"അവതാർ (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 42: വരി 42:
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂണ്‍ നിര്‍മ്മിച്ചു<ref>{{cite web|url=http://newsblaze.com/story/2009102916560100002.pnw/topstory.html |title=James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott |publisher=Newsblaze.com |date= |accessdate=2009-12-06}}</ref>. ഈ ക്യാമറയ്ക്ക് സംവിധായകന്‍ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്<ref>{{cite web|url=http://newsblaze.com/story/2009102916560100002.pnw/topstory.html |title=James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott |publisher=Newsblaze.com |date= |accessdate=2009-12-06}}</ref>.
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂണ്‍ നിര്‍മ്മിച്ചു<ref>{{cite web|url=http://newsblaze.com/story/2009102916560100002.pnw/topstory.html |title=James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott |publisher=Newsblaze.com |date= |accessdate=2009-12-06}}</ref>. ഈ ക്യാമറയ്ക്ക് സംവിധായകന്‍ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്<ref>{{cite web|url=http://newsblaze.com/story/2009102916560100002.pnw/topstory.html |title=James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott |publisher=Newsblaze.com |date= |accessdate=2009-12-06}}</ref>.


യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനും മുമ്പേ 1994ല്‍ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂണ്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവര്‍ത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകള്‍ അന്നില്ലാത്തതിനാല്‍ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളില്‍ സിനിമ നിര്‍മ്മിച്ചാല്‍ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിയില്ലെന്ന് കാമറൂണ്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂണ്‍ അവതാറിനെ യാഥാര്‍ത്ഥ്യമാക്കിയത്.
യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനും മുമ്പേ 1994ല്‍ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂണ്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവര്‍ത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകള്‍ അന്നില്ലാത്തതിനാല്‍ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളില്‍ സിനിമ നിര്‍മ്മിച്ചാല്‍ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിയില്ലെന്ന് കാമറൂണ്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂണ്‍ അവതാറിനെ യാഥാര്‍ത്ഥ്യമാക്കിയത്.<ref name="test1">[http://thatsmalayalam.oneindia.in/movies/hollywood/2009/12/11-avatar-titanic-adventure1.html/ ദാറ്റ്സ്‍മലയാളം -അവതാര്‍ അവതരിയ്ക്കുന്നു]</ref>


<ref name="test1">[http://thatsmalayalam.oneindia.in/movies/hollywood/2009/12/11-avatar-titanic-adventure1.html/ ദാറ്റ്സ്‍മലയാളം -അവതാര്‍ അവതരിയ്ക്കുന്നു]</ref>


== പുരസ്കാരങ്ങള്‍ ==
== പുരസ്കാരങ്ങള്‍ ==

16:43, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അവതാര്‍
Theatrical release poster
സംവിധാനംജെയിംസ് കാമറൂണ്‍
നിർമ്മാണംജെയിംസ് കാമറൂണ്‍
Jon Landau
രചനജെയിംസ് കാമറൂണ്‍
അഭിനേതാക്കൾSam Worthington
Zoë Saldaña
Stephen Lang
Michelle Rodriguez
Giovanni Ribisi
Sigourney Weaver
സംഗീതംJames Horner
ഛായാഗ്രഹണംMauro Fiore
ചിത്രസംയോജനംജെയിംസ് കാമറൂണ്‍
John Refoua
Stephen E. Rivkin
സ്റ്റുഡിയോLightstorm Entertainment
വിതരണം20th Century Fox
റിലീസിങ് തീയതിDecember 16, 2009 (World premiere)[1]
December 17, 2009 (Puerto Rico, Australia & New Zealand)[1]
December 18, 2009 (USA)[2]
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷEnglish
ബജറ്റ്US$237 million[3]
സമയദൈർഘ്യം161 minutes [4]

അവതാര്‍ 2009 ഡിസംബര്‍ 19-ന് റിലീസ് ചെയ്യുന്ന 3-ഡി സയന്‍സ്-ഫിക്ഷന്‍ ചലച്ചിത്രമാണ്. ഹോളിവുഡില്‍ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്‍റെ സംവിധായകന്‍. ട്വന്‍റിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിന്‍റെ വിതരണവകാശം. വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാര്‍. എന്നാല്‍ ടു-ഡി ഫോര്‍മാറ്റിലും ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം നിര്‍മ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകള്‍ക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുക്കുന്ന അവതാര്‍ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.‍

കഥാസംഗ്രഹം

ഫലകം:രസംകൊല്ലി അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകള്‍ മനുഷ്യനെ ഗ്രഹാന്തരയാത്രകള്‍ക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാര്‍ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കള്‍ക്കും വേണ്ടി മനുഷ്യന്‍ ബഹിരാകാശത്ത് കോളനികള്‍ സൃഷ്ടയ്ക്കുന്ന സമയം. അക്കാലത്താണവര്‍ വിദൂരഗ്രഹമായ പണ്ടോരയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാല്‍ സമ്പന്നമാണ്. പണ്ടോരയിലെ കൊടുംവനങ്ങളില്‍ അവ മറഞ്ഞുകിടക്കുന്നു. എന്നാല്‍ ധാതുസമ്പത്ത് മാത്രമല്ല, അദ്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിയ്ക്കുന്നുണ്ട്.

