"ആന്തമാൻ നിക്കോബാർ ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: hi:अंडमान व निकोबार द्वीपसमूह
വരി 48: വരി 48:


</ref> ഒരു തീര്‍ത്‌ഥാടനം പോലെ അനേകായിരങ്ങള്‍ ഇന്നിവിടെ എത്തുന്നു.
</ref> ഒരു തീര്‍ത്‌ഥാടനം പോലെ അനേകായിരങ്ങള്‍ ഇന്നിവിടെ എത്തുന്നു.
[[Image:cellular jail or kaalaapani.jpg|thumb|200px|center|സെല്ലുലാര്‍ ജയില്‍.]]


=== ജപ്പാന്റെ അധിനിവേശവും പിന്മാറ്റവും ===
=== ജപ്പാന്റെ അധിനിവേശവും പിന്മാറ്റവും ===

14:00, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
അപരനാമം: കാലാപാനി
തലസ്ഥാനം പോര്‍ട്ട് ബ്ലയര്‍
രാജ്യം ഇന്ത്യ
{{{ഭരണസ്ഥാനങ്ങൾ}}} ഭൂപീന്ദര്‍ സിംഗ്[1]
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ച.കി.മീ
ജനസംഖ്യ 356,152
ജനസാന്ദ്രത 43/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മലയാളം,ഹിന്ദി,തമിഴ്,ഇംഗ്ലീഷ്
നിക്കോബാറീസ്,പഞ്ചാബി,തെലുങ്ക്
ഔദ്യോഗിക മുദ്ര
{{{കുറിപ്പുകൾ}}}

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്‌. കേന്ദ്ര ഭരണ പ്രദേശമാണിത്. ഇന്ത്യയുടെ പ്രധാന കരയേക്കാള്‍ മ്യാന്മറിനോടാണ് ഈ ദ്വീപുകള്‍ക്ക് കൂടുതല്‍ സാമീപ്യമുള്ളത്. വെറും 8249 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികള്‍ക്കും, ശിലായുഗവാസികള്‍ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികളെ ഒഴിച്ചാല്‍ ഇവിടെ താമസിക്കുന്നവര്‍ ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകള്‍. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം കൈ കോര്‍ത്ത്‌ താമസിക്കുന്നു.

പേരിനു പിന്നില്‍

മലയ ഭാഷയിലെ Handuman എന്ന പദത്തില്‍ നിന്നാണ് ആന്തമാന്‍ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു. പുരാണങ്ങളിലെ ഹനുമാനാണ് മലയ ഭാഷയിലെ Handuman[2][3]. പുരാതന കാലം മുതല്‍ ഇവിടെ താമസിച്ചിരുന്ന ആദിവാസികളില്‍ നിന്നാണ്‌ നിക്കോബാര്‍ എന്ന പേര്‍ ലഭിച്ചതെന്നു കരുതുന്നു. നിക്കോബാര്‍ എന്നതും മലയ ഭാഷ തന്നെ; അര്‍ഥം നഗ്നരുടെ നാട്. ക്രി. പി. 672-ല്‍ ഇവിടെയെത്തിയ ഇത്സങ്ങ്‌ എന്ന ചൈനീസ്‌ യാത്രികനും തഞ്ചാവൂരിലെ പുരാതനരേഖകളും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്‌ നക്കാവരം എന്നാണ്‌, അര്‍ഥം നഗ്നരുടെ നാട്‌ എന്നു തന്നെ[2][4].

കാലാപാനി എന്നാണ് ഒരിക്കല്‍ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവില്‍ പാര്‍പ്പിക്കുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകള്‍. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്.

ഭൂമിശാസ്ത്രം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഭൂപടം
ആന്തമാന്‍ ദ്വീപുകളുടെ ഉപഗ്രഹ ചിത്രം.

ആന്‍ഡമാന്‍ എന്നും നിക്കോബാര്‍ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. യഥാക്രമം വടക്കും തെക്കുമായുള്ള ഈ ദ്വീപുസമൂഹങ്ങളെ 10 ഡിഗ്രി ചാനല്‍ പരസ്പരം വേര്‍തിരിക്കുന്നു.

വടക്കുഭാഗത്തുള്ള ആന്‍ഡമാന്‍ ദ്വീപുസമൂഹത്തില്‍ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആന്‍ഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളില്‍ വടക്കേ ആന്‍ഡമാന്‍, മദ്ധ്യ ആന്‍ഡമാന്‍, തെക്കന്‍ ആന്‍ഡമാന്‍ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേര്‍തിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടല്‍ക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.

തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാര്‍ ദ്വീപുകള്‍ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളില്‍ ഏഴ് എണ്ണത്തില്‍ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാര്‍ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈല്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്ന് 90 മൈല്‍ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്[5]‌.

