"ഗിരീഷ് കാസറവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കന്നട ചലച്ചിത്ര സംവിധായകര്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗ
വരി 24: വരി 24:
== ചലച്ചിത്ര ജീവിതം ==
== ചലച്ചിത്ര ജീവിതം ==


1975 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര സം‌വിധാനത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ് ഗിരീഷ ബിരുദം നേടിയത്.[[അകിര കുറൊസാവ|അക്കിര കുറുസോവ]],[[ഒസു]],[[സത്യജിത് റേ|സത്യജിത് റായ്]],[[ഫെല്ലിനി]] തുടങ്ങിയ ലോകപ്രശസ്ത് ചലച്ചിത്ര സം‌വിധയകര്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗിരീഷ് പറയുന്നു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാന്‍ വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] 'ചൊമനദുഡി' എന്ന ചിത്രത്തിന്റെ സഹസം‌വിധായകനായി ഗിരീഷ് തിരഞെടുക്കപ്പെടുന്നത്.പഠനകാലത്തെ വിദ്യാര്‍ത്ഥി ചിത്രമായ 'അവശേശ്' പ്രസിഡന്റിന്റെ സില്‍‌വര്‍ ലോട്ടസ് പുര‍സ്കാരം നേടി.
1975 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര സം‌വിധാനത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ് ഗിരീഷ ബിരുദം നേടിയത്.[[അകിര കുറൊസാവ|അക്കിര കുറുസോവ]],[[ഒസു]],[[സത്യജിത് റേ|സത്യജിത് റായ്]],[[ഫെല്ലിനി]] തുടങ്ങിയ ലോകപ്രശസ്ത് ചലച്ചിത്ര സം‌വിധയകര്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗിരീഷ് പറയുന്നു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാന്‍ വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] 'ചൊമനദുഡി' എന്ന ചിത്രത്തിന്റെ സഹസം‌വിധായകനായി ഗിരീഷ് തിരഞെടുക്കപ്പെടുന്നത്.പഠനകാലത്തെ വിദ്യാര്‍ത്ഥി ചിത്രമായ 'അവശേശ്' പ്രസിഡന്റിന്റെ രജത കമലം പുര‍സ്കാരം നേടി.


സ്വതന്ത്ര സം‌വിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ' ഗദശ്രാദ്ധ' ഗോള്‍ഡന്‍ ലോട്ടസ് പുരസ്കാരം നേടിയിട്ടുണ്ട്.പാരീസ് നാഷണല്‍ ആര്‍കൈവ്സിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
സ്വതന്ത്ര സം‌വിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ' ഗദശ്രാദ്ധ' സുവര്‍ണ്ണ കമലം പുരസ്കാരം നേടിയിട്ടുണ്ട്.പാരീസ് നാഷണല്‍ ആര്‍കൈവ്സിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
1987 ല്‍ 'തബരണ കഥെ' എന്ന ചിത്രത്തിന്‌ അദ്ദേഹത്തിന്റെ രണ്ടാം [[ഗോള്‍ഡന്‍ ലോട്ടസ്]] പുരസ്കാരവും 1997 ലെ 'തായി സാഹിബ' എന്ന ചിത്രത്തിന്‌ തന്റെ മൂന്നാം ലോട്ടസ് പുരസ്കാരവും,2002 ല്‍ അന്തരിച്ച നടി സൗന്ദര്യയെ വെച്ചെടുത്ത 'ദ്വീപ' എന്ന ചിത്രത്തിന്‌ തന്റെ നാലാം ഗോള്‍ഡന്‍ ലോട്ടസ് പുരസ്കാരവും നേടി.
1987 ല്‍ 'തബരണ കഥെ' എന്ന ചിത്രത്തിന്‌ അദ്ദേഹത്തിന്റെ രണ്ടാം [[സുവര്‍ണ്ണ കമലം]] പുരസ്കാരവും 1997 ലെ 'തായി സാഹിബ' എന്ന ചിത്രത്തിന്‌ തന്റെ മൂന്നാം സുവര്‍ണ്ണ കമലം പുരസ്കാരവും,2002 ല്‍ അന്തരിച്ച നടി സൗന്ദര്യയെ വെച്ചെടുത്ത 'ദ്വീപ' എന്ന ചിത്രത്തിന്‌ തന്റെ നാലാം സുവര്‍ണ്ണ കമലം പുരസ്കാരവും നേടി.


== പ്രധാന ചിത്രങ്ങള്‍ ==
== പ്രധാന ചിത്രങ്ങള്‍ ==

15:29, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗിരീഷ് കാസറവള്ളി
ജനനം1949
തൊഴിൽചലച്ചിത്രസം‌വിധായകന്‍, നിര്‍‍മ്മാതാവ്, തിരക്കഥാകൃത്ത്
ജീവിതപങ്കാളി(കൾ)വൈശാലി കാസറവള്ളി

ഇന്ത്യയിലെ കര്‍ണാടകത്തില്‍നിന്നുള്ള ശ്രദ്ധേയനായ ചലചിത്രസംവിധായകനാണ്‌ ഗിരീഷ് കാസറവള്ളി (ജനനം:1949).കന്നടയില്‍ സമാന്തര ചലച്ചിത്രത്തിന്റെ പാത വെട്ടിത്തെളീച്ചവരില്‍ പ്രഗല്ഭനായ ഗിരീഷ്, നാലു പ്രാവശ്യം ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടീട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വര്‍ണ്ണ മെഡലോടെ ജയിച്ചുവന്ന അദ്ദേഹം 1977 ലെ ' ഗദശ്രാദ്ധ ' എന്ന കന്നട ചലച്ചിത്രം സം‌വിധാനം ചെയ്ത് ഈ രംഗത്തേക്ക് ചുവടുവെച്ചു.ഇതുവരേ ഏകദേശം പതിനൊന്നോളം ചലച്ചിത്രങ്ങളും ഒരു ടെലി സീരിയലും സം‌വിധാനം ചെയ്തു.

