"റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: റാഫേല്‍ >>> റാഫേൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Raffaello Sanzio
വരി 90: വരി 90:
[[nn:Rafael]]
[[nn:Rafael]]
[[no:Raffaello Santi]]
[[no:Raffaello Santi]]
[[oc:Raffaello Sanzio]]
[[pag:Raphael]]
[[pag:Raphael]]
[[pam:Raphael]]
[[pam:Raphael]]

18:30, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

റാഫേല്‍

Portrait of Raphael, probably "a later adaptation of the one likeness which all agree on", that in The School of Athens, vouched for by Vasari[1]
ജനനപ്പേര്റഫായേലോ സാന്‍സിയോ
ജനനം (1483-04-06)ഏപ്രിൽ 6, 1483
അര്‍ബിനോ, ഇറ്റലി
മരണം ഏപ്രിൽ 6, 1520(1520-04-06) (പ്രായം 37)
റോം, ഇറ്റലി
പൗരത്വം ഇറ്റാലിയന്‍
രംഗം ചിത്രരചന, ശില്പനിര്‍മ്മാണം
പരിശീലനം പെറുഗിനോ
പ്രസ്ഥാനം നവോത്ഥാനം

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേല്‍ എന്നറിയപ്പെടുന്ന റഫായേലോ സാന്‍സിയോ (ഏപ്രില്‍ 6, 1483 - ഏപ്രില്‍ 6, 1520). മൈക്കലാഞ്ചലോ, ലിയണാര്‍ഡോ ഡാവിഞ്ചി എന്നിവരോടൊപ്പം റഫേലിനെ നവോത്ഥാനാചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു.

ജീവിതരേഖ

1483 ഏപ്രില്‍ 6ന്‌ മദ്ധ്യ ഇറ്റലിയിലെ അര്‍ബിനോ എന്ന നഗരത്തിലാണ്‌ റാഫേല്‍ ജനിച്ചത്. മാതാവായ മാജിയ ഡി ബാറ്റിസ്റ്റ അദ്ദേഹത്തിന്‌ എട്ടുവയസ്സുള്ളപ്പോഴേ മരണപ്പെട്ടിരുന്നു. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പക്ഷെ റാഫേലിന്‌ പതിനൊന്ന് വയസ്സുള്ളപ്പോള്‍ അദ്ദെഹം മരണമടഞ്ഞു.

പതിനഞ്ചാം വയസ്സില്‍ റാഫേല്‍ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴില്‍ അപ്രെന്റിസായി. ചിത്രരചന, മനുഷ്യശരീരം മുതലായ പല കാര്യങ്ങളെക്കുറിച്ചും റാഫേല്‍ പ്രധാനമായും പഠിച്ചത് പെറുഗിനോയില്‍ നിന്നായിരുന്നു.

1502-ല്‍ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേല്‍ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. 1504-08 കാലഘട്ടത്തില്‍ റാഫേല്‍ ഫ്ലോറന്‍സിലെയും നിത്യസന്ദര്‍ശകനായിരുന്നു. മൈക്കലാഞ്ചലോ, ഡാവിഞ്ചി എന്നിവരുടെ രചനകള്‍ കാണാന്‍ ഇവിടെവച്ച് അദ്ദേഹത്തിന്‌ അവസരമുണ്ടായി. കന്യാമറിയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഫ്ലോറന്‍സില്‍ വച്ചാണ്‌ രചിക്കപ്പെട്ടത്

1508-ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ റാഫേലിനെ റോമിലേക്ക് ക്ഷണിച്ചു. റാഫേല്‍ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും ഇവിടെവച്ചായിരുന്നു. ചിത്രകാരന്മാരുടെ രാജകുമാരന്‍ എന്നാണ്‌ റോമില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1520-ല്‍ തന്റെ മുപ്പത്തിഏഴാം ജന്മദിനത്തില്‍ അദ്ദേഹം അന്തരിച്ചു.

അവലംബം

  1. Jones and Penny, p. 171

വര്‍ഗ്ഗം:ഇറ്റാലിയന്‍ ചിത്രകാരന്മാര്‍ വര്‍ഗ്ഗം:ശില്‍പ്പികള്‍

"https://ml.wikipedia.org/w/index.php?title=റാഫേൽ&oldid=629062" എന്ന താളിൽനിന്ന് ശേഖരിച്ചത്