"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:نەجیب مەحفوز; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ნაჯიბ მაჰფუზი
വരി 122: വരി 122:
[[it:Naguib Mahfouz]]
[[it:Naguib Mahfouz]]
[[ja:ナギーブ・マフフーズ]]
[[ja:ナギーブ・マフフーズ]]
[[ka:ნაჯიბ მაჰფუზი]]
[[ko:나기브 마푸즈]]
[[ko:나기브 마푸즈]]
[[ku:Naguib Mahfouz]]
[[ku:Naguib Mahfouz]]

23:04, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നജീബ് മഹ്ഫൂസ്
نجيب محفوظ
പ്രമാണം:Mahfouz.jpg
തൊഴിൽനോവലിസ്റ്റ്
ദേശീയതഈജിപ്ഷ്യന്‍
ശ്രദ്ധേയമായ രചന(കൾ)കൈറോ ത്രയം
അവാർഡുകൾസാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1988)

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഈജിപ്ഷ്യന്‍ നോവലിസ്റ്റായിരുന്നു നജീബ് മഹ്ഫൂസ് (അറബിക്: نجيب محفوظ‎, Nagīb Maḥfūẓ ഡിസംബര്‍ 11, 1911 - ഓഗസ്റ്റ് 30, 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

1911 ഡിസംബര്‍ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.

1954-ല്‍ 43-ആം വയസ്സില്‍ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. 1978-ലെ കാമ്പ് ഡേവിഡ് സമാധാനകരാറിനെ അനുകൂലിച്ചതിനാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. 1988-ല്‍ നോബല്‍ സമ്മാനം നേടുന്നതുവരെ ഇത് തുടര്‍ന്നു. സല്‍മാന്‍ റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങളെ ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നല്‍കിയ ആയതുള്ള ഖുമൈനിയെ തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാന്‍ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.

ഇക്കാരണങ്ങളാല്‍ ഇസ്‌ലാമികതീവ്രവാദികള്‍ മഹ്‌ഫൂസിനെയും വധിക്കാന്‍ ആഹ്വാനം ചെയ്തു. 1994-ല്‍ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകള്‍ക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തില്‍ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.

2006 ജൂലൈയില്‍ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം ഓഗസ്റ്റ് 30-ന്‌ അന്തരിച്ചു

രചനകള്‍

ഫലകം:സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1976-2000


വര്‍ഗ്ഗം:ഈജിപ്ഷ്യന്‍ നോവലെഴുത്തുകാര്‍

"https://ml.wikipedia.org/w/index.php?title=നജീബ്_മഹ്ഫൂസ്&oldid=523980" എന്ന താളിൽനിന്ന് ശേഖരിച്ചത്