ചരിത്രം

പ്രാക്തന കാലം

അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആന്തമാന്‍ ദ്വീപു സമൂഹങ്ങളില്‍ മനുഷ്യ വാസമുണ്ടായിരുന്നുവെന്നാണ് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ദ്വീപുകളില്‍ നടത്തിയ ഏറ്റവും പുതിയ പുരാവസ്തു ഗവേഷണങ്ങള്‍ പ്രകാരം 2200 വര്‍ഷങ്ങള്‍ക്കു മുമ്പുവരെയുള്ള മനുഷ്യവാസത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപിലെ ആദിവാസികളുടെ ജനിതക, സാംസ്കാരിക, ഭാഷാ പശ്ചാത്തലങ്ങളനുസരിച്ച് മുപ്പതിനായിരം മുതല്‍ അറുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ആന്തമാനില്‍ മനുഷ്യ വാസമുണ്ടെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. [6] [7] [8]

കോളനിവത്ക്കരണം

ബംഗാള്‍ ഉള്‍ക്കടലിലെ ഒരു സുപ്രധാന കേന്ദ്രം എന്ന നിലയിലാണത്രെ ദ്വീപുകളെ പ്രയോജനപ്പെടുത്തുവാന്‍ വെള്ളക്കാര്‍ ആദ്യം തീരുമാനിച്ചത്‌. 1777-ല്‍ ദ്വീപുകള്‍ സര്‍വ്വെ ചെയ്യാന്‍ ജോണ്‍ റിച്ചി നിയോഗിതനായി[9][10]. 1788-ല്‍ ക്യാപ്റ്റന്‍ ആര്‍ച്ചിബാള്‍ഡ്‌ ബ്ലയര്‍ ആണ്‌ സര്‍വ്വേ പൂര്‍ത്തിയാക്കിയത്‌[9] അക്കൊല്ലം തന്നെ ബ്രിട്ടീഷുകാര്‍ അവിടെ കോളനിയും സ്ഥാപിച്ചു. 270 തടവുകാരേയും 500 നു മുകളില്‍ ജനങ്ങളേയും ആണ്‌ ആദ്യമായി ദ്വീപില്‍ പാര്‍പ്പിച്ചത്‌. പക്ഷെ വന്‍കരയില്‍ നിന്ന് ഒറ്റപെട്ടനിലയില്‍ ആദിവാസികളുടെ ആക്രമണത്തേയും പകര്‍ച്ചവ്യാധികളെയും അവര്‍ക്ക്‌ പ്രതിരോധിക്കാനായില്ല. 1795-ല്‍ കോളനി ഉപേക്ഷിക്കപ്പെട്ടു.

പിന്നീട്‌ 1857-ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചാണ്‌ ആന്തമാന്‍ ദ്വീപിനെ ബ്രിട്ടീഷുകാര്‍ ഓര്‍ത്തെടുത്തത്‌. ശിപായിലഹള എന്നവര്‍ പേരിട്ട സമരത്തില്‍ പങ്കാളികളായ 1000-ല്‍ അധികം പേരെ നാടുകടത്താന്‍ ദ്വീപ്‌ തിരഞ്ഞെടുത്തു. 1858 മാര്‍ച്ച്‌ നാലാം തിയതി ഇരുനൂറ്‌ തടവുകാരുമായി ആദ്യ കപ്പല്‍ ആന്തമാന്‍ ദ്വീപിലെത്തി. കൊല്‍ക്കത്തയില്‍ നിന്നു തിരിച്ച സംഘത്തില്‍ രണ്ട്‌ ഡോക്ടര്‍മാരും 50 നാവികരും ഉണ്ടായിരുന്നു. ഡോ. ജെ.പി. വാള്‍ക്കര്‍ ആയിരുന്നു നേതാവ്‌. പ്രതികൂലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച്‌ പോര്‍ട്ട്‌ ബ്ലയറും, റോസ്സ്‌ ദ്വീപും മനുഷ്യവാസയോഗ്യമാക്കപ്പെട്ടു. തടവുകാര്‍ സഹനത്തിന്റെ അതിര്‍വരമ്പുകള്‍ കണ്ടുതുടങ്ങി. ബീഹാറില്‍ നിന്ന് ജീവപര്യന്തം തടവുകാരനായെത്തിയ നാരായണ്‍ ഒരു ചെറുബോട്ടില്‍ രക്ഷപെടാന്‍ ശ്രമിച്ചു. പക്ഷെ ഗാര്‍ഡുകള്‍ അയാളെ പിടികൂടി വെടിവെച്ചു കൊന്നു. ദ്വീപുകളില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വീണ ആദ്യത്തെ രക്തത്തുള്ളി നാരായണെന്റേതായിരിക്കണം . തടവുകാര്‍ പിന്നീടും വന്നുകൊണ്ടിരുന്നു. നിരവധിപേര്‍ മരണമടഞ്ഞു, പലരും രക്ഷപെടാന്‍ ശ്രമിച്ചു. അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു. ഇക്കാലയളവില്‍ 87 പേരാണ്‌ ഇങ്ങനെ കൊല്ലപെട്ടത്‌.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒരു മലയന്‍ കൊള്ളസംഘത്തിന്റെ ആസ്ഥാനമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു വിമതനായിരുന്നു ഇവരുടെ നേതാവ്. ബംഗാള്‍ ഉള്‍ക്കടലിലെ കടല്‍ക്ഷോഭം മൂലം കപ്പലുകള്‍ പലപ്പോഴും നിക്കോബാര്‍ തീരത്ത് അടുക്കാറുണ്ടായിരുന്നു. കൊള്ളക്കാര്‍ ഇത്തരം കപ്പലുകള്‍ പിടിച്ചെടുക്കുകയും അതിലെ ചരക്കുകള്‍ സ്വന്തമാക്കി കപ്പലിലുള്ളവരെ വധിക്കുകയും ചെയ്തിരുന്നു. 1869-ല്‍ ഈ വാണിജ്യപാതയുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാര്‍ ഈ ദ്വീപുകള്‍ പിടിച്ചെടുത്തു[5].

