"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: als:Eingebettetes System; cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: es:Sistema embebido
വരി 41: വരി 41:
[[de:Eingebettetes System]]
[[de:Eingebettetes System]]
[[en:Embedded system]]
[[en:Embedded system]]
[[es:Sistema integrado]]
[[es:Sistema embebido]]
[[fa:سامانه توکار]]
[[fa:سامانه توکار]]
[[fi:Sulautettu järjestelmä]]
[[fi:Sulautettu järjestelmä]]

00:39, 2 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു എ.എസ്.ഡി.എല്‍ മോഡം/റൗട്ടറിന്റെ ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. മൈക്രോപ്രൊസസ്സര്‍ (4), റാം (6), and ഫ്ലാഷ് മെമ്മറി (7). മുതലായവ കാണാം

നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് എംബഡഡ് സിസ്റ്റങ്ങള്‍ എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയല്‍-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നല്‍കപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകള്‍, ആവശ്യത്തിനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളില്‍ എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു. മൈക്രോകണ്‍ട്രോളര്‍, മൈക്രോപ്രൊസസ്സര്‍, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍ മുതലായവയാണ് ഇവ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.

വിവിധ തരം എംബഡഡ് സിസ്റ്റങ്ങള്‍

എംബഡഡ് സിസ്റ്റങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്. വിദൂര ആശയവിനിമയത്തില്‍ അനവധി എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു. ടെലിഫോണ്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ സ്വിച്ചുകള്‍ മുതല്‍ സാധാരണക്കാരന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ വരെ എംബഡഡ് സിസ്റ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.

എം.പി.ത്രീ. പ്ലെയറുകള്‍ ‍, പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍‍, മൊബൈല്‍ ഫോണുകള്‍ , വീഡിയോ ഗെയിമുകള്‍‍, ഡിജിറ്റല്‍ ക്യാമറകള്‍, ജി.പി.എസ്. സ്വീകരണികള്‍, വീട്ടുപകരണങ്ങളായ അലക്കുയന്ത്രം, മൈക്രോ വേവ് ഓവനുകള്‍ മുതാലായവയെല്ലാം എംബെഡെഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങള്‍ തന്നെയോ ആണ്.

ഗതാഗത്തിനുപയോഗിക്കുന്ന വിമാനം മുതല്‍ സാധാരണ നിരത്തിലോടുന്ന വാഹനങ്ങളില്‍ വരെ എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്നത്തെ വിമാനങ്ങളില്‍ ഇനേര്‍ഷ്യല്‍ ഗയിഡന്‍സ് സംവിധാനങ്ങള്‍, ജി.പി.എസ്. സ്വീകരണികള്‍ മുതലായ സജ്ജീകരണങ്ങള്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ബ്രഷ് ലെസ്സ് ഡി.സി. മോട്ടോറുകള്‍, ഇന്‍ഡക്ഷന്‍ മോട്ടോറുകള്‍, മറ്റു ഡി.സി. മോട്ടോറുകള്‍ മുതലായവ ഇലക്ടോണിക് മോട്ടോര്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാധാരണ വാഹനങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയില്‍ മലിനീകരണം നിയന്ത്രിക്കുന്നതിനും, കാര്യക്ഷമത വര്‍ദ്ദിപ്പിക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന മറ്റ് സംവിധാനങ്ങള്‍ ആന്റി ബ്രേക്കിങ്ങ് സംവിധാനം, 4 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാക്ഷന്‍ നിയന്ത്രണം മുതലായവയാണ്.

ഇ.സി.ജി.,ഇ.ഇ.ജി.,ഇലക്ട്രോണിക് സ്പന്ദമാപിനകള്‍ തുടങ്ങിയ വൈദ്യോപകരണങ്ങളില്‍ തരംഗങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുന്നതിനും റെക്കോര്‍ഡ് ചെയ്തു വയ്ക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. സി.ടി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ മുതലായ ഇമേജിങ്ങ് സംവിധാനങ്ങളും കാര്‍ഡിയാക് പേസ് മേക്കര്‍ പോലുള്ള അനവധി റിയല്‍ ടൈം എംബഡഡ് സംവിധാനങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്.

