"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:మీనాక్షి శేషాద్రి
വരി 39: വരി 39:


[[en:Meenakshi Seshadri]]
[[en:Meenakshi Seshadri]]
[[te:మీనాక్షి శేషాద్రి]]

15:13, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മീനാക്ഷി ശേഷാദ്രി
പ്രമാണം:Meenakshi Seshadri.jpg
ജനനം
ശശികല ശേഷാദ്രി
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1982 – 1997
ജീവിതപങ്കാളി(കൾ)ഹരീഷ് മൈസൂര്‍ (1999 - 2003)

ബോളിവുഡ് രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബര്‍ 16, 1963).


ആദ്യ ജീവിതം

ശശികല ശേഷാദ്രി എന്ന ജനന നാമത്തില്‍ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ ഝാര്‍ഖണ്ടിലാണ് ജനിച്ചത്. പിതാവ് ഒരു കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

അഭിനയ ജീവിതം

1981 ലെ ഫെമിന മിസ്സ് ഇന്ത്യ പട്ടം തന്റെ 18 വയസ്സുള്ളപ്പോള്‍ മീനാക്ഷി നേടി. 1982 ല്‍ തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചു. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1997 ല്‍ അഭിനയിച്ച ഘട്ടക് എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. [1]

അഭിനയം കൂടാതെ, ഭരതനാട്യം, കഥക്, ഒഡീസ്സി എന്നീ നൃത്തരൂപങ്ങളില്‍ മീനാക്ഷി പ്രാവീണ്യയായിര്‍ന്നു . തന്റെ നാലാമത്തെ വയസ്സില്‍ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.

സ്വകാര്യ ജീവിതം

ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോള്‍, മീനാക്ഷി അമേരിക്കയിലെ ടെക്സാസില്‍ സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകള്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

വര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍

"https://ml.wikipedia.org/w/index.php?title=മീനാക്ഷി_ശേഷാദ്രി&oldid=631297" എന്ന താളിൽനിന്ന് ശേഖരിച്ചത്