സെല്ലുലാര്‍ ജയില്‍

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തടവുകാരുടെ എണ്ണം പതിനയ്യായിരത്തോളമായി. അവരെ പാര്‍പ്പിക്കാന്‍ പോര്‍ട്ട് ബ്ലെയറില്‍ ഒരു തടവറ പണിയാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അങ്ങനെ 1896-ല്‍ സെല്ലുലാര്‍ ജയിലിന്റെ പണി തുടങ്ങി. മ്യാന്മാറില്‍(ബര്‍മ്മ) നിന്നു സാധനങ്ങളെത്തി. തടവുകാര്‍ തന്നെ തങ്ങളെ പാര്‍പ്പിക്കാനുള്ള ജയില്‍ പണിഞ്ഞു. 1906-ല്‍ ആണത്‌ പൂര്‍ത്തിയായത്‌ [11]. തടവുകാര്‍ക്കിവിടെ യാതനകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്‌.

"ലോകത്ത്‌ ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ ആണു താമസിക്കുന്നത്‌ എന്നാല്‍ പോര്‍ട്ട്‌ ബ്ലയറില്‍ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വര്‍ഗ്ഗത്തിലെ ദൈവം പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാര്‍ഡന്‍ ബാരി സ്വീകരിക്കുന്നത്‌ ഇങ്ങനെയായിരുന്നത്രെ. ആന്തമാനിലെ ക്രൂരതകള്‍ ബ്രിട്ടീഷ്‌ മേലധികാരികളുടെ ഉറക്കം കെടുത്തി, ഒടുവില്‍ 1937 സെപ്റ്റംബറില്‍ ദ്വീപിലെ തടങ്കല്‍ പാളയങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടു. തടവുകാരെ വന്‍കരയിലെ ജയിലുകളിലേക്ക്‌ മാറ്റിപാര്‍പ്പിച്ചു. ഇന്ന് ജയിലൊരു ദേശീയ സ്മാരകമാണ്‌[12][13][14] ഒരു തീര്‍ത്‌ഥാടനം പോലെ അനേകായിരങ്ങള്‍ ഇന്നിവിടെ എത്തുന്നു.

സെല്ലുലാര്‍ ജയില്‍.

ജപ്പാന്റെ അധിനിവേശവും പിന്മാറ്റവും

ആന്തമാനിലെ റോസ് ദ്വീപിന്റെ പ്രവേശന കവാടം 2004ലെ സുനാമിക്കു മുന്‍‌പ്.

