"നർഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: നര്‍ഗീസ് ദത്ത് >>> നർഗീസ് ദത്ത്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Nargis Dutt}}
{{prettyurl|Nargis Dutt}}
{{ToDisambig|വാക്ക്=നര്‍ഗീസ്}}
{{ToDisambig|വാക്ക്=നർഗീസ്}}
{{Infobox actor
{{Infobox actor
| bgcolour = silver
| bgcolour = silver

08:52, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നർഗീസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നർഗീസ് (വിവക്ഷകൾ) എന്ന താൾ കാണുക. നർഗീസ് (വിവക്ഷകൾ)
നര്‍ഗീസ്
ജനനം
ഫാത്തിമ റഷീദ്
തൊഴിൽഅഭിനേത്രി
സജീവ കാലം1935, 1942 – 1967
ജീവിതപങ്കാളി(കൾ)സുനില്‍ ദത്ത് (1958 – 1981) (her death)
കുട്ടികൾസഞ്ജയ് ദത്ത്
അഞ്ജു
പ്രിയ ദത്ത്

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നര്‍ഗീസ് ദത്ത് (ഹിന്ദി: नर्गिस, ഉര്‍ദു: نرگس) (ജൂണ്‍ 11929മേയ് 3, 1981). [1] 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയായിരുന്നു നര്‍ഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളില്‍ നര്‍ഗീസ് അഭിനയിച്ചു.

ആദ്യ ജീവിതം

ഫാത്തിമ റഷീദ് എന്നായിരുന്നു നര്‍ഗീസിന്റെ ആദ്യ നാമം. [2]

അഭിനയ ജീവിതം

1935 ല്‍ 6 വയസ്സുള്ളപ്പോഴാണ് നര്‍ഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക് എന്ന ചിത്രത്തില്‍ ബേബി നര്‍ഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ നര്‍ഗീസ് എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളില്‍ ഉപയോഗിക്കുകയായിര്‍ന്നു. തന്റെ 14 വയസ്സില്‍ നായിക വേഷത്തില്‍ അഭിനയിച്ചു. [3] 1940-50 കാലഘട്ടത്തില്‍ ധാരാളം ഹിന്ദി ഉര്‍ദു ചിത്രങ്ങളില്‍ നര്‍ഗീസ് അഭിനയിച്ചു. 1957 ല്‍ അഭിനയിച്ച മദര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചു. 1958 ല്‍ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ന്‍ വിട്ടു നിന്നു. തന്റെ അവസാന ചിത്രം 1967 ല്‍ അഭിനയിച്ച രാത് ഓര്‍ ദിന്‍ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.


സ്വകാര്യ ജീവിതം

ആദ്യ കാലത്ത് നര്‍ഗിസ് പ്രമുഖ നടനായ രാജ് കപൂറുമായി പ്രണയത്തിലായിരുന്നു. പക്ഷേ, പിന്നീട് നടനായ സുനില്‍ ദത്തിനെ വിവാഹം ചെയ്യുകയായിരുന്നു. [4] ഇവരുടെ വിവാഹം മാര്‍ച്ച്, 11 1958 ല്‍ കഴിഞ്ഞു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. നടനാ‍യ സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രത എന്നിവരാണ് മക്കള്‍. [4]

മരണം

മേയ് 3, 1981 ല്‍ നര്‍ഗീസ് ദത്ത് ക്യാന്‍സര്‍ മൂലം മരണമടഞ്ഞു. ആദ്യം ന്യൂ യോര്‍ക്കില്‍ ചികിത്സ നേടിയതിനു ശേഷം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പക്ഷേ, രോഗം മൂര്‍ച്ചിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. [4] [4] 1981 തന്റെ മകന്റെ ആദ്യ ചിത്രമായ റോക്കി എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ നര്‍ഗീസിനു വേണ്ടി ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു. [4]

കൂടുതല്‍ വായനക്ക്

അവലംബം

  1. 57. Shrimati Nargis Dutt (Artiste) –1980-81 List of Nominated members, Rajya Sabha Official website.
  2. Biography of Nargis at IMDB.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nw എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 4.2 4.3 4.4 Dhawan, M. (April 27, 2003). "A paean to Mother India". The Tribune. Retrieved 2008-09-07. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. To Mr. and Mrs. Dutt, with love (Literary Review) The Hindu, Oct 7, 2007.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍

"https://ml.wikipedia.org/w/index.php?title=നർഗീസ്&oldid=611172" എന്ന താളിൽനിന്ന് ശേഖരിച്ചത്