"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ഉള്ളടക്കത്തില്‍ ചേര്‍ത്തു
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: പൌ → പൗ
വരി 5: വരി 5:
ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. വ്യക്തി നീതി, ചിന്തിക്കാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം, അവസര സമത്വം എന്നിവ ഭരണഘടന ഉറപ്പാക്കുന്നതോടൊപ്പം വ്യക്തിയുടെ അന്തസും രാജ്യത്തിന്റെ ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ സാഹോദര്യം വളര്‍ത്തുക എന്ന ലക്ഷ്യവും ഭരണഘടനക്കുണ്ടെന്ന് പീഠിക വെളിപ്പെടുത്തുന്നു.
ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. വ്യക്തി നീതി, ചിന്തിക്കാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം, അവസര സമത്വം എന്നിവ ഭരണഘടന ഉറപ്പാക്കുന്നതോടൊപ്പം വ്യക്തിയുടെ അന്തസും രാജ്യത്തിന്റെ ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ സാഹോദര്യം വളര്‍ത്തുക എന്ന ലക്ഷ്യവും ഭരണഘടനക്കുണ്ടെന്ന് പീഠിക വെളിപ്പെടുത്തുന്നു.


ഭരണഘടന ഓരോ വ്യക്തിക്കും ആറിനം [[മൌലികാവകാശങ്ങള്‍]] ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൌലികാവകാശകങ്ങള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ.
ഭരണഘടന ഓരോ വ്യക്തിക്കും ആറിനം [[മൗലികാവകാശങ്ങള്‍]] ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൗലികാവകാശകങ്ങള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ.


[[ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതി]] അനുസരിച്ച്‌ മൌലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യന്‍ പൌരനും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട [[മൌലിക ചുമതലകള്‍|മൌലിക ചുമതലകളുമുണ്ട്‌]].
[[ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതി]] അനുസരിച്ച്‌ മൗലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യന്‍ പൗരനും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട [[മൗലിക ചുമതലകള്‍|മൗലിക ചുമതലകളുമുണ്ട്‌]].


==ഭരണ രീതി==
==ഭരണ രീതി==

15:57, 9 ജൂൺ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഏകാത്മക സ്വഭാവത്തില്‍ അധിഷ്ഠിതമായ സംസ്ഥാനങ്ങളുടെ സംയുക്ത (Federal) ഭരണസ്വഭാവം ആണ്‌ ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്നത്‌. പ്രായപൂര്‍ത്തി വോട്ടവകാശം ആധാരമാക്കിയുള്ള പാര്‍ലമെന്ററി ഭരണസംവിധാനം ആണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

ഭരണഘടന

ഡോ. ബി. ആര്‍. അംബേദ്കര്‍ തലവനായുള്ള സമിതി ആണ്‌ ബ്രിട്ടീഷ്‌ ഭരണഘടനയോടു സാദൃശ്യമുള്ള ഭരണഘടന എഴുതിയിരിക്കുന്നത്‌. പീഠിക(Preamble), ഒന്നു മുതല്‍ മുന്നൂറ്റിതൊണ്ണൂറ്റഞ്ചാം വകുപ്പുവരെ അടങ്ങുന്ന 22 അദ്ധ്യായങ്ങള്‍, ഒന്നു മുതല്‍ ഒമ്പതുവരെയുള്ള പട്ടികകള്‍(Shedules), അനുബന്ധം എന്നിങ്ങനെ ആണ്‌ ഭരണഘടനയുടെ സംവിധാനം. ഇന്നു ലോകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയാണ്‌ ഇന്ത്യന്‍ ഭരണഘടന എന്നു കരുതുന്നു.

ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. വ്യക്തി നീതി, ചിന്തിക്കാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം, അവസര സമത്വം എന്നിവ ഭരണഘടന ഉറപ്പാക്കുന്നതോടൊപ്പം വ്യക്തിയുടെ അന്തസും രാജ്യത്തിന്റെ ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ സാഹോദര്യം വളര്‍ത്തുക എന്ന ലക്ഷ്യവും ഭരണഘടനക്കുണ്ടെന്ന് പീഠിക വെളിപ്പെടുത്തുന്നു.

ഭരണഘടന ഓരോ വ്യക്തിക്കും ആറിനം മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൗലികാവകാശകങ്ങള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ.

ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതി അനുസരിച്ച്‌ മൗലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യന്‍ പൗരനും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട മൗലിക ചുമതലകളുമുണ്ട്‌.

ഭരണ രീതി

കേന്ദ്രതലം

രാജ്യത്തിന്റെ ഭരണം എങ്ങിനെ ആണ്‌ നടത്തേണ്ടത്‌ എന്നതു സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭരണഘടനയിലുണ്ട്‌.

യൂണിയന്‍ പരമാധികാര സമിതി

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായുള്ള മന്ത്രിസഭ എന്നിവയടങ്ങുന്നതാണ്‌ യൂണിയന്‍ പരമാധികാര സമിതി(Union Executive).

രാഷ്ട്രപതി

ഇന്ത്യന്‍ യൂണിയന്റെ നിര്‍വാഹകാധികാരത്തോടൊപ്പം സായുധസേനയുടെ പരമോന്നത മേധാവിത്വവും രാഷ്ട്രപതിയാണ്‌ കൈകാര്യം ചെയ്യുന്നത്‌.

പ്രധാനമന്ത്രിയുടെ നേതൃത്തത്തിലുള്ള മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചു വേണം രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടത്‌. ഈ ഉപദേശം പുനപരിശോധിക്കാന്‍ രാഷ്ട്രപതിക്കു ആവശ്യപ്പെടാവുന്നതാണ്‌. പക്ഷേ പുനപരിശോധനക്കു ശേഷമുള്ള തീരുമാനം എന്തായാലും അനുസരിക്കാന്‍ രാഷ്ട്രപതി ബാധ്യസ്ഥനാണ്‌.

പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങളാണ്‌ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുവര്‍ഷമാണ്‌ ഔദ്യോഗിക കാലാവധി.

സിവില്‍, സൈനിക കോടതികള്‍ വിധിക്കുന്ന എന്തു ശിക്ഷയും, വധശിക്ഷ അടക്കം, ഇളവു ചെയ്തുകൊടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‌. നിര്‍ണ്ണായകഘട്ടങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതി തന്നെ.

ഉപരാഷ്ട്രപതി

പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളാണ്‌ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുകൊല്ലമാണ്‌ ഔദ്യോഗിക കാലാവധി. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതി ആണ്‌.

പ്രധാനമന്ത്രി

ലോകസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവിനെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുന്നു. മന്ത്രിസഭയുടെ തലവനാണ്‌ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ചു വേണം രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ എന്നതിനാല്‍ പ്രധാനമന്ത്രിയാണ്‌ ശരിക്കും ഭരണനിര്‍വഹണം കൈകാര്യം ചെയ്യുന്നത്‌.

മന്ത്രിസഭ

പ്രധാനമന്ത്രിയും അദ്ദേഹം തിരഞ്ഞെടുക്കുന്ന മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാണ്‌ മന്ത്രിസഭ എന്നറിയപ്പെടുന്നത്‌. മന്ത്രിസഭയില്‍ കാബിനറ്റ്‌ മന്ത്രിമാരും, സഹമന്ത്രിമാരും, ഉപമന്ത്രിമാരും ഉണ്ടാകും. ലോകസഭയോടും അതുവഴി ജനങ്ങളോടും മന്ത്രിസഭക്ക്‌ ഉത്തരവാദിത്വം ഉണ്ട്‌.

പാര്‍ലമന്റ്‌

രാഷ്ട്രപതിയും, രാജ്യസഭയും, ലോകസഭയും അടങ്ങുന്ന പാര്‍ലമെന്റിനാണ്‌ നിയമനിര്‍മ്മാണാധികാരം. തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരും, പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച്‌ തിരഞ്ഞെടുക്കപ്പെടുന്നവരും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും ആയവരാണ്‌ പാര്‍ലമെന്റിലുള്ളത്‌.

സംസ്ഥാന തലം

സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണം ഇന്ത്യന്‍ യൂണിയന്റെ ഭരണ സംവിധാനത്തിന്റെ പകര്‍പ്പാണ്‌.

സംസ്ഥാന പരമാധികാരസമിതി

ഗവര്‍ണര്‍, മുഖ്യമന്ത്രി, മുഖ്യമന്ത്രി തലവനായ സംസ്ഥാന മന്ത്രിസഭ എന്നിവയടങ്ങുന്നതാണ്‌ സംസ്ഥാന പരമാധികാര സമിതി(State Executive).