ജീവിത രേഖ

കര്‍ണാടകത്തിലെ ശിമോഗ ജില്ലയില്‍ പെട്ട തീര്‍ത്ഥഹള്ളി താലൂക്കിലെ കെസളൂര്‍ എന്ന ഗ്രാമത്തില്‍ ഗണേഷ റാവുവിന്റെയും ലക്ഷ്മിദേവിയുടെയും മകനായി 1949 ലാണ്‌ ഗിരീഷ കാസറവള്ളിയുടെ ജനനം.പുസ്തകസ്‌നേഹികളായ ഒരു കുടുംബമായിരുന്നു കാസറവള്ളിയുടേത്. ചെറുപ്പത്തിലേ നല്ല പുസ്തകങ്ങള്‍ വായിച്ചു വളരാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. കന്നടയിലെ നാടോടി നൃത്ത രൂപമായ യക്ഷഗാനത്തിന്റെ ആചാര്യനായിരുന്നു ഗിരീഷ് കാസറവള്ളിയുടെ അഛന്‍.ഈ അനുകൂല ഘടകങ്ങളെല്ലാം തന്റെ സൃഷ്ഠിപരമായ കഴിവിനെ പുഷ്കലമാക്കി.മഗ്‌സസെ പുര‍സ്കാരം നേടിയിട്ടുള്ള നാടകപ്രവര്‍ത്തകനായ അമ്മാവന്‍ കെ.വി.സുബ്ബണ്ണയും ഗിരീഷിന്‌ പ്രചോദനമായി എപ്പോഴുമുണ്ടായിരുന്നു.

ചലച്ചിത്ര ജീവിതം

1975 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര സം‌വിധാനത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ് ഗിരീഷ ബിരുദം നേടിയത്.അക്കിര കുറുസോവ,ഒസു,സത്യജിത് റായ്,ഫെല്ലിനി തുടങ്ങിയ ലോകപ്രശസ്ത് ചലച്ചിത്ര സം‌വിധയകര്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗിരീഷ് പറയുന്നു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാന്‍ വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ ബി.വി. കാരന്തിന്റെ 'ചൊമനദുഡി' എന്ന ചിത്രത്തിന്റെ സഹസം‌വിധായകനായി ഗിരീഷ് തിരഞെടുക്കപ്പെടുന്നത്.പഠനകാലത്തെ വിദ്യാര്‍ത്ഥി ചിത്രമായ 'അവശേശ്' പ്രസിഡന്റിന്റെ രജത കമലം പുര‍സ്കാരം നേടി.

സ്വതന്ത്ര സം‌വിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ' ഗദശ്രാദ്ധ' സുവര്‍ണ്ണ കമലം പുരസ്കാരം നേടിയിട്ടുണ്ട്.പാരീസ് നാഷണല്‍ ആര്‍കൈവ്സിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1987 ല്‍ 'തബരണ കഥെ' എന്ന ചിത്രത്തിന്‌ അദ്ദേഹത്തിന്റെ രണ്ടാം സുവര്‍ണ്ണ കമലം പുരസ്കാരവും 1997 ലെ 'തായി സാഹിബ' എന്ന ചിത്രത്തിന്‌ തന്റെ മൂന്നാം സുവര്‍ണ്ണ കമലം പുരസ്കാരവും,2002 ല്‍ അന്തരിച്ച നടി സൗന്ദര്യയെ വെച്ചെടുത്ത 'ദ്വീപ' എന്ന ചിത്രത്തിന്‌ തന്റെ നാലാം സുവര്‍ണ്ണ കമലം പുരസ്കാരവും നേടി.

പ്രധാന ചിത്രങ്ങള്‍

  • ഗദശ്രദ്ധ (1977)
  • മൂറു ദാരികളു (1979)
  • തബരണ കഥെ (1987)
  • ക്രൗര്യ (1996)
  • തായി സഹിബ (1997)
  • ദ്വീപ (2002)
  • ഹസീന (2004)
  • ഗുലാബി ടാക്കീസ് (2008)

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍

  • ഏറ്റവും നല്ല ചിത്രം:'ഗദശ്രാദ്ധ' (1977), 'തബരണ കഥെ' (1986), 'തായീ സാഹിബ' (1997), 'ദ്വീപ' (2002).
  • ഏറ്റവും നല്ല കുടുംബക്ഷേമ ചിത്രം:'ഹസീന' (2005)
  • കന്നടയിലെ ഏറ്റവും നല്ല ഫിച്ചര്‍ ചലച്ചിത്രം:'ബന്നട വേഷ' (1989)
"https://ml.wikipedia.org/w/index.php?title=ഗിരീഷ്_കാസറവള്ളി&oldid=558288" എന്ന താളിൽനിന്ന് ശേഖരിച്ചത്