"അള്ളാ റഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Alla Rakha}}
{{Infobox musical artist
{{Infobox musical artist
|Name = അള്ളാ റഖ
|Name = അള്ളാ റഖ

11:28, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അള്ളാ റഖ
1988 ല്‍ രാഖ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅള്ളാരഖ ഖാന്‍ ഖുറേശി
ഉപകരണ(ങ്ങൾ)തബല

അള്ളാ റഖ എന്നറിയപ്പെടുന്ന അള്ളാറഖ ഖാന്‍ ഖുറേഷി (1919 എപ്രില്‍ 29 - 2000 ഫെബ്രുവരി 3) ഒരു ഭാരതീയനായ തബല വായനക്കാരനായിരുന്നു.

സംഗീതം ജീവിതം

ഇന്ത്യയില്‍ പാഗ്വാള്‍ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹത്തിനു 12 വയസ്സില്‍ തബലയോട് അമിതമായ താല്പര്യം വരുകയും, അത് പഠിക്കുവാനായി വീട് വിട്ടിറങ്ങി പോവുകയും ചെയ്തു. ആഷിക് അലി ഖാനില്‍ നിന്നും വായ്‌പ്പാട്ടും രാഗങ്ങളും അഭ്യസിച്ചു. രഖ ലാഹോറില്‍ വച്ച് സംഗീതത്തിന്റെ പ്രധാന ലോകത്തേക്ക് വരുകയും 1940 ല്‍ മുംബയില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ചേരുകയും ചെയ്തു. 1943 -48 കാലഘട്ടത്തില്‍ ചില ഹിന്ദി സിനിമകളില്‍ സംഗീത സംവിധാനം ചെയ്യുകയും ചെയ്തു. ബെടെ ഗുലാം അലി ഖാന്‍, അലാവുദീന്‍ ഖാന്‍, വസന്ത് റായി, രവി ശങ്കര്‍ എന്നിവരോടൊപ്പം വായിച്ചിട്ടുള്ള ഇദ്ദേഹം 1967ല്‍ മോനിട്ടറി പോപ്‌ ഫെസ്റിവല്‍ ലും 1969ല്‍ വുഡ് സ്റോക്ക് ഫെസ്റിവല്‍ ലും വായിച്ചിട്ടുണ്ട്. കൃത്യമായ താളക്രമം, മനോധര്‍മം എന്നിവയാണ് ഇദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയത്. തബല എന്ന വാദ്യതിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിക്കുവാന്‍ അള്ളാ രഖ കാരണക്കാരനായി. അഭാജി എന്ന് ശിഷ്യഗണങളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും തമ്മിലുള്ള വിടവ് വളരെ അധികം നികത്താനും സാധിച്ചു. അമേരികന്‍ സംഗീതത്തിലെ പല താളവാദ്യക്കാരും ഇദ്ദേഹത്തിന്റെ ശൈലികള്‍ പഠിക്കുകയും പലരും ഇദ്ദേഹതോടോപ്പം 1960 കളില്‍ തന്നെ വായിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ചിലര്‍ വിശേഷിപ്പിച്ചിരുന്നത് ഇങ്ങിനെയാണ്‌. അള്ളാ റഖ സംഗീതത്തിലെ ഐന്‍സ്റ്റൈന്‍ ഉം പിക്കാസോ യും ആണ്. ഈ ഗ്രഹത്തിലെ താളങ്ങളുടെ ഒരു വലിയ രൂപവുമാണ് ഇദ്ദേഹം.

പുരസ്കാരങ്ങള്‍

1977 ല്‍ ഇദ്ദേഹത്തിനു പത്മശ്രീ അവാര്‍ഡും 1982 ല്‍ സംഗീത നാടക അക്കാഡമി അവാര്‍ഡും ലഭിച്ചു.

സ്വകാര്യജീവിതം

ബാവി ബീഗം ആയിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി . മൂന്നു പുത്രന്മാരും (സാക്കിര്‍ ഹുസൈന്‍ , ഫസല്‍ ഖുറേഷി , ടുഫിക് ഖുറേഷി) , രണ്ടു പുത്രിമാരും ( ഖുര്‍ഷിദ് ഔലിയ നേ ഖുറേഷി, റസിയാ ) ഉണ്ട്.

മരണം

ഇദ്ദേഹത്തിന്റെ പുത്രി റസിയയുടെ പെട്ടന്നുള്ള മരണത്തെ തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് 2000 ത്തില്‍ ഇദ്ദേഹം ഹൃദയ സ്തംഭനം മൂലം നിര്യാതനായത്.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ വര്‍ഗ്ഗം:തബല വിദ്വാന്മാര്‍

"https://ml.wikipedia.org/w/index.php?title=അള്ളാ_റഖ&oldid=559889" എന്ന താളിൽനിന്ന് ശേഖരിച്ചത്