"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|M.E.S Ponnani College}}
{{prettyurl|M.E.S Ponnani College}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിലുള്ള]] ഒരു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ്‌ '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സര്‍‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിലുള്ള]] ഒരു ശാസ്ത്ര മാനവീക കലാലയമാണ് '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സര്‍‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.


==വിവരണം==
==വിവരണം==

06:41, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സര്‍‌വകലാശാലക്ക് കീഴിലാണ്‌ ഈ കലാലയം.

വിവരണം

1968 ല്‍ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍ ,മുന്‍ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ നിലനില്‍ക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നല്‍കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

പ്രമുഖ അധ്യാപകര്‍

ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.

  • ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം)
  • പ്രൊഫ.എം.എം നാരായണന്‍(മലയാള സാഹിത്യം)
  • പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
  • ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
  • പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)

വിദ്യാര്‍ഥി പ്രമുഖര്‍

ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.

അവലംബം

എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്

ഫലകം:മലപ്പുറം - കോളേജുകള്‍ വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