"എം. മുകുന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 39: വരി 39:
*ഈ ലോകം, ഇതിലൊരു മനുഷ്യന്‍ ([[1972]])
*ഈ ലോകം, ഇതിലൊരു മനുഷ്യന്‍ ([[1972]])
*സീത ([[1990]])
*സീത ([[1990]])
*പ്രവാസം([[2009]])


=== ചെറുകഥാ സമാഹാരങ്ങള്‍ ===
=== ചെറുകഥാ സമാഹാരങ്ങള്‍ ===

13:44, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം. മുകുന്ദന്‍
എം.മുകുന്ദന്‍ - കലാകാരന്റെ ഭാവനയില്‍
എം.മുകുന്ദന്‍ - കലാകാരന്റെ ഭാവനയില്‍
തൊഴിൽസാഹ്യത്യകാരന്‍, നയതന്ത്ര ഉദ്യോഗസ്ഥന്‍
ദേശീയത ഇന്ത്യ
Period1961 - ഇതുവരെ
ശ്രദ്ധേയമായ രചന(കൾ)മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , ദൈവത്തിന്റെ വികൃതികള്‍

മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരനും, ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനുമാണ് എം. മുകുന്ദന്‍. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്നു.

ആദ്യജീവിതം

കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10-നു ജനിച്ചു.

പ്രത്യേകതകള്‍

മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ജീവചരിത്രം

തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദന്‍ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത്‌ ഡല്‍ഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡല്‍ഹി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദന്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. വി.എസ്.അച്ചുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തില്‍ പറഞ്ഞതു് വിവാദമായതിനാല്‍ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു. പിന്നീട് രാജി പിന്‍വലിച്ചു് അക്കാദമിയില്‍ തുടരുന്നു.

സാഹിത്യ സൃഷ്ടികള്‍

നോവല്‍

  • മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (1974)
  • ദൈവത്തിന്റെ വികൃതികള്‍ (1989)
  • ആവിലായിലെ സൂര്യോദയം
  • ഡല്‍ഹി (1969)
  • ഹരിദ്വാറില്‍ മണിമുഴങ്ങുന്നു (1972)
  • ആകാശത്തിനു ചുവട്ടില്‍
  • ആദിത്യനും രാധയും മറ്റുചിലരും (1993)
  • ഒരു ദളിത്‌ യുവതിയുടെ കദന കഥ
  • കിളിവന്നു വിളിച്ചപ്പോള്‍
  • കേശവന്റെ വിലാപങ്ങള്‍ (1999)
  • നൃത്തം (2000)
  • ഈ ലോകം, ഇതിലൊരു മനുഷ്യന്‍ (1972)
  • സീത (1990)
  • പ്രവാസം(2009)

ചെറുകഥാ സമാഹാരങ്ങള്‍

  • വീട് (1967)
  • നദിയും തോണിയും (1969)
  • വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം (1971)
  • അഞ്ചര വയസ്സുള്ള കുട്ടി (1978)
  • തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
  • തേവിടിശ്ശിക്കിളി (1988)
  • കള്ളനും പോലീസും (1990)
  • കണ്ണാടിയുടെ കാഴ്ച (1995)
  • മുകുന്ദന്റെ കഥകള്‍
  • റഷ്യ
  • പാവാടയും ബിക്കിനിയും
  • നഗരവും സ്ത്രീയും

പഠനം

  • എന്താണ്‌ ആധുനികത (1976)

പുരസ്കാരങ്ങള്‍

മുകുന്ദന്റെ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍

  • 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.
  • 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.
  • 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.
  • 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.
  • 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.
  • 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.
  • 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen.


പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:വയലാര്‍ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=എം._മുകുന്ദൻ&oldid=551964" എന്ന താളിൽനിന്ന് ശേഖരിച്ചത്