.htm] DESCRIPTIVE EPIDEMIOLOGY: PERSON, PLACE AND TIME</ref>

രോഗബാധിതരിൽ കുട്ടികളോ പ്രായംചെന്നവരോ ഏതെങ്കിലും പ്രത്യേക തൊഴിലിൽ ഏർപ്പെട്ടവരോ [[പുരുഷൻ|പുരുഷന്മാരോ]] [[സ്ത്രീ|സ്ത്രീകളോ]] ആരാണു കൂടുതൽ എന്നറിയുന്നതിലാണ് രോഗം ആർക്ക് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത്. രോഗം ഏതെങ്കിലും പ്രത്യേക സ്ഥലത്താണോ, [[ഗ്രാമം|ഗ്രാമപ്രദേശത്തോ]] അതോ [[പട്ടണം|പട്ടണങ്ങളിലോ]] പട്ടണത്തിൽത്തന്നെ ചേരിപ്രദേശങ്ങളിലോ അതോ മറ്റു പ്രദേശങ്ങളിലോ കൂടുതലായിട്ടുള്ളത്? ഏതെങ്കിലും പ്രത്യേകരാജ്യത്താണോ? ആണെങ്കിൽ വല്ല പ്രതേക സ്ഥലത്താണോ? ഇവയ്ക്കുള്ള ഉത്തരങ്ങൾ ശേഖരിക്കുകയാണ് രോഗം എവിടെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗം ആദ്യമായി കാണുവാൻ തുടങ്ങിയതെപ്പോൾ? മുൻ‌‌കാലത്തുള്ളതിൽ വ്യത്യസ്തമായ രീതിയിലാണോ? പിടിപെട്ടാൽ ആ രോഗം ഒരു സമൂഹത്തിൽ എത്രകാലം നീണ്ടുനിൽക്കും? സമൂഹത്തിൽ ഈ രോഗാവസ്ഥ കാണാറുണ്ടോ? പ്രത്യേകകാലാവസ്ഥ ഈ രോഗത്തിന് അനുകൂലമാണോ? രോഗികളുടെ സംഖ്യ എത്ര വർഷം കൂടുമ്പോഴാണ് വർധിച്ചുകാണുന്നത്? ഇവയ്ക്കുള്ള ഉത്തരങ്ങളാണ് രോഗം എപ്പോൾ എന്ന ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത്.

മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാരോഗങ്ങളുടെയും പഠനങ്ങൾക്കു പറ്റിയതാണെന്ന് താഴെപറയുന്ന ചില സംഗതികൾ വ്യക്തമാക്കുന്നു. സാംക്രമികരോഗങ്ങളിൽ പലതും ശിശുക്കളെയും കൗമാരപ്രായത്തിൽ ഉള്ളവരെയും ബാധിച്ചു കാണുന്നു. [[പ്രമേഹം]], [[അർബുദം]], [[ഹൃദ്രോഗം|ഹൃദ്‌‌രോഗങ്ങൾ]] മുതലായവ 35 വയസ്സിനു മുകളിൽ ഉള്ളവരെ കൂടുതലായി ആക്രമിക്കുന്നു. ഹൃദ്‌‌രോഗങ്ങൾ പുരുഷന്മാരിൽ 50 വയസ്സുവരെ കൂടുതലായി കണ്ടുവരുന്നു. [[ഗ്രാമം|ഗ്രാമ]] പ്രദേശങ്ങളിലുള്ള രോഗാവസ്ഥകൾ പട്ടണങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. ചില രോഗങ്ങൾ (ഉദാഹരണം വായിലെ അർബുദം) ദക്ഷിണഭാരതത്തിലാണ് അധികം കഴിഞ്ഞ 50 വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ശ്വസകോശാർബുദം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഭാരതത്തിൽ പലേടത്തും [[കോളറ]], പിള്ളവാതം, വിഷജ്വരം (Typhoid), മഞ്ഞപിത്തം (infective hepatitis) മുതലായ രോഗങ്ങൾ സമൂഹത്തിൽ എല്ലാ മാസങ്ങളിലും കാണാവുന്നതാണ്. വർഷംതോറും പ്രത്യക്ഷപ്പെടറുണ്ടായിരുന്ന കോളറാ കുറേക്കാലമായി [[കേരളം|കേരളത്തിൽ]] ഉണ്ടായിട്ടില്ല. എങ്കിലും 1965 നു ശേഷം അതുപിന്നെയും ഇവിടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇമ്മാതിരിയുള്ള അറിവുകൾ മേല്പ്റഞ്ഞ പഠനങ്ങളുടെ ഫലങ്ങളാണ്.