സവിശേഷതകള്‍

  1. അനവധി ജോലികള്‍ ചെയ്യാന്‍ കഴിവുള്ള സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകളില്‍ നിന്നും വിപരീതമായി എംബഡഡ് സംവിധാനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് നിശ്ചിതമായ ജോലികള്‍ ചെയ്യുന്നതിനു വേണ്ടിയായിരിക്കും. ചില എംബഡഡ് സംവിധാനങ്ങള്‍ റിയല്‍ ടൈം ജോലികള്‍ നിര്‍വഹിക്കുവാന്‍ വേണ്ടിയുള്ളതായിരിക്കും. ചിലവയാകട്ടെ യന്ത്രഭാഗങ്ങളുടെ സങ്കീര്‍ണ്ണത കുറക്കാന്‍ വേണ്ടിയുള്ളതായിരിക്കും.
  2. എംബഡഡ് സംവിധാനങ്ങള്‍ എപ്പോഴും സ്വതന്ത്രമായി ഒറ്റക്ക് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ആയിരിക്കണമെന്നില്ല. മറ്റേതെങ്കിലും ജോലി ചെയ്യുന്ന ഒരു ഉപകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംബഡഡ് സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഗ്ഗിബ്സണ്‍ റോബോട്ട് ഗിത്താറില്‍ ഉപയോഗിക്കുന്ന ഒരു എംബഡഡ് സംവിധാനം ചെയ്യുന്നത് ഗിത്താറിന്റെ ശ്രുതി ക്രമപ്പെടുത്തുക എന്ന ജോലിയാണ്. എന്നാല്‍ സംഗീതം പുറപ്പെടുവിക്കുക എന്നതാണല്ലോ ഗിത്താര്‍ എന്ന ഉപകരണം ചെയ്യുന്ന ജോലി. അതു പോലെ തന്നെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എംബഡഡ് സംവിധാനങ്ങള്‍ ചെറിയ ജോലികള്‍ ചെയ്യുന്ന ഉപ സംവിധാനങ്ങള്‍ ആയിരിക്കും.
  3. എംബഡഡ് സംവിധാനങ്ങളിലെ പ്രോഗ്രാമുകളെ ഫേംവേറുകള്‍(firmware) എന്നാണ് വിളിക്കുക. റോമുകളിലോ ഫ്ലാഷ് മെമ്മറികളിലോ ആയിരിക്കും ഇവ സൂക്ഷിക്കുക. എംബഡഡ് സംവിധാനങ്ങള്‍ക്ക് വളരെ ക്ലിപ്തമായ ഹാര്‍ഡ് വെയറുകളേ ഉണ്ടാകൂ. പ്രദര്‍ശിനി, കീബോര്‍ഡ് മുതലായവ ചിലപ്പോള്‍ മാത്രമേ ഉണ്ടാകൂ. ഉണ്ടെങ്കില്‍ തന്നെ മിക്കവാറും ചെറുതായിരിക്കും. അതു പോലെ തന്നെ വളരെ കുറച്ച് മാത്രം മെമ്മറിയേ ഇവക്കുണ്ടാകൂ.

അവലംബം

  1. എംബഡഡ് സംവിധാനങ്ങള്‍ : ചുരുക്കം
  1. എംബഡഡ് സംവിധാനങ്ങളുടെ രൂപകല്പന

പുറത്തേക്കുള്ള കണികള്‍

വര്‍ഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങള്‍

"https://ml.wikipedia.org/w/index.php?title=എംബെഡഡ്_സിസ്റ്റം&oldid=646873" എന്ന താളിൽനിന്ന് ശേഖരിച്ചത്