"മാംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) biochem-stub
(ചെ.) യന്ത്രം പുതുക്കുന്നു: az:Zülallar
വരി 29: വരി 29:
[[an:Proteína]]
[[an:Proteína]]
[[ar:بروتين]]
[[ar:بروتين]]
[[az:Zülal]]
[[az:Zülallar]]
[[bat-smg:Baltīms]]
[[bat-smg:Baltīms]]
[[bg:Белтък]]
[[bg:Белтък]]

06:30, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മയോഗ്ലോബിന്‍ എന്ന മാംസ്യത്തിന്റെ ത്രിമാന ഘടന, ഇതിന്റെ ഘടനയാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് ആദ്യമായി അപഗ്രഥിക്കപ്പെട്ടാത്

അമിനോ ആസിഡുകളാല്‍ നിര്‍മ്മിതമായ കാര്‍ബണീക സംയുക്തങ്ങളാണ് മാംസ്യങ്ങള്‍ അഥവാ പ്രോട്ടീനുകള്‍. നിരയായുള്ള അമിനോ അമ്ലങ്ങളില്‍ അടുത്തടുത്ത അമിനോ അമ്ലം തന്തുക്കളുടെ കാര്‍ബോക്സില്‍ ഗ്രൂപ്പിനെയും അമിനോ ഗ്രൂപ്പിനെയും പെപ്റ്റൈഡ് ബന്ധങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന.

പോളിസാക്കറൈഡുകള്‍ ന്യൂക്ലിക്ക് ആസിഡുകള്‍ പോലെയുള്ള ബൃഹതന്‍മാത്രകളെ പോലെ തന്നെ ജീവനുള്ള വസ്തുക്കളുടെ പ്രധാനപ്പെട്ട ഘടകമാണ് മാംസ്യങ്ങള്‍, എല്ലാ കോശ പ്രവര്‍ത്തങ്ങളിലും മാംസ്യങ്ങള്‍ ആവശ്യമാണ്. പല മാംസ്യങ്ങളും എന്‍സൈമുകളാണ്, ഇത്തരം മാംസ്യങ്ങള്‍ ജൈവരാസ പ്രവര്‍ത്തനങ്ങളില്‍ ഉല്‍പ്രേരകങ്ങളായി വര്‍ത്തിക്കുന്നതിനാല്‍ ഇവ ജൈവപ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്. മാംസ്യങ്ങള്‍ക്ക് ഘടനാപരമായതും യാന്ത്രികവുമായ ധര്‍മ്മങ്ങളുണ്ട്. ജന്തുക്കളുടെ ഭക്ഷണത്തില്‍ മാംസ്യം‍ ഒരു അവശ്യ ഘടകമാണ്, കാരണം ജന്തുക്കള്‍ക്ക് അവയ്ക്കാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും സ്വന്തമായി നിര്‍മ്മിക്കാ‍ന്‍ കഴിയില്ല അവ മാംസ്യങ്ങളെ ദഹിപ്പിച്ച് അവയില്‍ നിന്ന് ആവശ്യയമായ അമിനോ അമ്ലങ്ങള്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്.

ജൈവരസതന്ത്രം

20 തരത്തിലുള്ള അമിനോ അമ്ലങ്ങളാല്‍ നിര്‍മ്മിതമായ പോളിമറുകളാണ് മാംസ്യങ്ങള്‍. എല്ലാ അമിനോ അമ്ലങ്ങളും പൊതുവായ ഘടനവിശേഷം ഉള്ളവയാണ്, അവയുടെ α കാര്‍ബണുള്‍പ്പെടെ, α കാര്‍ബണിലാണ് അമിനോ ഗ്രൂപ്പും കാര്‍ബോക്സീല്‍ ഗ്രൂപ്പും വശങ്ങളിലുള്ള കണ്ണികളും ബന്ധിക്കപ്പെട്ടിരിക്കുന്നത്. പ്രോലീന്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്, അതിന് വ്യത്യസ്ത രീതിയിലുള്ള അമിനോ ഗ്രൂപ്പിന്റെ ഒരു വളയമുണ്ട്.

ഉല്‍‌പാദനം

ജീനുകളില്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളനുസരിച്ച് അമിനോ അമ്ലങ്ങളുപയോഗിച്ചാണ് മാംസ്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്.

കോശങ്ങളിലെ ധര്‍മ്മങ്ങള്‍

കോശങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ മാംസ്യങ്ങള്‍, ചില പ്രതേകതരം ആര്‍.എന്‍.എ കളെ ഒഴിച്ച് നിത്തിയാല്‍ ജീനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ജനിതക വിവരങ്ങള്‍ വഹിക്കുന്നത് മാംസ്യങ്ങളാണ്‌. മാംസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റുള്ള ജൈവതന്മാത്രകളുടെ പ്രവര്‍ത്തനങ്ങള്‍ തുഛമാണ്‌. ഇ.കോളി ബാക്ടീരിയയുടെ വെള്ളമൊഴിച്ചുള്ള ബാക്കി ഭാഗത്തിന്റെ അന്‍പത് ശതമാനവും മാംസ്യങ്ങളുടേതാണ്‌, മറ്റ് ബഹുതന്‍മാത്രകളായ ഡി.എന്‍.എ യും ആര്‍.എന്‍.എ യും യഥാക്രമം 3% ഉം 20 % ഉം ആണ്‌. ഒരു കോശത്തിലടങ്ങിയ അല്ലെങ്കില്‍ പ്രതേക വിഭാഗം കോശങ്ങളിലടങ്ങിയ മാംസ്യങ്ങളെ പൊതുവായി പ്രോട്ടോം (Proteome) എന്ന് പറയുന്നു.

The enzyme hexokinase is shown as a simple ball-and-stick molecular model. To scale in the top right-hand corner are two of its substrates, ATP and glucose.

മാംസ്യങ്ങളെ വൈവധ്യങ്ങളായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാന്‍പ്പെട്ട സവിശേഷത മറ്റ് തന്‍മാത്രകളെ പ്രതേകരീതിയില്‍ ദൃഢമായി ബന്ധിപ്പിക്കുവാനുള്ള കഴിവാണ്‌. മറ്റ് തന്‍മാത്രകളെ ബന്ധിപ്പിക്കുന്ന മംസ്യം തന്‍മാത്രയിലെ മേഖലെയെ ബന്ധന മേഖല എന്ന് വിളിക്കുന്നു, ഇത് സാധാരണയായി ഉപരിതലത്തിലെ നിമ്നഭാഗങ്ങളായൊരിക്കും. നിമ്നതലങ്ങള്‍ പ്രദാനം ചെയ്യുന്ന മാംസ്യങ്ങളുടെ ത്രിമാന ഘടനയും ചുറ്റിലും കാണപ്പെടുന്ന അമിനോ അമ്ള കണ്ണികളുടെ സ്വഭാവങ്ങളുമാണ്‌ ഈ ഗുണവിശേഷത്തിന്‌ മാംസ്യത്തെ സഹായിക്കുന്നത്.

അവലംബം

ഫലകം:Link FA ഫലകം:Link FA

വര്‍ഗ്ഗം:മാംസ്യങ്ങള്‍ വര്‍ഗ്ഗം:ജൈവരസതന്ത്രം വര്‍ഗ്ഗം:തന്‍‌മാത്രാ ജൈവശാസ്ത്രം

"https://ml.wikipedia.org/w/index.php?title=മാംസ്യം&oldid=503449" എന്ന താളിൽനിന്ന് ശേഖരിച്ചത്