രണ്ടാം ലോകമഹായുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേയും ബംഗാള്‍ ഉള്‍ക്കടലിലേയും തന്ത്രപ്രധാന പ്രദേശമായ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളേയും ബാധിച്ചിരുന്നു. ജപ്പാന്‍ ടോര്‍പ്പിഡോകളുടെ ശക്തമായ ആക്രമണം ദ്വീപുകള്‍ക്ക്‌ സംരക്ഷണം നല്‍കിയിരുന്ന പല ബ്രിട്ടീഷ്‌ യുദ്ധക്കപ്പലുകളേയും കടലില്‍ താഴ്ത്തി. ബ്രിട്ടീഷ്‌ ശക്തികേന്ദ്രങ്ങളായിരുന്ന റങ്കൂണും സിങ്കപ്പൂരും വീണുകഴിഞ്ഞപ്പോള്‍ ജപ്പാന്‍ പട ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കു നീങ്ങി. അപകടം മുന്‍കൂട്ടി കണ്ട ബ്രിട്ടന്‍ പിന്മാറാന്‍ തീരുമാനിച്ചു. പക്ഷെ അതിനുമുന്‍പെ- 1942 മാര്‍ച്ച്‌ 3-ാ‍ം തീയതി തന്നെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജപ്പാന്റെ അധീനതയിലായി. ചീഫ്‌ കമ്മീഷണര്‍ ആയിരുന്ന വാട്ടര്‍ ഫാളിനെ ജപ്പാന്‍ സെല്ലുലാര്‍ ജയിലില്‍ തന്നെ തടവിലാക്കി. ബ്രിട്ടീഷ്‌ സൈനികരേയും അവരുടെ ആളുകളേയും ജപ്പാന്‍ തടവുകാരായി പിടിച്ചു. ആ തടവുകാരെ കൊണ്ടു തന്നെ ജപ്പാന്‍ ദ്വീപിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ജോലി ചെയ്യാത്തവരെയും രക്ഷപെടാന്‍ ശ്രമിക്കുന്നവരെയും കണ്ടു പിടിച്ച്‌ കടുത്ത ശിക്ഷ നല്‍കി, ദ്വീപുകളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു. അതിനിടയില്‍ ബ്രിട്ടീഷുകാര്‍ ദ്വീപുകള്‍ക്ക്‌ കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു. ഗതാഗതം നിലച്ചതോടെ ക്ഷാമവും രോഗങ്ങളും പെരുകി. ജപ്പാന്‍ പിന്മാറിയില്ല പകരം ദ്വീപുകള്‍ സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രൊവിന്‍ഷ്യല്‍ ഭരണകൂടത്തിനു കൈമാറിയതായി 1943 നവംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 19-നു സുഭാഷ്‌ ചന്ദ്രബോസ്‌ റോസ്സ്‌ ദ്വീപിലെത്തിഇന്ത്യന്‍ പതാക ഉയര്‍ത്തി.

ബ്രിട്ടീഷുകാര്‍ ദ്വീപുകള്‍ തിരിച്ചുപിടിക്കാന്‍ തയാറെടുത്തു. 1945 ഒക്ടോബര്‍ 7-ാ‍ം തീയതി ബ്രിഗേഡിയര്‍ സോളമന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ സൈന്യം എത്തി. 9-ാ‍ം തീയതിയോടുകൂടി ജപ്പാന്‍കാര്‍ പൂര്‍ണ്ണമായും പിന്മാറി. പിന്നീട്‌ ഇന്ത്യ സ്വതന്ത്രമായപ്പോളാണു ദ്വീപുകളും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചത്‌.

ജനങ്ങള്‍

ആന്‍ഡമാന്‍ ദ്വീപുകളിലെ ജനങ്ങളില്‍ പലരും ഇന്ത്യയുടേ ഒന്നാം സ്വാതന്ത്ര്യസമരകാലത്തും അതിനു ശേഷവുമായി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ട് തടവുകാരായി പോര്‍ട്ട് ബ്ലെയറിലെ തടവറയിലെത്തിയവരാണ്. ഇങ്ങനെ ജീവപരന്ത്യം ശിക്ഷ കഴിഞ്ഞ് പലരും അവിടെത്തന്നെ വീട് പണിത് താമസമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ 1948 കാലത്ത് നിരവധി കുടുംബങ്ങള്‍ കിഴക്കന്‍ ബംഗാളില്‍ നിന്ന് ആന്‍ഡമാനിലേക്ക് കുടിയേറിയിട്ടുണ്ട്.

ആന്‍ഡമാനിലെ ആദിവാസികളില്‍ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവര്‍ ഭീകരരും കൊലയാളികളുമാണെന്നാണ് പ്രശസ്തി. ആന്‍ഡമാന്‍ തീരത്തെത്തുന്ന കപ്പല്‍ യാത്രക്കാരെ കൊലപ്പെടുത്തുന്നതു കൊണ്ടോ, അപരിചിതരോട് സംശയപൂര്‍വം പെരുമാറുന്നതുകൊണ്ടോ ആവാം ഇങ്ങനെ കരുതപ്പെടുന്നത്. ആദ്യകാലത്തെ മലയ് അടിമക്കച്ചവടക്കാരോട് പുലര്‍ത്തിയിരുന്ന അസഹിഷ്ണുത മൂലമായിരിക്കണം ഇവരുടെ പെരുമാറ്റം ഇത്തരത്തില്‍ രൂപവത്കരിക്കപ്പെട്ടത്[5].