==അവലംബം==
==അവലംബം==

07:22, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാംക്രമികരോഗവിജ്ഞാനീയം. ജനസമൂഹത്തെ വ്യാപകമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് (Epidemic) എന്നാണ് പറയുന്നത്. ഒരു രോഗം എല്ലാവിധത്തിലും സാമ്യത്തോടെ സമൂഹത്തിൽ സധാരണ നിലവാരത്തിലും കവിഞ്ഞു വ്യാപിക്കുമ്പോൾ ആ രോഗാവസ്ഥയെയാണ് എപ്പിഡെമിക് എന്നു വിശേഷിപ്പിക്കുന്നത്. ആധുനിക വൈദ്യശസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റ്സ് (ബി. സി. 460-377) തന്റെ ഗ്രന്ഥത്തിൽ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ഗ്രീക്കുഭാഷയിലെ പദമായ എപ്പിഡമിക് എന്നതിന് ജനസമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന അവസ്ഥ (Epi = upon; Demos = people) എന്നാണർഥം. ജനങ്ങൾക്കിടയിൽ വ്യാപകമായി പടർന്നു പിടിച്ചിരുന്ന രോഗങ്ങളിൽ ആദ്യകാലത്തു ശ്രദ്ധയാകർഷിച്ചത് കോളറ, വസൂരി തുടങ്ങിയ പർച്ചവ്യാധികളിൽ ആയിരുന്നു. അത്തരം വ്യാധികളുടെ പടർന്നു പിടിക്കലിന് എപ്പിഡെമിക് എന്നും അത്തരം രോഗങ്ങളെ എപ്പിഡെമിക് രോഗങ്ങളെന്നും വിളിച്ചിരുന്നു. എപ്പിഡമിക് രോഗങ്ങളുടെ പഠനമാണ് എപ്പിഡെമിയോളജി അഥവാ സാംക്രമികരോഗവിജ്ഞാനീയം.[1]

ജോൺ സ്നോ എന്ന ബ്രിട്ടീഷ് ഭിഷഗ്വരൻ 19-ം നൂറ്റാണ്ടിൽ ലണ്ടനിൽ ഉണ്ടായ കോളറയെപ്പറ്റി നടത്തിയ പഠനങ്ങൾ വഴി ആ രോഗം വെള്ളത്തിലൂടെയാണ് പകരുന്നതെന്നു തെളിയിച്ചു. രോഗാണുക്കളെക്കുറിച്ചോ അവയ്ക്കും ഓരോ രോഗത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ ശസ്ത്രജ്ഞന്മാർക്ക് ഒരറിവുമില്ലാതിരുന്ന ആ കലത്ത് കോളറയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഫലപ്രദമായ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സാധിച്ച ജോൺ സ്നോവിനെ ബ്രിട്ടീഷ് ഗവണ്മെന്റ് സർ സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. സ്നോ തന്റെ പഠനങ്ങൾക്ക് ഉപയോഗിച്ച തത്വങ്ങൾ തന്നെയാണ് ഇന്നും ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ എന്നതുകൊണ്ട് സ്നോവിനെ എപ്പിഡമിയോളജിയുടെ പിതാവായി ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നു.[2]

രോഗങ്ങളും രോഗാണുക്കളും തമ്മിലുള്ള ബന്ധത്തെ ലൂയീ പാസ്ചർ (1822-95) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ സ്താപിച്ചതൊടെയാണ് സാംക്രമികരോഗശാസ്ത്രം വിപുലമായിത്തുടങ്ങിയത്. ജോൺസ്നോവിന്റെ തത്വങ്ങൾ ഉപയോഗിച്ചും പസ്റ്ററുടെ നിഗമനങ്ങൾ പ്രയോജനപ്പെടുത്തിയും ഈ ശാസ്ത്രരംഗത്തിലെ പ്രവർത്തകന്മാർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. രോഗാണുക്കൾ കൊണ്ടു മാത്രം രോഗമുണ്ടാകാൻ വഴിയില്ലന്നും മറ്റു പല സാഹചര്യങ്ങളും ഉണ്ടായാൽ മാത്രമേ ശരീരത്തിൽ രോഗൽക്ഷണങ്ങൾ ദൃശ്യമാവുകയുള്ളു എന്നും ആ പഠനങ്ങൾ തെളിയിച്ചു. രോഗം ഏതായാലും അതിന്റെ തുടക്കത്തിനും വളർച്ചയ്ക്കും പ്രസ്തുതതത്വം ബാധകമാണെന്നു മനസിലായി. ബഹുഘടകസിദ്ധാന്തം (multiple factor theory) എന്ന പേരിലാണ് എപ്പിഡെമിയോളജിയിൽ ഈ വസ്തുത അറിയപ്പെടുന്നത്.[3]

20-ം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര പുരോഗതിക്കു സഹായകമായിത്തീർന്ന എപ്പിഡെമിയോളജി തത്വങ്ങൾ സാംക്രമികരോഗങ്ങളെ സാമാന്യമായി ചെറുക്കുന്നതിനും ചിലപ്പോൾ നിർമാർജനം ചെയ്യുന്നതിനു തന്നെയും സഹായകമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം എപ്പിഡെമിയോളജിയുടെ തത്വങ്ങൾക്ക് വളരെ വിപുലമായ അംഗീകാരവും പ്രയോഗരംഗങ്ങളും ഉണ്ടായി. അർബുദം (cancer), ഹൃദ്‌‌രോഗങ്ങൾ, മാനസീകരോഗങ്ങൾ, പ്രമേഹം, ജനസമൂഹത്തിലെ പകർച്ചവ്യാധികൾ എന്നല്ല, മനുഷ്യാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതു വിനയേയും സങ്കീർണമായും സൂക്ഷ്മമായും പഠിക്കുന്നതിന് ആ തത്വങ്ങൾ ഉപയോഗിക്കണമെന്നും അങ്ങനെ ലഭിക്കുന്ന അറിവ് ആ രോഗങ്ങളുടെ നിവാരണ മാർഗങ്ങൾ കണ്ടുപിടിക്കുവാനായി ഉപയോഗിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യ വർഗത്തിന്റെ ആരോഗ്യസ്ഥികളെ പഠിച്ചു മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു ശാസ്ത്രവിഭാഗമായിട്ടാണ് എപ്പിഡെമിയോളജിയെ ഇന്നു വിക്ഷിച്ചു പോരുന്നത്. ഒരു വ്യക്തിയുടെ രോഗനിർണയത്തിന് ഡോക്ടർ എപ്രകാരം ഒരു സ്റ്റെതസ്കോപ്പും മറ്റുപകരണങ്ങളും ഉപയോഗിക്കുന്നുവോ അതുപോലെയാണ് സമൂഹത്തിലെ ആരോഗ്യ-അനാരോഗ്യ നിർണയത്തിഉള്ള ഉപാധിയായി എപ്പിഡെമിയോളജിയെ പ്രയൊജനപ്പെടുത്തിവരുന്നത്.[4]

ആധുനികവീക്ഷണം

രോഗങ്ങളുടെ ഉദ്ഭവത്തിനുള്ള കാരണങ്ങൾ അറിയാമെങ്കിൽ പ്രധിരോധത്തിനും നിവാരണത്തിനും നിർമാർജനത്തിനുമുള്ള വഴികൾ മനസ്സിലാക്കാൻ സാധ്യമാണ്. എല്ലാ രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ സമൂഹത്തിൽ കാണുന്ന രോഗങ്ങളുടെ സമ്പൂർണ വിവരം ലഭിക്കുകയാണെങ്കിൽ അതിൽനിന്നു രോഗകാരണങ്ങളെ തേടിപ്പിടിക്കുവാൻ സാധിച്ചെന്നു വരും. അതിനെതുടർന്ന് ഈ രോഗകാരണങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റി സമൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുവാനും സാധിക്കും. ആകയാൽ മനുഷ്യ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെയും അനാരോഗ്യത്തിന്റെയും സമ്പൂർണ വിവരങ്ങൾ കിട്ടുന്നതിനും അതുവഴി അവയുടെ ഉദ്ഭവത്തിനുള്ള കാരണങ്ങളെ കണ്ടുപിടിക്കുന്നതിനും വേണ്ടിയുള്ള ഒരു ശാസ്ത്രവിഭാഗമായിട്ടാണ് ഇന്നത്തെ ശാസ്ത്രജ്ഞന്മാർ എപ്പിഡമിയോളജിയെ കാണുന്നത്.

വൈദ്യശാസ്ത്രരംഗത്തു സാധാരണയായി ആശുപത്രികളിലും മറ്റും ഒരു വ്യക്തിയുടേയോ അല്ലങ്കിൽ ഏതാനും വ്യക്തികളുടെയോ രോഗാവസ്ഥയെ മാത്രമേ പഠനവിഷയമാക്കാറുള്ളു എങ്കിൽ എപ്പിഡെമിയോളജിയുടെ പരിധിയിൽ സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പല രാഷ്ട്രങ്ങളുടെ തന്നെയോ ഉള്ള നിലവാരാത്തിൽ ആരോഗ്യ-അനാരോഗ്യ അവസ്ഥകളുടെ പഠനവും സാമൂഹാരോഗ്യ-ഉന്നമനത്തിലുള്ള ഉപാധികളുടെ ഗവേഷണവും പെടുന്നു.[5]

രോഗവിവരണപഠനം

എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്.[6] രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണ കാരണം കാണിക്കുന്നത് അഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസം‌‌വിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതയാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.[7]

