"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: ko:케니 로저스
(ചെ.) തലക്കെട്ടു മാറ്റം: കെന്നി റോജേര്‍സ് >>> കെന്നി റോജേർസ്: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

05:25, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Kenny Rogers
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകെന്നത്ത് റേ[1]റൊജേര്‍സ്
ഉത്ഭവംഹൂസ്റ്റണ്‍, ടെക്സസ്, അമേരിക്ക
തൊഴിൽ(കൾ)ഗായനന്‍-ഗാനരചയിതാവ്, അഭിനേതാവ്, ഗാന നിര്‍മ്മാതാവ്
ഉപകരണ(ങ്ങൾ)ഗാനം, ഗിത്താര്‍, ബേസ് ഗിത്താര്‍, ഹാര്‍മോണിയം
വർഷങ്ങളായി സജീവം1958 – ഇന്നുവരെ
ലേബലുകൾക്യൂ റെക്കോര്‍ഡ്സ്, കാള്‍ട്ടണ്‍ റെക്കോര്‍ഡ്സ്, മെര്‍കുറി റെക്കോര്‍ഡ്സ്, യുണൈറ്റഡ് ആര്‍ടിസ്റ്റ്സ് റെക്കോര്‍ഡ്സ്, ആര്‍സി‌എ റെക്കോര്‍ഡ്സ്, റെപ്രിസ് റെക്കോര്‍ഡ്സ്,ജയന്റ് റെക്കോര്‍ഡ്സ്, അറ്റ്ലാന്റിക് റെക്കോര്‍ഡ്സ് , കര്‍ബ് റെക്കോര്‍ഡ്സ്, ഡ്രീംകാച്ചര്‍, കാപ്പിട്ടോള്‍ നാഷ്‌വില്ല്Nashville, ഡബിള്യുഎ
Spouse(s)Janice Gordon (1958-1960)
Jean Rogers (1960-1963)
Margo Anderson (1964-1976)
Marianne Gordon (1977-1993)
Wanda Miller (1997-present)

അമേരിക്കക്കാരനായ കണ്‍‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമാണ്‌ കെന്നി റോജേര്‍സ്. (ജനനം:August 21, 1938). യഥാര്‍ത്ഥനാമം: കെന്നത്ത് റേ[1]. വിജയകരമായ കലാജീവിതത്തിനിടയില്‍ വിവിധ ഗാനവിഭാഗങ്ങളിലായി 70ഓളം അതിപ്രശസ്തഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളുടെ പട്ടികയില്‍ 420 ആഴ്ചകള്‍ അദ്ദേഹത്തിന്റെ വിവിധപാട്ടുകള്‍ തുടര്‍ന്നിട്ടുണ്ട്.

ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആല്‍ബങ്ങള്‍ എബൗട്ട്.കോമിന്റെ 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആല്‍ബങ്ങള്‍' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [2] 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന ബഹുമതി യുഎസ്‌എ ടുഡേ യുംപീപ്പ്‌ളും അദ്ദേഹത്തിനു നല്‍കുകയുണ്ടായി.[3] സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. [4] അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില്‍ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ഐ കാന്‍‍ട് അണ്‍ലവ് യൂ എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്‍, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേര്‍സിനും നര്‍സായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളില്‍ നാലാമനായിരുന്നു കെന്നത്ത്. ഹൂസ്റ്റണിലെ ജെഫേര്‍സണ്‍ ഡേവിസ് ഹൈസ്കൂളില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ഭാര്യ വാന്‍ഡ മില്ലര്‍ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാന്‍ ഗോര്‍ഡണ്‍ റോജേര്‍സ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതില്‍ അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഇരട്ടകളും പെടുന്നു.

ഗാന രംഗത്ത്

1950-ന്റ്റെ മധ്യത്തോടെ സ്കോളേര്‍സ് എന്ന ഡൂ-വോപ് സംഘവുമൊത്ത് വളരെ പ്രശസ്തമായ “പുവര്‍ ലിറ്റില്‍ ഡോഗീ” എന്ന ഗാനം നിര്‍മ്മിച്ചതോടെയാണ് ഗാന രംഗത്ത് അദ്ദേഹത്തിന്‍റെ സാധന ആരംഭിച്ചത്. ഈ ഗാനത്തിന്‍റെ പ്രധന ഗായകന്‍ റോജേര്‍സ് ആയിരുന്നില്ല. രണ്ട് ഗാനങ്ങള്‍ കൂടി നിര്‍മ്മിച്ചതോടെ പ്രധാനഗായകന്‍ ഒറ്റക്ക് പാടാനാരംഭിക്കുകയും സംഘം ശിഥിലമാകുകയും ചെയ്തു. അതോടെ കെന്നി റോജേര്‍സും സ്വന്തമായി “ദാറ്റ് ക്രേസി ഫീലിങ്ങ്” എന്ന ഗാനം നിര്‍മ്മിച്ചു.(1958). എന്നാല്‍ ഗാനവില്പന കുറഞ്ഞതോടെ അദ്ദേഹം ദ ബോബി ഡൊള്‍ ട്രയോ എന്ന ജാസ് സംഘത്തില്‍ ചേര്‍ന്നു. ഈ സംഘം നിരവധി ആരാധക സംഘങ്ങള്‍ക്കായി പാട്ടുകള്‍ പാടുകയും കൊളംബിയ റെക്കോഡ്സിനുവേണ്ടി ഗാനം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഈ സംഘം 1965-ല് പിരിഞ്ഞു. താമസിയാതെ മെര്‍കുറി റെക്കോഡ്സിനുവേണ്ടി അദ്ദേഹം “ഹീറ്സ് ദാറ്റ് റെയ്നി ഡേ” എന്ന പാട്ടു നിര്‍മ്മിക്കുകയും അത് പരാജയപ്പെടുകയും ചെയ്തു. മിക്കി ഗില്ലി, എഡ്ഡി അര്‍ണോള്‍ഡ് തുടങ്ങി അക്കാലത്തെ പ്രശസ്ത പാട്ടുകാര്ക്കു വേണ്ടി ഗാനരചയിതാവ്, നിര്‍മ്മാതാവ്, സം‍വിധായകന്‍ എന്നീ നിലകളിലും അദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. 1966-ല് ന്യൂ ക്രിസ്റ്റി മിന്‍സ്റ്റ്രെല്‍‍സില്‍ ഗായകനും ബേസ് ഗിറ്റാര്‍ വായനക്കാരനുമായി അദ്ദേഹം ചേര്‍ന്നു.