ആദിവാസികള്‍

ഇവിടുത്തെ ആദിവാസികളെ പ്രധാനമായും രണ്ടു വംശത്തില്‍ പെടുത്താം,(1)നിഗ്രിറ്റോ വംശജരും (2) മംഗളോയിഡ്‌ വംശജരും,നീഗ്രോ വംശജരെ പോലെയുള്ളവരാണ്‌ നിഗ്രിറ്റോ, മംഗളോയിഡ്‌ പാരമ്പര്യമുള്ളവരാണ്‌ മറ്റുള്ളവര്‍. അദിവാസികളില്‍ ആന്‍ഡമാനീസുകള്‍, ഓംഗികള്‍, ജാരവകള്‍, സെന്റിലിനീസുകള്‍ എന്നിവര്‍ നിഗ്രിറ്റോ വംശത്തില്‍ പെടുന്നു. നിക്കോബാര്‍ ദ്വീപുകളില്‍ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ്‌ വംശജരാണ്‌.

ആന്‍ഡമാനീസുകള്‍

പ്രമാണം:Andamanese.jpg
ആന്‍‌ഡമാനീസ് വംശജര്‍.

ആന്‍ഡമാനീസുകള്‍ ആയിരുന്നു ദ്വീപുകളുടെ യഥാര്‍ത്ഥ അധിപര്‍, മറ്റു ജനവിഭാഗങ്ങളുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നത്‌. വേട്ടയാടലായിരുന്നു മുഖ്യതൊഴില്‍, ഓരോ ചെറുസംഘങ്ങള്‍ക്കും വേട്ടയാടാന്‍ അവരുടെ പ്രദേശങ്ങളുണ്ടായിരുന്നു. ദ്വീപില്‍ കുടിയേറി പാര്‍ത്ത നാഗരികരുമായി ഇവര്‍ അടുത്തു. മദ്യവും, പുകയിലയും, കറുപ്പും, ഇരുമ്പും ആയിരുന്നത്രെ ഇവരെ അതിനു പ്രേരിപ്പിച്ചത്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 625 ആയിരുന്നു ഇവരുടെ എണ്ണം. എന്നാല്‍ ഇന്നത്‌ കേവലം 24 ആയി കുറഞ്ഞിരിക്കുന്നു. തടവുകാരുടെ കൂടെ പണി ചെയ്യാന്‍ വിട്ട ആന്‍ഡമാനീസുകളെ തടവുകാര്‍ ചൂഷണം ചെയ്തു. തടവുകാര്‍ നോക്കി നില്‍ക്കും ആന്‍ഡമാനീസുകള്‍ പണി ചെയ്യും. എങ്കിലും പകര്‍ച്ചവ്യാധികളാണത്രെ ആന്‍ഡമാനീസുകളെ കൊന്നൊടുക്കിയത്‌. ഇന്ന് അവശേഷിക്കുന്നവരെ സ്ട്രൈറ്റ്‌ ദ്വീപില്‍ ഒരു കോളനി ഉണ്ടാക്കി പാര്‍പ്പിച്ചിരിക്കുന്നു. എല്ലാരും തന്നെ ലോകത്തിന്റെ മുഖ്യധാരയിലേക്കെത്തിയിരിക്കുന്നു.

ജാരവകളും സെന്റിലിനീസുകളും

പ്രമാണം:Jarawas.jpg
ജാരവ ബാലന്മാര്‍
പ്രമാണം:Sentene.jpg
സെന്റിലിനീസ് വിഭാഗത്തില്‍പ്പെട്ട ആദിവാസി.