ഗവര്‍ണര്‍

കേന്ദ്രതലത്തില്‍ രാഷ്ട്രപതിക്കുള്ള സ്ഥാനമാണ്‌ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ളത്‌. മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിച്ച്‌ ഭരണനിര്‍വഹണം നിര്‍വഹിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കാണ്‌. ഉപദേശങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ വിവേചനാധികാരം പ്രയോഗിക്കാനും ഗവര്‍ണര്‍ക്കു സാധിക്കും. മുഖ്യമന്ത്രിയെ നിയമിക്കുന്നതിലും, സംസ്ഥാനഭരണത്തെക്കുറിച്ച്‌ രാഷ്ട്രപതിയെ അറിയിക്കാനും ഗവര്‍ണര്‍ തന്റെ അധികാരം ഉപയോഗിക്കുന്നു.

മുഖ്യമന്ത്രി

നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവിനെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത്‌ നിയമിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ്‌ ഗവര്‍ണര്‍ മറ്റു മന്ത്രിമാരെ നിയമിക്കുന്നത്‌.

മന്ത്രിസഭ

സംസ്ഥാനതലത്തില്‍ ഭരണനിര്‍വഹണം ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടുന്ന സമിതിയെ മന്ത്രിസഭ എന്നു പറയുന്നു. ഗവര്‍ണര്‍ ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങള്‍ നല്‍കുക എന്നത്‌ മന്ത്രിസഭയുടെ കടമയാണ്‌. മന്ത്രിസഭ നിയമസഭയോടും അതുവഴി ജനങ്ങളോടും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.

നിയമസഭ

പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലേക്ക്‌ നിയമസഭാംഗങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നു. സംസ്ഥാനത്തേക്കുള്ള നിയമനിര്‍മ്മാണം നിയമസഭകളുടെ ചുമതലയാണ്‌.

കേന്ദ്രഭരണ പ്രദേശങ്ങള്‍

രാഷ്ട്രപതി താന്‍ നിയമിക്കുന്ന ഭരണാധിപനിലൂടെ കേന്ദ്രഭരണ പ്രദേശങ്ങളെ ഭരിക്കുന്നു.

ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദില്ലി, ദാമന്‍, ദിയു, പോണ്ടിച്ചേരി എന്നിവിടങ്ങളുടെ ഭരണാധികാരികള്‍ ലഫ്‌. ഗവര്‍ണര്‍ എന്നും, ലക്ഷദ്വീപ്‌, ദാദ്ര നഗര്‍ ഹവേലി എന്നിവയുടെ ഭരണാധികാരികള്‍ അഡ്മിനിസ്റ്റ്രേറ്റര്‍ എന്നും അറിയപ്പെടുന്നു.

നീതിന്യായ കോടതികള്‍

രാജ്യത്തെ ഭരണഘടനയുടെ ലംഘനങ്ങളെ കുറ്റവിചാരണ ചെയ്യാനാണ്‌ നീതിന്യായ കോടതികള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്‌ പരമോന്നത കോടതി, ഹൈ കോടതികള്‍, ജില്ലകോടതികള്‍, കീഴ്‌ കോടതികള്‍ എന്നിങ്ങനെ ആണവയുടെ ഘടന.

സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റദൂഷ്യം കൊണ്ടോ മറ്റോ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെങ്കില്‍ രാജ്യസഭയും ലോകസഭയും പൂര്‍ണ്ണ അംഗബലത്തോടുകൂടി ഹാജരായി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലെ സാധിക്കുകയുള്ളു.

ഇലക്ഷന്‍ കമ്മീഷന്‍

പാര്‍ലമന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കോ മേല്‍നോട്ടം വഹിക്കുന്നതിനാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്‌. ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറേയും, ആവശ്യമെങ്കില്‍ മറ്റു കമ്മീഷണര്‍മാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതി ആണ്‌. സുപ്രീം കോടതി ജഡ്ജിയേ തത്സ്ഥാനത്തുനിന്നു മാറ്റുന്ന അതേ നടപടികള്‍ കൊണ്ടേ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറെ കാലാവധിക്കു മുന്‍പ്‌ മാറ്റാന്‍ കഴിയുകയുള്ളു.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഭരണസംവിധാനം&oldid=60011" എന്ന താളിൽനിന്ന് ശേഖരിച്ചത്