"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Сыть круглая
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Teki ladang
വരി 44: വരി 44:
[[fr:Cyperus rotundus]]
[[fr:Cyperus rotundus]]
[[he:גומא הפקעים]]
[[he:גומא הפקעים]]
[[id:Teki ladang]]
[[ja:ハマスゲ]]
[[ja:ハマスゲ]]
[[pt:Cyperus rotundus]]
[[pt:Cyperus rotundus]]

12:17, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


മുത്തങ്ങ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുത്തങ്ങ (വിവക്ഷകൾ) എന്ന താൾ കാണുക. മുത്തങ്ങ (വിവക്ഷകൾ)

മുത്തങ്ങ Cyperus rotundus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. rotundus
Binomial name
Cyperus rotundus

പുല്ല് വര്‍ഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ മുത്തങ്ങ. ഇംഗ്ലീഷില്‍ Nut grass, Coco grass. മുത്തങ്ങ കോര എന്നും അറിയപ്പെടുന്നു. ശാസ്ത്രീയനാമം ; Cyperus rotundus (linn) (പെരുംകോര) Cyperus tuberosus (Roth) (ചെറുകോര). ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളില്‍ ചേര്‍ക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുല്‍പായ് എന്നറിയപ്പെടുന്നത്[1]. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്‌. Cyperaceae സസ്യകുടുംബത്തില്‍ Cyperus rotundus എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയില്‍ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു[2]. സംസ്കൃതത്തിലെ മുസ്ത എന്ന പേരില്‍ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്[1] എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെല്‍ വിവരിച്ചിട്ടുണ്ട്.

പേരിനു പിന്നില്‍

സംസ്കൃതത്തിലെ മുസ്തകഃ എന്ന പേരില്‍ നിന്നാണ്‌ മുത്തന്‍ കായ അഥവാ മുത്തങ്ങ എന്ന മലയള പദം ഉണ്ടായത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും സമാനമായ പേരുകളാണ്‌ ഉള്ളത്. സംസ്കൃതം: മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, ഹിന്ദി:മോഥാ, നാഗരമോഥ, ബംഗാളി: മുതാ തമിഴ്: മുഥകച, കോര.

വിതരണം

ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. [2]. കേരളത്തില്‍ വയലുകള്‍ തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങി മിക്കയിടങ്ങളിലും കാണപ്പെടുന്നു.

വിവരണം

ശരാശരി 15-30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍‍ കൂട്ടമായി വളരുന്ന ബഹുവര്‍ഷി സസ്യം. തണ്ടുകള്‍ക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകള്‍ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂര്‍ത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു[2]. കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു.

ഔഷധം

പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം

പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പര്‍പ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാല്‍ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു[1]. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാല്‍ അതിസാരം, ഗുല്‍മം,ഛര്‍ദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് സ്തനങ്ങളില്‍ പുരട്ടിയാല്‍ പാല്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും[1]. കുട്ടികള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയില്‍ മുത്തങ്ങ അരച്ച് പുക്കിളില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറിക്കിട്ടും[1]. കൂടാതെ കരപ്പന്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞള്‍ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌[1]. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മുത്തങ്ങ അരി ചേര്‍ത്ത് അരച്ച് അട ചുട്ട് കുട്ടികള്‍ക്ക് നല്‍കാറുണ്ട്.

മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റര്‍ നീളം)
ത്രികോണാകൃതിയിലുള്ള പുഷ്പ ക്രമീകരണം


അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.കെ.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും.താള്‍ 118,119. H&C Publishing House, Thrissure.
  2. 2.0 2.1 2.2 http://ayurvedicmedicinalplants.com/plants/2859.html
"https://ml.wikipedia.org/w/index.php?title=മുത്തങ്ങ_(സസ്യം)&oldid=527492" എന്ന താളിൽനിന്ന് ശേഖരിച്ചത്