ദക്ഷിണ മധ്യ ആന്തമാന്‍ ദ്വീപുകളുല്‍ വസിക്കുന്ന ജാരവകളും സെന്റിനല്‍ ദ്വീപില്‍ വസിക്കുന്ന സെന്റിലിനീസുകളും ഇന്നും ശിലായുഗ വാസികളാണ്‌ ഇവരെ മുഖ്യധാരയും ആയി ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മധ്യ ആന്തമാനില്‍ വസിക്കുന്ന ജാരവകളുടെ അടുത്ത്‌ എല്ലാ മാസവും വെളുത്തവാവിനു പിറ്റേ ദിവസം സര്‍ക്കാരിന്റെ ഒരു പ്രതിനിധി സംഘം ഇവരുടെ അടുത്ത്‌ ചെല്ലുന്നു. അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്‌. ഒരു കാലത്ത്‌ ജാരവകള്‍ ധാരാളമായി പോര്‍ട്ട്‌ ബ്ലയറില്‍ ഉണ്ടായിരുന്നു, എന്നാല്‍ കുടിയേറ്റം വര്‍ദ്ധിക്കുംതോറും ഇവര്‍ കൂടുതല്‍ വനത്തിനുള്ളിലേക്ക്‌ പിന്മാറിക്കൊണ്ടിരുന്നു. വനം വകുപ്പിന്റെ ആനകളും ഇവരുടെ സ്വൈരവിഹാരത്തിന്‌ ഭംഗം വരുത്തി, അതുകൊണ്ട്‌ തന്നെ മറ്റുള്ളവരോട്‌ ഒടുങ്ങാത്ത പക ഇവര്‍ പുലര്‍ത്തുന്നു. തരം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യും.
ആരോഗദൃഢഗാത്രരാണ്‌ ജാരവകള്‍, ആഫ്രിക്കയിലെ തനി നീഗ്രൊവംശജരെ പോലെ തന്നെ തനി കറുപ്പു തൊലിക്കാര്‍, ചുരുണ്ടമുടി, ബലിഷ്ടമായ കൈകാല്‍, ശക്തിയേറിയ വലിയ പല്ലുകള്‍, നാലുമുതല്‍ അഞ്ചടി വരെ ഉയരം, വയറിനു മുകളില്‍ മരച്ചീളുകള്‍ കൊണ്ടുണ്ടാക്കിയ ഒരുകവചം ഉണ്ട്‌. ഇതിലാണ്‌ ആയുധങ്ങള്‍ സൂക്ഷിക്കുന്നത്‌. വാഴയിലകൊണ്ടും കവുങ്ങിന്‍ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്‌. ഭക്ഷണം പക്ഷിമൃഗാദികളും കടലില്‍ നിന്നു പിടിക്കുന്ന മത്സ്യവും കാട്ടുകനികളും ആണ്‌. എവിടെ ഇരുമ്പ്‌ കണ്ടാലും കൈക്കലാക്കും, അതു കൊണ്ട്‌ അമ്പുകളുണ്ടാക്കും. ജാരവകളെ കുറിച്ച്‌ 1873 ഓഗസ്റ്റ്‌ 9-ാ‍ം തിയതി അന്നത്തെ ചീഫ്‌ കമ്മിഷണര്‍ സ്റ്റീവാര്‍ഡ്‌ ഇങ്ങനെ എഴുതി "അവരെ ഞങ്ങള്‍ കടല്‍ക്കരയില്‍ ഒരിക്കലും കണ്ടിട്ടില്ല, അവര്‍ ഞങ്ങള്‍ അറിയുന്ന വര്‍ഗ്ഗക്കാരുമായി ഒരിക്കലും സൗഹൃദത്തിലായിരുന്നില്ല" ഇതിന്‌ ഇന്നും മാറ്റമൊന്നും വലിയ തോതില്‍ വന്നിട്ടില്ല.

സെന്റിലിനീസുകള്‍ ഇന്നും ആര്‍ക്കും പിടി കൊടുത്തിട്ടില്ല. തികഞ്ഞ ഏകാന്ത വാസത്തിലാണിവര്‍, പുറമേയുള്ളവര്‍ക്ക്‌ ഇവരെക്കുറിച്ച്‌ ഒന്നും തന്നെ അറിയില്ല. ഇരുനൂറോളം ജാരവകളുണ്ടെന്നാണ്‌ കരുതുന്നത്‌, സെന്റിലിനീസുകള്‍ നൂറില്‍ താഴയേ വരൂ.

ഓംഗികള്‍

പ്രമാണം:Onge.jpg
ഓംഗി വംശജര്‍.

ലിറ്റില്‍ ആന്‍ഡമാനിലെ ആദിവാസികളാണ്‌ ഓംഗികള്‍. വേട്ടയാടലും അമ്പും വില്ലും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ആണ്‌ ഇവരുടെ തൊഴില്‍. ഇന്ന് നാഗരിക മനുഷ്യരുമായി ഇവരും ഇടചേര്‍ന്ന് ജീവിക്കുന്നു. ദ്വീപുകളുടെ ഭരണസംവിധാനമായ പ്രദേശ്‌ കൌണ്‍സിലില്‍ ഓംഗികളുടെ പതിനിധിയും ഉണ്ട്‌. ഡ്യുഗോംഗ്‌ ക്രീക്കില്‍ ഒരു ഡോക്ടറേയും ഇവര്‍ക്കായി നിയമിച്ചിരിക്കുന്നു.

