"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) സംസ്കാരം നീക്കം ചെയ്തു; വാസ്തുകല ചേര്‍ക്കുന്നു ([[:w:WP:HO
വരി 14: വരി 14:
തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യന്‍ കോഫീ ഹൗസിനുണ്ട്‌. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്‍ക്കുന്നു.

[[വര്‍ഗ്ഗം:സംസ്കാരം]]

[[en:Indian Coffee House]]
[[en:Indian Coffee House]]

[[വര്‍ഗ്ഗം:വാസ്തുകല]]

10:53, 26 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൗസ്

ഇന്ത്യന്‍ കോഫീ ഹൗസ്‌ ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ പ്രശസ്തമായ കോഫീ ഹൗസ്‌ ശൃംഖലയാണ്‌. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്‌.

ചരിത്രം

ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കല്‍കട്ടയില്‍ നിന്നും തുടങ്ങുന്നു. 1780 ല്‍ കൊല്‍ക്കത്തയില്‍ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ല്‍ മദിരാശിയിലും മൂന്നാമത്തേത് 1909 ല്‍ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്. 1940 ല്‍ കാപ്പി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാര്‍ക്കറ്റ് എക്സ്പാന്‍ഷന്‍ ബോര്‍ഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ല്‍ കോഫി ബോര്‍ഡ് ആയതോടെ കോഫീ ഹൗസുകള്‍ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികളും ഉപഭോക്താക്കള്‍ക്കും ബോര്‍ഡില്‍ പ്രാധിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തില്‍ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകള്‍ നിലവില്‍‍ വന്നു. എന്നാല്‍ 1957 ല്‍ കോഫി ബോര്‍ഡ് കോഫി ഹൗസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളില്‍ ജൊലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ല്‍ പിരിച്ചു വിട്ടു. ഇതിനെ എതിര്‍ത്ത എ കെ ഗോപാലന്‍(എ.കെ.ജി) അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രുവിന്റെ സഹായത്തോടെ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കോഫിബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിച്ചു. അദ്യ സംഘം ബാംഗ്ലൂരില്‍ നിലവില്‍ വന്നു.

കേരളത്തില്‍

1958 ല്‍ തൃശൂരില്‍ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവില്‍ വന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ കെ ഗോപാലന്‍ 1958-ല്‍ തൃശൂരില്‍ രൂപം നല്‍കിയ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷന്‍ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യന്‍ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെ ഇന്ത്യന്‍ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യയിലെ വന്‍നഗരങ്ങളിലും ഇവര്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.

തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യന്‍ കോഫീ ഹൗസിനുണ്ട്‌. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്‍ക്കുന്നു.

വര്‍ഗ്ഗം:വാസ്തുകല

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_കോഫീ_ഹൗസ്&oldid=555890" എന്ന താളിൽനിന്ന് ശേഖരിച്ചത്