ഇതിനെല്ലാം ഉപരിയായി പണ്ടോര നാവികളുടെ ലോകമാണ്. പത്തടി ഉയരത്തില്‍ മനുഷ്യസാദ്യശ്യമുള്ള ആദിമവര്‍ഗ്ഗമാണ് നാവികള്‍. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാര്‍ജ്ജിച്ച നാവികള്‍ ഇവിടത്തെ കൊടും വനാന്തരങ്ങളില്‍ സസുഖം ജീവിയ്ക്കുന്നു. പണ്ടോരയെ വരുതിയിലാക്കാന്‍ തന്നെ മനുഷ്യര്‍ തീരുമാനിയ്ക്കുന്നു.

പണ്ടോരയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിയ്ക്കാന്‍ കഴിയില്ല. അതിനാല്‍ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാരമായി പണ്ടോരയിലെത്തിയ്ക്കുകയാണ് മനുഷ്യര്‍. യുദ്ധത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീനായ ജാക്ക് സള്ളിയാണ് കഥാനായകന്‍. പണ്ടോരയിലേക്ക് അവതാരമായി പോയാല്‍ അയാള്‍ക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതില്‍ ആകൃഷ്ടനായ ജാക്ക് പണ്ടോരയിലെ നാവിയായി അവതരിയ്ക്കാന്‍ തയാറാവുന്നു. അയാളെ പോലുള്ള അവതാരങ്ങള്‍ക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.

ഇതോടെ സ്വന്തം അസ്തിത്വത്തിനും പണ്ടോരയുടെ നിലനില്‍പ്പിനും വേണ്ടി നാവികള്‍ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പണ്ടോരയിലെത്തിയ നായകന്‍ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയറ്റിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു. തന്നെ സൃഷ്ടിച്ച മനുഷ്യര്‍ക്കൊപ്പമോ അതോ നാവികളുടെ നിലനില്‍പ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ 'നാവി അവതാരം' തീരുമാനിയ്‌ക്കേണ്ടി വരുന്നതോടെ അവതാര്‍ ക്ലൈമാക്‌സിലേക്ക് പോവുകയാണ്. സാം വര്‍തിങ്ടണ്‍ എന്ന ആസ്‌ട്രേലിയന്‍ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്. ഫലകം:രസംകൊല്ലി-ശുഭം

കഥാപാത്രങ്ങള്‍

മനുഷ്യര്‍

നിര്‍മ്മാണം

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂണ്‍ നിര്‍മ്മിച്ചു[5]. ഈ ക്യാമറയ്ക്ക് സംവിധായകന്‍ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്[6].

യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനും മുമ്പേ 1994ല്‍ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂണ്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവര്‍ത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകള്‍ അന്നില്ലാത്തതിനാല്‍ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളില്‍ സിനിമ നിര്‍മ്മിച്ചാല്‍ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിയില്ലെന്ന് കാമറൂണ്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂണ്‍ അവതാറിനെ യാഥാര്‍ത്ഥ്യമാക്കിയത്.[7]

പുരസ്കാരങ്ങള്‍

മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.[8]


വാര്‍ത്തകളില്‍

പ്രദര്‍ശനമാരംഭിച്ചതിനുശേഷം അവതാര്‍ എല്ലായ്പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവതാര്‍ വാര്‍ത്ത സൃഷ്ടിച്ചത് ചൈനയിലാണ്. 47 മില്ല്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് കളക്ഷന്‍ നേടി ചൈനയിലെ എക്കാലത്തെയും മികച്ച വിജയം നേടിയ ഈ ചിത്രം പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞത് ചൈനയില്‍ ഇപ്പോള്‍ ഈ സിനിമ നേരിട്ട നിരോധനം മൂലമാണ്. ചൈനയിലെ ആഭ്യന്തര രംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സിനിമ കാരണമായേക്കാം എന്ന ഭീതിയാണ് ചൈനീസ് അധികൃതരെ ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചത്. ഗവണ്മെന്റിന്റെ അധീനതയിലുള്ള 'ദി ചൈന ഫിലിം ഗ്രൂപ്പ്' ന്റെ വിലയിരുത്തല്‍ പ്രകാരം അന്യഗ്രഹ ഗ്രാമത്തില്‍ കോളനിവല്‍ക്കരണം നടത്തുക എന്ന സിനിമയുടെ കഥാതന്തു ചൈനയില്‍ ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നുമായി സാമ്യമുള്ളതാണ് എന്നാണ്. ഒപ്പം സിനിമക്ക് ചൈനയില്‍ ലഭിച്ച പ്രസിദ്ധി അഭ്യന്തര സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.

അവലംബം

  1. 1.0 1.1 "Avatar International Release Dates". foxinternational.com. Retrieved 2009-10-31.
  2. "Avatar (2009) - Release dates". IMDB.com. Retrieved 2009-10-09.
  3. Patten, D. (December 3, 2009). "'Avatar's' True Cost -- and Consequences". The Wrap. Retrieved 2009-12-12.
  4. "BBFC rating and classification details for AVATAR". bbfc.co.uk. December 8, 2009. Retrieved December 8, 2009.
  5. "James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott". Newsblaze.com. Retrieved 2009-12-06.
  6. "James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott". Newsblaze.com. Retrieved 2009-12-06.
  7. ദാറ്റ്സ്‍മലയാളം -അവതാര്‍ അവതരിയ്ക്കുന്നു
  8. Golden Globes:Avatar triumphs at awards ceremony

പുറം കണ്ണികള്‍

വര്‍ഗ്ഗം:ആക്ഷന്‍ ചലച്ചിത്രങ്ങള്‍ വര്‍ഗ്ഗം:ഹോളിവുഡ് ചലച്ചിത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=അവതാർ_(2009_ചലച്ചിത്രം)&oldid=552549" എന്ന താളിൽനിന്ന് ശേഖരിച്ചത്