നിക്കോബാറികള്‍

ഭാരതത്തിലെ ഏതൊരു പൗരനേയും പോലെ ദേശസ്നേഹികളും തങ്ങളുടെ കടമകളും അവകാശങ്ങളും ചുമതലകളും മനസ്സിലാക്കിയിട്ടുള്ള ലോകത്തിന്റെ മുഖ്യധാരയിലേക്കെത്തിയിട്ടുള്ള നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ വസിക്കുന്ന ആദിവാസികളാണ്‌ 25000-ത്തോളം ഉള്ള നിക്കോബാറികള്‍. വിദ്യാഭ്യാസവും ക്രിസ്റ്റ്യന്‍ മിഷനറി മാരുടെ പ്രവര്‍ത്തനവും ആണ്‌ അവരെ ഇന്നത്തെ നിലയിലേക്ക്‌ ഉയര്‍ത്തിയത്‌. കൂട്ടുകുടുംബസമ്പ്രദായം ഇന്നും നിലനില്‍ക്കുന്ന ഇവര്‍ക്കിടയില്‍ കുടുംബത്തിലെ തലമൂത്ത ആളുടെ നേതൃത്തത്തിലാണ്‌ എന്തും ചെയ്യുന്നത്‌. ഓരോ ഗ്രാമത്തിനും ഒരു ക്യാപ്റ്റന്‍ ഉണ്ട്‌. പ്രായപൂര്‍ത്തിയായ ആര്‍ക്കും ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്‌. ഓരോ ഗ്രാമങ്ങളിലും ജന്മഗൃഹങ്ങളും മരണഗൃഹങ്ങളും ഉണ്ട്‌. ഇവിടങ്ങളില്‍ വെച്ചാണ്‌ പ്രസവവും മരണാനന്തരകര്‍മ്മങ്ങളും ചെയ്യപ്പെടുന്നത്‌. കുണ്‍സേറോ, കനാച്ചോ എന്നിവയാണ്‌ നിക്കോബാറികളുടെ പ്രധാന ഉത്സവങ്ങള്‍. ഇതില്‍ പിതാമഹന്മാരെ ആദരിക്കാനുള്ള കനാച്ചോ ഉത്സവമാണ്‌ ഏറെ പ്രധാനം.

നിക്കോബാറികള്‍ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നു. അവരുടെ ഭാഗമായ നന്‍ക്രുറി സമൂഹത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ റാണി ലക്ഷ്മിയാണ്‌. അവരുടെ അമ്മ ഇസ്‌ലോണ്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ പട്ടാളം തീരത്തെത്തിയപ്പോള്‍ ദ്വീപില്‍ ബ്രിട്ടീഷ്‌ പതാക ഉയര്‍ത്തി ജര്‍മ്മനിയെ തുരത്തി. അന്ന് ബ്രിട്ടീഷ്‌കാര്‍ ആദരസൂചകമായി നല്‍കിയതാണ്‌ റാണി പട്ടം.

ഷോംബനുകള്‍

പ്രമാണം:Shompens.jpg
ഷോം‌ബന്‍ വംശത്തില്‍പ്പെട്ട ആദിവാസി

നിക്കോബാര്‍ ദ്വീപുകളുടെ തെക്കെ അറ്റത്ത്‌ ഗ്രേറ്റ്‌ നിക്കോബാരില്‍ വസിക്കുന്ന ഷോംബനുകളും മുഖ്യധാരയിലേക്കെത്താന്‍ വിമുഖത കാണിക്കുന്നവരാണ്‌. 200-ല്‍ അധികമാണ്‌ ഇവരുടെ എണ്ണം. നാണം കുണുങ്ങികളായ ഇവരുടെ എണ്ണം ത്വക്ക് രോഗങ്ങള്‍ ബാധിച്ചാണ്‌ കുറയുന്നതെന്നു കരുതുന്നു. വേട്ടയാടി കിട്ടുന്നത്‌ കഴിച്ച്‌ ഇവര്‍ ഇന്നും വനാന്തരങ്ങളില്‍ കഴിയുന്നു. സര്‍ക്കാര്‍ ഇവര്‍ക്കായി ഡോക്ടര്‍മാരെയും സാമൂഹ്യപ്രവര്‍ത്തകരേയും നിയോഗിച്ചിട്ടുണ്ട്‌. മറ്റ്‌ ആദിവാസികളെ പോലെ തന്നെ നാളെയെ കുറിച്ചുള്ള ചിന്ത ഇവര്‍ക്കുമില്ല.

