"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 2: വരി 2:
{{Indian Air Force}}
{{Indian Air Force}}
{{Military of India}}
{{Military of India}}
[[ഇന്ത്യന്‍ സേന|ഇന്ത്യന്‍ സേനയിലെ]] മൂന്നു പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യന്‍ വ്യോമസേന. [[ഇന്ത്യന്‍ കരസേന|കരസേന]], [[ഇന്ത്യന്‍ നാവികസേന|നാവികസേന]] എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങള്‍. [[ഇന്ത്യ|ഇന്ത്യയുടെ]] വ്യോമസൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ '''ഇന്ത്യന്‍ വായുസേന'''. 1,70,000 അംഗബലമുള്ള ഇന്ത്യന്‍ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.<ref>[http://armedforces.nic.in/airforce/afstren.htm ഭാരതീയ വായു സേനയുടെ ആസ്തിവിവരപട്ടിക]</ref>
[[ഇന്ത്യന്‍ സേന|ഇന്ത്യന്‍ സേനയിലെ]] മൂന്നു പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യന്‍ വ്യോമസേന. [[ഇന്ത്യന്‍ കരസേന|കരസേന]], [[ഇന്ത്യന്‍ നാവികസേന|നാവികസേന]] എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങള്‍. [[ഇന്ത്യ|ഇന്ത്യയുടെ]] വ്യോമസൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ '''ഇന്ത്യന്‍ വായുസേന'''. 1,70,000 അംഗബലമുള്ള ഇന്ത്യന്‍ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.<ref>[http://armedforces.nic.in/airforce/afstren.htm ഭാരതീയ വായു സേനയുടെ ആസ്തിവിവരപട്ടിക]</ref>. എയർ ചീഫ് മാർഷൽ [[പ്രദീപ് വസന്ത് നായിക്]] ആണ് ഇന്ത്യൻ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി.


==ചരിത്രം==
==ചരിത്രം==

08:28, 8 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ വായുസേന
മുദ്രവാക്യം: നഭ സ്പർശം ദീപ്തം
ടച്ച് ദ സ്കൈ വിത്ത് ഗ്ലോറി (Touch the Sky with Glory)
ഭാരതീയ വായുസേന ആസ്ഥാനം
ന്യൂ ഡൽഹി
ഭാരതീയ വായുസേനയുടെ ചരിത്രവും പാരമ്പര്യവും
ഭാരതീയ വായുസേനയുടെ ചരിത്രം
നിലവിൽ വന്നത് ഒക്ടോബർ 08, 1932
വിമാനങ്ങൾ
ഭാരതീയ വായുസേനയുടെ വിമാനങ്ങൾ
വ്യക്തിപരം
മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ്
ചീഫ് ഓഫ് എയർമാർഷൽ
ഇന്ത്യൻ എയർ ഫോഴ്സ് റാങ്കുകൾ
ഇന്ത്യൻ സൈന്യം Indian Armed Forces
Emblem of India
Emblem
Triservices Crest
Triservices Crest.

പതാക
ഇന്ത്യൻ സായുധ സേനയുടെ പതാക

സൈന്യബലം
മൊത്തം സായുധ സേന 2,414,700 (Ranked 3rd)
സജീവ സൈനികർ 1,414,000 (Ranked 3rd)
ആകെ സൈനികർ 3,773,300 (Ranked 6th)
അർദ്ധസൈനികസേന 1,089,700
ഘടകങ്ങൾ
ഇന്ത്യൻ കരസേന
ഇന്ത്യൻ നാവികസേന
ഇന്ത്യൻ വായുസേന
ന്യൂക്ലിയർ കമാന്റ് അതോറിറ്റി (ഇന്ത്യ)
ചരിത്രം
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം
നേതൃത്വം
സർവ്വസേനാപതി രാഷ്‌ട്രപതി ദ്രൗപദി മുർമു
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹൻ
റാങ്കുകൾ
ഇന്ത്യൻ വ്യോമസേനയിലെ റാങ്കുകളും പദവികളും
ഇന്ത്യൻ കരസേനയിലെ റാങ്കുകളും പദവികളും
ഇന്ത്യൻ നാവികസേനയിലെ റാങ്കുകളും പദവികളും
സൈനിക ബഹുമതികൾ
ഇന്ത്യയുടെ സൈനിക ബഹുമതികളും അവാർഡുകളും

ഇന്ത്യന്‍ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യന്‍ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങള്‍. ഇന്ത്യയുടെ വ്യോമസൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യന്‍ വായുസേന. 1,70,000 അംഗബലമുള്ള ഇന്ത്യന്‍ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.[1]. എയർ ചീഫ് മാർഷൽ പ്രദീപ് വസന്ത് നായിക് ആണ് ഇന്ത്യൻ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി.

