"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Reverted 1 edit by 117.242.68.163 identified as vandalism to last revision by TXiKiBoT. (TW)
(ചെ.) യന്ത്രം പുതുക്കുന്നു: ga:Píotágarás
വരി 63: വരി 63:
[[fiu-vro:Pythagoras]]
[[fiu-vro:Pythagoras]]
[[fr:Pythagore]]
[[fr:Pythagore]]
[[ga:Píotagarás]]
[[ga:Píotágarás]]
[[gan:畢達哥拉斯]]
[[gan:畢達哥拉斯]]
[[gd:Pythagoras]]
[[gd:Pythagoras]]

23:52, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൈതഗോറസ്
പ്രദേശംപൈതഗോറസ്
ചിന്താധാരപൈതഗോറിയനിസം
പ്രധാന താത്പര്യങ്ങൾഗണിതം, തത്വചിന്ത, രാഷ്ട്രീയം
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ


പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസ് (580 - 500ബി.സി.).സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച കോപ്പര്‍ നിക്കസിനെ പിന്താങ്ങിയ അദ്ദേഹം ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങള്‍ക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും സമര്‍ത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

ജീവിതരേഖ

ഗ്രീസിന്റെ ഭാഗമായിരുന്ന സാമോസില്‍ ബി.സി. 582-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന അനക്സിമാണ്ടറുടെയും ഥെയില്‍സിന്റെയും ശിഷ്യനായിരുന്ന അദ്ദേഹം ജ്യോതിശാസ്ത്രത്തിലുംഗണിതത്തിലും തത്വചിന്തയിലും അറിവു നേടി. കൂടുതല്‍ അറിവിനു വേണ്ടി ഈജിപ്റ്റിലും പടിഞ്ഞാറന്‍ ഏഷ്യയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചു. അന്‍പതാമത്തെ വയസ്സില്‍ ദക്ഷിണ ഇറ്റലിയിലെ ക്രോട്ടണ്‍ എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.

സംഗീതത്തിലും തത്പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം,വലിവ് എന്നിവയ്ക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രഭാതനക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്‌.

പൈതഗോറസിന്റെ അനുയായികള്‍ പൈതഗോറിയന്മാര്‍ എന്നറിയപ്പെട്ടു.‍ സംഖ്യകളുടെ ശക്തിയില്‍ വിശ്വസിച്ചിരുന്ന വിഭാഗമാണ് ഇവര്‍.

സംഭാവനകള്‍

ക്ഷേത്രഗണിതവും സംഖ്യാശാസ്ത്രവും ആയിരുന്നു പ്രധാനഗവേഷണമേഖലകള്‍.മട്ടത്രികോണത്തിലെ വശങ്ങളെ സംബന്ധിക്കുന്ന സിദ്ധാന്തം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകള്‍,ചതുരസംഖ്യകള്‍,പഞ്ചകോണസംഖ്യകള്‍ എന്നിങ്ങനെ തിരിച്ചു.ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളാഅയും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു.നിഗമനസമ്പ്രദായം ,ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി.അപരിമേയസംഖ്യകള്‍ കണ്ടെത്തി.

പൈത്തഗോറസും അദ്ദേഹത്തിന്റെ അനുയായികളും ഇരട്ടസംഖ്യകളെ സ്ത്രീകളായും ഒറ്റസംഖ്യകളെ പുരുഷന്മാരായും വിശ്വസിച്ചു.സംഖ്യകള്‍ക്കെല്ലാം ചിലരൂപഭാവങ്ങളും നല്‍കി.ഉദാഹരണത്തിനു 1 എന്ന സംഖ്യയെ യുക്തിബോധത്തിന്റെ ദൈവമായും സ്രഷ്ടാവായും ,2 എന്ന സംഖ്യയെ അഭിപ്രായങ്ങളുടെ ദൈവമായും ഇവര്‍ കരുതി.

വര്‍ഗ്ഗം:പുരാതന ഗ്രീക്ക് തത്ത്വചിന്തകര്‍

"https://ml.wikipedia.org/w/index.php?title=പൈതഗോറസ്&oldid=633386" എന്ന താളിൽനിന്ന് ശേഖരിച്ചത്