"ഗണതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 13: വരി 13:
== റിപ്പബ്ലിക്കനിസം ==
== റിപ്പബ്ലിക്കനിസം ==


ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന തത്വശാസ്ത്രങ്ങൾ, റിപ്പബ്ലിക്കനിസം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്.പ്രഭു ഭരണം ,രാജവാഴ്ച,എന്നിവയ്ക്കെതിരാണ് '''റിപ്പബ്ലിക്കനിസം'''.[[ബ്രിട്ടൻ]], [[കാ‍നഡ]], [[ജപ്പാൻ]] എന്നീ രാജ്യങ്ങളിൽ ഭരണഘടനാവിധേയമായ രാജവാഴ്ചയെ റിപ്പബ്ലിക്കനിസം അംഗീകരിക്കുന്നു.
ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന തത്വശാസ്ത്രങ്ങൾ, റിപ്പബ്ലിക്കനിസം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്.പ്രഭു ഭരണം ,രാജവാഴ്ച,എന്നിവയ്ക്കെതിരാണ് '''റിപ്പബ്ലിക്കനിസം'''.[[ബ്രിട്ടണ്‍]], [[കാ‍നഡ]] , [[ജപ്പാൻ]] എന്നീ രാജ്യങ്ങളിൽ ഭരണഘടനാവിധേയമായ രാജവാഴ്ചയെ റിപ്പബ്ലിക്കനിസം അംഗീകരിക്കുന്നു.





16:25, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്.ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.റിപ്പബ്ലിക്കൻ സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു

പേരിനു പിന്നിൽ

പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത്.

പ്രത്യേകതകൾ

ഒട്ടു മിക്ക റിപ്പബ്ലിക് രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാർ പ്രസിഡന്റ് എന്നറിയപ്പെടുന്നു.(ചില രാജ്യങ്ങളിൽ കോൺസൽ , ഡോജ്, ആർക്കോൺ, എന്നിങ്ങനെ അറിയപ്പെടുന്നു.) ജനാധിപത്യ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നു.ഈ തിരഞ്ഞെടുപ്പ് നേരിട്ടോ അല്ലാതെയോ ആവാം.നേരിട്ടല്ലാത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കൌൺസിൽ ആവും രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്.സാധാരണ 4 മുതല്‍ 6 വര്‍ഷം വരെയാവും രാഷ്ട്രത്തലവന്മാരുടെ കാലാവധി.

പ്രസിഡന്‍ഷ്യല്‍ ,പാര്‍ലമെന്ററി സമ്പ്രദായങ്ങള്‍

ഒരു റിപ്പബ്ലിക് രാജ്യത്തില്‍ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരേ വ്യക്തിയായാല്‍ അത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം എന്നറിയപ്പെടുന്നു.അമേരിക്ക ഇതിനുദാഹരണമാണ്‌.പാർലമെന്ററി റിപ്പബ്ലിക് രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത വ്യക്തികളായിരിക്കും. ഇത്തരം രാജ്യങ്ങളിൽ ഭരണത്തലവൻ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു.ചില രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നാവണമെന്ന് നിർബന്ധമുണ്ട്‌.

റിപ്പബ്ലിക്കനിസം

ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന തത്വശാസ്ത്രങ്ങൾ, റിപ്പബ്ലിക്കനിസം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്.പ്രഭു ഭരണം ,രാജവാഴ്ച,എന്നിവയ്ക്കെതിരാണ് റിപ്പബ്ലിക്കനിസം.ബ്രിട്ടണ്‍, കാ‍നഡ , ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഭരണഘടനാവിധേയമായ രാജവാഴ്ചയെ റിപ്പബ്ലിക്കനിസം അംഗീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗണതന്ത്രം&oldid=543999" എന്ന താളിൽനിന്ന് ശേഖരിച്ചത്