"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Aufrechte Studentenblume; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:گیندائے قائمہ
വരി 65: വരി 65:
[[pl:Aksamitka wzniesiona]]
[[pl:Aksamitka wzniesiona]]
[[th:ดาวเรือง]]
[[th:ดาวเรือง]]
[[ur:گیندائے قائمہ]]
[[zh:万寿菊]]
[[zh:万寿菊]]

02:12, 11 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചെണ്ടുമല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. ഇറക്ട
Binomial name
ടാജിറ്റീസ് ഇറക്ട

ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തില്‍ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകള്‍ക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി ഇവയെ വളര്‍ത്തുന്നു. ഒന്നു മുതല്‍ മൂന്നടി വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടില്‍ രണ്ട് വശത്തേക്കും നില്‍ക്കുന്ന ഇലകളാണ് ഇതിനുള്ളത്.

അപരനാമങ്ങള്‍

മലയാളത്തില്‍‌ത്തന്നെ ചെട്ടിമല്ലി, ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് എന്നിങ്ങനെ വിവിധ നാമങ്ങളില്‍ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ്‌ മലബാര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്‌. ഇംഗ്ലീഷില്‍ മാരിഗോള്‍ഡ് (Marigold) എന്നാണ് പേര്. മറാഠിയില്‍ ഝേംഡൂ ഫൂല്‍ (झेंडूफूल), ഹിന്ദിയില്‍ ഗേംദാ ഫൂല്‍ (गेंदा फूल) എന്നിങ്ങനെയാണ് നാമങ്ങള്‍.

ചരിത്രം

മല്ലികയുടെ ജന്മദേശം മെക്സിക്കോയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗര്‍ഭാശയസംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ ചികില്‍സിക്കുവാന്‍ അന്നു കാലം മുതല്‍ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.[1]

ഔഷധഗുണങ്ങള്‍

ചെണ്ടുമല്ലിക്ക് വിരശല്യം,ദഹനക്കേട്,മൂത്രവര്‍ദ്ധന,ആര്‍ത്തവ സംബന്ധിയായ പ്രശ്നങ്ങള്‍, മലബന്ധം മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവില്‍ നിന്നെടുക്കുന്ന സത്ത് ഒരു അണുനാശിനിയുമാണ്.[2]

ഉപയോഗങ്ങള്‍

ഇതിന്റെ പൂവ് അര്‍ശ്ശസ്, നേത്രരോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി ബ്രോങ്കൈറ്റിസ്,ജലദോഷം,വാതം മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളിലും ചെണ്ടുമല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്.

ചിത്രശാല

ഇവകൂടി കാണുക

ബാഹ്യകണ്ണികള്‍


ആധാരസൂചിക

  1. http://www.thehindu.com/thehindu/mag/2003/02/09/stories/2003020900660800.htm
  2. http://www.impgc.com/plantinfo_A.php?id=900&bc=


വര്‍ഗ്ഗം:പുഷ്പങ്ങള്‍

"https://ml.wikipedia.org/w/index.php?title=ചെണ്ടുമല്ലി&oldid=510887" എന്ന താളിൽനിന്ന് ശേഖരിച്ചത്