"ഇള അരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) തലക്കെട്ടു മാറ്റം: ഇള അരുണ്‍ >>> ഇള അരുൺ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

21:52, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ ഒരു ഗായികയും, ടെലിവിഷന്‍ നടിയും ഹിന്ദി നാടന്‍ പാട്ടുകാരിയുമാണ് ഇള അരുണ്‍. ജയ്‌പൂരിലാണ് ഇള അരുണ്‍ ജനിച്ചത്. സ്വതസ്സിദ്ധമായ പരുത്ത രീതിയിലുള്ള ശബ്ദത്തിലുള്ള പാട്ടുകളാണ് ഇവരെ നാടന്‍ പാട്ട് രംഗത്തും പിന്നീട് ഹിന്ദി ചലച്ചിത്രപിന്നണി വേദിയിലും ശ്രദ്ധേയയാക്കിയത്.

ജീവിതരേഖ

ഇള പഠിച്ചത് ജയ്പൂരിലെ മഹാറാണി ഗേള്‍സ് കോളേജിലാണ്. സോണി ടിവിയിലെ ഫേം ഗുരുകുല്‍ എന്ന പരിപാടിയില്‍ കുട്ടികളെ പാട്ടുപഠിപ്പിക്കുന അദ്ധ്യാപികയായിരുന്നതാണ്. പിന്നീട് തമിഴില്‍ എ. ആര്‍. റഹ്മാന്‍ സംഗീത സംവിധാന ചെയ്ത മി.റോമിയോ എന്ന ചിത്രത്തില്‍ മുത്തു മുത്തു മഴൈ എന്ന ഗാനം പാടി. 1994 ല്‍ ഖല്‍നായക് എന്ന ചിത്രത്തിലെ ചോളി കെ പീച്ചേ ക്യാ ഹേ എന്ന ഗാനം പാടിയതിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചു. [1]. ഇത് കൂടാതെ തന്റെ സ്വന്തമായ ആല്‍ബങ്ങളും ഇള നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമാ‍യ ചിലത് വോട് ഫോര്‍ ഘാഗ്ര, മോര്‍ണി, മേം ഹോ ഗയി സാവന്‍ ലാഖ് കി എന്നിവയാണ്. 2008 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഹല്ല ബോല്‍ എന്ന പ്രോത്സാഹന ഗാനം ആലപിച്ചിരുന്നു. ഇത് കൂടാതെ ചില ബോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളും ഇള ചെയ്തിട്ടുണ്ട്. ഓസ്കാര്‍ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ റിംഗ റിംഗ എന്ന ഗാനവും പാടിയത് ഇള അരുണ്‍ ആണ്.

കുടുംബം

ഇളയുടെ സഹോദരന്‍, പിയൂഷ് പാണ്ടേ ഒരു പരസ്യ ചിത്രകാരനാണ്. സഹോദരി രമ പാണ്ടെ ഒരു സംവിധായകയും നിര്‍മ്മാതാവുമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ഇള_അരുൺ&oldid=568404" എന്ന താളിൽനിന്ന് ശേഖരിച്ചത്