"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തലക്കെട്ടു മാറ്റം: പ്രൊട്ടോക്കോള്‍ (കമ്പ്യൂട്ടര്‍ശാസ്ത്രം) >>> [[പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാ
(വ്യത്യാസം ഇല്ല)

04:59, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം


കമ്പ്യൂട്ടര്‍ശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകള്‍ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകള്‍‍.

കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ബന്ധവും അവ തമ്മില്‍ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകള്‍ കമ്പ്യുട്ടര്‍ സോഫ്റ്റ്വെയറായോ ‍ ഹാര്‍ഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തില്, രണ്ടു ഹാര്‍ഡ്‌വെയര്‍ തമ്മില്‍ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോള്‍ എന്നു നിര്‍വചിക്കാം.

പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവം

വിവിധ വിനിമയാവശ്യങ്ങള്‍ക്കായി വിവിധ തരത്തിലുള്ള പ്രൊട്ടോക്കോളുകള്‍ നിലവിലുണ്ട്. ഒട്ടുമിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്ന ഒന്നോ അതിലധികമോ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.

  • കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിനിമയം നടത്താന്‍ കേബിള്‍ കൊണ്ടോ അല്ലാതെയോ ഉള്ള ഭൗതികബന്ധം ഉണ്ടോ എന്നു നോക്കുക
  • യഥാര്‍ത്ഥ വിനിമയം നടക്കുന്നതിനു മുന്‍പ്, വിനിമയപ്പാതയുടെ (Communication Channel) കഴിവുകള്‍ പരസ്പരം നിശ്ചയിച്ചുറപ്പിക്കുക . ഇതിന് കൈകൊടുക്കല്‍ (Hand Shaking) എന്നു പറയുന്നു.
  • വിനിമയം എപ്രകാരമാണെന്ന് പരസ്പരം നിര്‍ണ്ണയിക്കുക
  • സന്ദേശം എങ്ങനെ നിര്‍മിക്കണമെന്നു തീരുമാനിക്കുക.
  • സന്ദേശം എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിക്കണം എന്നു നിശ്ചയിക്കുക.
  • തെറ്റായി നിര്‍മിച്ച / ലഭിച്ച സന്ദേശം എങ്ങനെ തിരുത്തണം / എന്തു ചെയ്യണം എന്നു തീരുമാനിക്കുക.
  • വിനിമയ സംവിധാനം അപ്രതീക്ഷിതമായി തകരാറിലായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതെങ്ങനെ, തകരാറിലായാല്‍ പിന്നെ എന്തു ചെയ്യണം എന്ന് നിശ്ചയിക്കുക.
  • വിനിമയം / ബന്ധം എങ്ങനെ അവസാനിപ്പിക്കണം എന്നു നിശ്ചയിക്കുക.

പ്രാധാന്യം

ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് ഐ (OSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് ഐ (OSI layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.

പ്രൊട്ടോക്കോള്‍ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രോടോകോള്‍ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന്‌ രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാള്‍ english ലും മറ്റെ ആള്‍ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത്‌ പോലെയാണ് പ്രോടോകോള്‍ ഇല്ലാതെയുള്ള ആശയവിനിമയം .

സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകള്‍

  • IP (ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍)
  • DHCP (ഡൈനാമിക്ക് ഹോസ്റ്റ് കോണ്‍ഭിഗറേഷന്‍)
  • TCP (ട്രാന്‍സ്മിഷന്‍ കണ്ട്രോള്‍ പ്രോട്ടോക്കോള്‍)
  • HTTP (ഹൈപ്പര്‍ടേക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍)
  • FTP (ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍)
  • Telnet (റ്റെല്‍നെറ്റ് റിമോട്ട് പ്രോട്ടോക്കോള്‍)
  • SSH (SSH റിമോട്ട് പ്രോട്ടോക്കോള്‍)
  • POP3 (പോസ്റ്റോഫീസ് പ്രോട്ടോക്കോള്‍ 3)
  • SMTP (സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍)
  • IMAP (ഇന്റര്‍നെറ്റ്‌ മെസേജ് ആക്സസ് പ്രോട്ടോക്കോള്‍)


വര്‍ഗ്ഗം:വിവരസാങ്കേതികവിദ്യ