രോഗബാധിതരിൽ കുട്ടികളോ പ്രായംചെന്നവരോ ഏതെങ്കിലും പ്രത്യേക തൊഴിലിൽ ഏർപ്പെട്ടവരോ പുരുഷന്മാരോ സ്ത്രീകളോ ആരാണു കൂടുതൽ എന്നറിയുന്നതിലാണ് രോഗം ആർക്ക് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത്. രോഗം ഏതെങ്കിലും പ്രത്യേക സ്ഥലത്താണോ, ഗ്രാമപ്രദേശത്തോ അതോ പട്ടണങ്ങളിലോ പട്ടണത്തിൽത്തന്നെ ചേരിപ്രദേശങ്ങളിലോ അതോ മറ്റു പ്രദേശങ്ങളിലോ കൂടുതലായിട്ടുള്ളത്? ഏതെങ്കിലും പ്രത്യേകരാജ്യത്താണോ? ആണെങ്കിൽ വല്ല പ്രതേക സ്ഥലത്താണോ? ഇവയ്ക്കുള്ള ഉത്തരങ്ങൾ ശേഖരിക്കുകയാണ് രോഗം എവിടെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗം ആദ്യമായി കാണുവാൻ തുടങ്ങിയതെപ്പോൾ? മുൻ‌‌കാലത്തുള്ളതിൽ വ്യത്യസ്തമായ രീതിയിലാണോ? പിടിപെട്ടാൽ ആ രോഗം ഒരു സമൂഹത്തിൽ എത്രകാലം നീണ്ടുനിൽക്കും? സമൂഹത്തിൽ ഈ രോഗാവസ്ഥ കാണാറുണ്ടോ? പ്രത്യേകകാലാവസ്ഥ ഈ രോഗത്തിന് അനുകൂലമാണോ? രോഗികളുടെ സംഖ്യ എത്ര വർഷം കൂടുമ്പോഴാണ് വർധിച്ചുകാണുന്നത്? ഇവയ്ക്കുള്ള ഉത്തരങ്ങളാണ് രോഗം എപ്പോൾ എന്ന ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത്.

മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാരോഗങ്ങളുടെയും പഠനങ്ങൾക്കു പറ്റിയതാണെന്ന് താഴെപറയുന്ന ചില സംഗതികൾ വ്യക്തമാക്കുന്നു. സാംക്രമികരോഗങ്ങളിൽ പലതും ശിശുക്കളെയും കൗമാരപ്രായത്തിൽ ഉള്ളവരെയും ബാധിച്ചു കാണുന്നു. പ്രമേഹം, അർബുദം, ഹൃദ്‌‌രോഗങ്ങൾ മുതലായവ 35 വയസ്സിനു മുകളിൽ ഉള്ളവരെ കൂടുതലായി ആക്രമിക്കുന്നു. ഹൃദ്‌‌രോഗങ്ങൾ പുരുഷന്മാരിൽ 50 വയസ്സുവരെ കൂടുതലായി കണ്ടുവരുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള രോഗാവസ്ഥകൾ പട്ടണങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. ചില രോഗങ്ങൾ (ഉദാഹരണം വായിലെ അർബുദം) ദക്ഷിണഭാരതത്തിലാണ് അധികം കഴിഞ്ഞ 50 വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ശ്വസകോശാർബുദം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഭാരതത്തിൽ പലേടത്തും കോളറ, പിള്ളവാതം, വിഷജ്വരം (Typhoid), മഞ്ഞപിത്തം (infective hepatitis) മുതലായ രോഗങ്ങൾ സമൂഹത്തിൽ എല്ലാ മാസങ്ങളിലും കാണാവുന്നതാണ്. വർഷംതോറും പ്രത്യക്ഷപ്പെടറുണ്ടായിരുന്ന കോളറാ കുറേക്കാലമായി കേരളത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും 1965 നു ശേഷം അതുപിന്നെയും ഇവിടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇമ്മാതിരിയുള്ള അറിവുകൾ മേല്പ്റഞ്ഞ പഠനങ്ങളുടെ ഫലങ്ങളാണ്.

അവലംബം

  1. [1] Top Websites for What Is Epidemiology
  2. [2] This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.
  3. http://www.accessexcellence.org/RC/AB/BC/Louis_Pasteur.php Louis Pasteur (1822-1895)
  4. http://www.swintons.net/jonathan/Academic/glossary.html A Dictionary of (Ecological) Epidemiology
  5. http://www.answers.com/topic/epidemiology Study of disease distribution in populations
  6. http://www.wisegeek.com/what-is-descriptive-epidemiology.htm What is Descriptive Epidemiology?
  7. [3] DESCRIPTIVE EPIDEMIOLOGY: PERSON, PLACE AND TIME

പുറംകണ്ണികൾ