ദ്വീപുകള്‍ ഇന്ന്

ആധുനിക നിക്കോബാറിന്റെ പിതാവായി പരേതനായ ബിഷപ്പ്‌ ജോണ്‍ റിച്ചാര്‍ഡ്സണ്‍ ആദരിക്കപ്പെടുന്നു. പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുള്ള ഇദ്ദേഹമായിരുന്നു ദ്വീപുകളുടെ ആദ്യത്തെ നോമിനേറ്റഡ്‌ പാര്‍ലമെന്റ്‌ അംഗവും. ഏറെ മലയാളികള്‍ ഇവിടെ താമസിക്കുന്നു. കപ്പല്‍ ആണ്‌ ദ്വീപുകളിലേക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം. ദ്വീപുകള്‍ തമ്മിലും ബോട്ടുകള്‍ ആണ്‌ പ്രധാന യാത്രാ ഉപാധി. ദ്വീപുകള്‍ക്കുള്ളില്‍ ബസ്സുകള്‍ ഉണ്ട്‌. ദ്വീപുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നു. 43 പഞ്ചായത്തുകള്‍ ഉള്ള ദ്വീപുകള്‍ക്ക്‌ പാര്‍ലമെന്റിലേക്ക്‌ ഒരാളെ അയക്കാം. കര,നാവിക,വ്യോമസേനകളുടെ സംയുക്ത കമ്മാന്‍ഡ്‌ ദ്വീപുകളുടെ മാത്രം പ്രത്യേകതയാണ്‌. ഭാരതത്തിന്റെ ഏറ്റവും തെക്കെയറ്റമായ ഇന്ദിരാ മുനമ്പ്‌ ഇന്നൊരു വിനോദ സഞ്ചാര‍ കേന്ദ്രമാണ്‌.

ഈ ദ്വീപുകളില്‍ സ്വാതന്ത്ര്യത്തിനായി ജീവന്‍ വെടിഞ്ഞവരേറെയാണ്‌. ഒറ്റപ്പെട്ട ദ്വീപുകളുടെ ആവേശവും പ്രചോദനവും പ്രാധാന്യവും അതിലാണടങ്ങിയിരിക്കുന്നത്‌

കൃഷി

നിക്കോബാര്‍ ദ്വീപുകളില്‍ നാളികേരം സമൃദ്ധമായി വിളയുന്നു. ഇവിടെ നിന്നുള്ള പ്രധാന കയറ്റുമതിയും നാളികേരമാണ്. ഒരളവുവരെ നാളികേരം ഒരു നാണയം എന്ന നിലയിലും ഇവിടെ ഉപയോഗിച്ചിരുന്നു. പണത്തിനു പകരം നാളികേരം കൊടുത്ത് ആളുകള്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു.1915-ലെ ഒരു കണക്കനുസരിച്ച് നിക്കോബാര്‍ ദ്വീപിലെ ജനങ്ങളുടെ കൈവശം മൂന്നു കോടിയോളം നാളികേരം ഉണ്ടായിരുന്നു. ഒരു സമ്പന്നമായ കുടുംബം, 300 നാളീകേരം ദിവസം ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും പന്നിക്ക് ഭക്ഷണമായായിരുന്നു ഉപയോഗിച്ചിരുന്നത്[5].

അവലംബം

  1. http://www.and.nic.in/administrative_setup.asp
  2. 2.0 2.1 http://indiannavy.nic.in/Milan%202008_files/Page2565.htm
  3. http://www.and.nic.in/Announcements/visit/Introduction.pdf
  4. http://www.andaman.org/NICOBAR/book/history/prehistory+general/prehistory.htm
  5. 5.0 5.1 5.2 5.3 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 136–137. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. KEYNOTE ADDRESS BY CNS & CHAIRMAN COSC – AUG 05
  7. "പുരാതന ആദിവാസികളെ സുനാമിയില് നഷ്ടപ്പെട്ടോ". 24-01-2005 ]. Retrieved 09-01-2008. {{cite web}}: Check date values in: |accessdate= and |date= (help)
  8. "സുനാമിയെക്കുറിച്ചുള്ള നാട്ടറിവ് ആദിവാസികളെ രക്ഷിച്ചു". 20-01-2005 ]. Retrieved 09-01-2008. {{cite web}}: Check date values in: |accessdate= and |date= (help)
  9. 9.0 9.1 >http://www.andaman.org/NICOBAR/book/history/Britain/Hist-Britain.htm
  10. http://www.andaman.org/NICOBAR/book/history/Britain/Hist-Britain.htm
  11. http://www.andamancellularjail.org/History.htm
  12. http://pib.nic.in/feature/feyr2002/fnov2002/f181120021.html
  13. http://www.andamancellularjail.org/Fraternity.htm
  14. "A memorial to the freedom fighters". The Hindu. 15-07-2004. Retrieved 25-03-2008. {{cite web}}: Check date values in: |accessdate= and |date= (help)

കൂടുതല്‍ അറിവിന്‌

  1. പുറം ഏടുകള്‍
    1. http://www.and.nic.in/
  2. ചിത്രങ്ങള്
    1. http://www.funonthenet.in/index.php?set_albumName=Andaman-and-Nicobar-Islands&option=com_gallery&Itemid=&include=view_album.php&page=1

ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഫലകം:Link FA

വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും