"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: പഷായികള്‍ >>> പഷായികൾ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

00:41, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഘാനിസ്ഥാനില്‍ നൂറിസ്ഥാന്റെ പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന പഷായ് ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികള്‍[1]. ഇവരെ കോഹിസ്ഥാനികള്‍ എന്നും ദിഹ്ഗാന്‍ വംശജര്‍ എന്നും അറിയപ്പെടാറുണ്ട്.. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു[2]. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌[1].

1270-ല്‍ മാര്‍ക്കോപോളോ, ബദാഖ്‌ശാനിനു തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോ പോളോ പറയുന്നത്[2].

അവലംബം

  1. 1.0 1.1 http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)
  2. 2.0 2.1 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ

"https://ml.wikipedia.org/w/index.php?title=പഷായ്_ജനത&oldid=585754" എന്ന താളിൽനിന്ന് ശേഖരിച്ചത്