മിന്‍സ്റ്റ്രെത്സ് പ്രതീക്ഷിച്ച വിജയം സമ്മാനിക്കാതായപ്പോള്‍, കെന്നിയും മറ്റംഗങ്ങളായ മൈക് സെറ്റ്ല്, ടെറി വില്ല്യംസ്, തെല്‍മ ക്യാമാച്ചോ എന്നിവര്‍ അവിടം വിട്ട് ദ ഫര്‍സ് എഡിഷന്‍ എന്ന ഗായകസംഘം ആരംഭിച്ചു. 1967 തുടങ്ങിയ ഈ സംഘം പിന്നീട് കെന്നി റോജേര്‍സ് ആന്‍ഡ് ദ ഫര്‍സ്റ്റ് എഡിഷന് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഹിറ്റ് ഗാനങ്ങളുടെ ഒരു നിരതന്നെ ഉണ്ടായി. സംതിങ്ങ് ബര്‍ണിങ്ങ്, റൂബി ഡോണ്ട് ടേക്ക് യോര്‍ ലവ് റ്റു ടൌണ്‍, റൂബന്‍ ജേംസ്, ജസ്റ്റ് ഡ്രോപ്ഡ് ഇന്‍, എന്നിവ അതില്‍ ചിലതുമാത്രം. ഇക്കാലത്ത് കെന്നി മുടി നീട്ടി വളര്‍ത്തി, ഒരു കാതില്‍ കടുക്കനുമണിഞ്ഞ്, ഇളം ചുവപ്പ് കണ്ണടയും ധരിച്ച് ഹിപ്പികളുടേതു പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ആരാധകര്‍ സ്നേഹത്തോടെ ഹിപ്പിക്കെന്നി എന്നാണു പില്‍ക്കാലത്തെ ഇതിനെ വിളിച്ചിരുന്നത്. അക്കാലത്തെ പാട്ടിനേക്കാളും മൃദുവായ സ്വരമാണ് അദ്ദേഹത്തിന്‍റെ പില്‍ക്കാലഗാനങ്ങളില്‍ കേള്‍ക്കാനായത്.

1976-ല് ഈ സംഘം പിളര്‍ന്നതോടെ റോജേര്‍സ് സ്വന്തമായി പാട്ടുകള്‍ പാടാനാരംഭിച്ചു. യാത്രക്കിടയില്‍ പാടുന്ന തരം ഗാനാലാപന ശൈലിയാണ് പിന്നീട് അദ്ദേഹം തുടര്‍ന്നത്. ഇത് മൂലം കണ്ട്രി, പോപ് എന്നീ രണ്ടുവിഭാഗം ആസ്വാധകരും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ശ്രവിച്ചുതുടങ്ങി.


പരാമര്‍ശങ്ങള്‍

  1. 1.0 1.1 per A&E Biography special
  2. http://countrymusic.about.com/library/top200albums/bltop200.htm Gambler & Kenny are on About.com's poll of "The 200 Most Influential Country Albums Ever"
  3. http://countrymusic.about.com/library/blkrogersfacts.htm voted 1986 "Favorite Singer of All-Time" by readers of USA Today and People
  4. CMT.com : Kenny Rogers : Rogers Receives Lifetime Achievement Award

വര്‍ഗ്ഗം:അമേരിക്കന്‍ കണ്‍‌ട്രി ഗായകര്‍ വര്‍ഗ്ഗം:അമേരിക്കന്‍ ഗാന രചയിതാക്കള്‍ വര്‍ഗ്ഗം:അമേരിക്കന്‍ അഭിനേതാക്കള്‍ വര്‍ഗ്ഗം:അമേരിക്കന്‍ വ്യവസായികള്‍

"https://ml.wikipedia.org/w/index.php?title=കെന്നി_റോജേർസ്&oldid=574492" എന്ന താളിൽനിന്ന് ശേഖരിച്ചത്