ചരിത്രം

പറക്കാന്‍ തയാറെടുക്കുന്ന Su-30 MKI .
USAF F-16 കലൈകുണ്ടയില്‍ പുറകില്‍ MiG-27.

ഇന്ത്യന്‍ എയര്‍ഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ 8 - ന് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായി.[2] തുടക്കത്തില്‍ 6 ആഫീസര്‍മാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയില്‍ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രന്‍ നിലവില്‍ വരികയും ചെയ്തു. 1937 - ല്‍ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ല്‍ ബര്‍മാമുന്നണിയില്‍ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായും വ്യോമസേന പ്രവര്‍ത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങള്‍ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ ഭാരതീയ വയുസേനക്ക് 9 സ്ക്വാഡ്രനുകള്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധത്തില്‍ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയല്‍ എന്ന ബഹുമതിപദം നല്‍കിയതോടെ ഇതിന്റെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികനങ്ങളിലെല്ലാം ബ്രിട്ടീഷുകാര്‍ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കാന്‍ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതല്‍ കൂടുതല്‍ ഇന്ത്യാക്കാര്‍ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേര്‍ ഇന്ത്യന്‍ വ്യോമസേന എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയര്‍മാര്‍ഷല്‍ സുബ്രതോ മുഖര്‍ജി ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി 1954 - ല്‍ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവല്‍ക്കരണം പൂര്‍ണമായി.

സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്നുള്ള ആദ്യവര്‍ഷത്തില്‍ അഭയാര്‍ഥികളെ രക്ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. 1950 - ല്‍ ആസമില്‍ ഉണ്ടായ ഭീകരമായ ഭൂകമ്പത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വായൂസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. അതിര്‍ത്തി പ്രദേശത്ത് ഗോത്രവര്‍ഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നതിലും ഭാരതീയ വായൂസേന പ്രമുഖമായ പങ്കു വഹിച്ചു. ശത്രുസേനയാല്‍ വളയപ്പെട്ട പൂഞ്ച് പട്ടണത്തില്‍നിന്നും 30,000 അഭയാര്‍ഥികളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്താനും ഭാരതീയ വായുസേനയ്ക്ക് കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രോപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങള്‍ വിസ്മയജനകങ്ങളാണ്.

ഐക്യരാഷ്ട്രസഭയുടെ നിയോഗങ്ങളനുസരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണം 1960 ജൂലായ് മാസത്തില്‍ കോംഗോയിലേക്ക് ഏതാനും വ്യോമസൈനികരെ ഇന്ത്യയില്‍ നിന്നും അയക്കുകയുണ്ടായി.[3] മികച്ച വൈദഗ്ധ്യവും ശ്രദ്ധയും ആവശ്യമുള്ള ജോലികളായിരുന്നു ഇന്ത്യന്‍ സൈനികര്‍ക്ക് അവിടെ നിര്‍‌‌വഹിക്കേണ്ടി വന്നത്. ഇരുള്‍മൂടിയ വനപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണം ഇട്ടുകൊടുക്കുക, അവരെ രക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുക. തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ കോംഗോയില്‍ നിര്‍‌‌വഹിക്കുകയുണ്ടായി. തുടര്‍ന്നു കൊറിയയിലും ഇന്തോചൈനയിലും ഇന്ത്യന്‍ വ്യോമസേനയിലെ വൈമാനികര്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണമുള്ള സമാധാനദൗത്യങ്ങള്‍ ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്.[4] വ്യോമസേന 1962 - ല്‍ മുന്നണിപ്പോസ്റ്റുകളില്‍ കരസേനയ്ക്കും സിവില്‍ഭരണകൂടത്തിനും ചെയ്തുകൊടുത്ത സേവനങ്ങള്‍ നിരവധിയാണ്. നേഫയില്‍ സേവനമനുഷ്ഠിച്ച വ്യോമസേനാ അഫീസര്‍ ഫ്ലൈറ്റ് ലഫ്. എസ്.എസ്. യാദവയ്ക്ക് സംഘടനാസാമര്‍ഥ്യവും നേതൃഗുണവും കണക്കിലെടുത്ത് പദ്മശ്രീ ബഹുമതി നല്‍കപ്പെട്ടു.

അഗ്നിപരീക്ഷണങ്ങള്‍

രാഷ്ട്രപതിഭവനു മുന്‍പില്‍ പരേഡു നടത്തുന്ന ഇന്ത്യന്‍ നേവിയിലെ ഭടന്മാര്‍

1965 - ലെ പാകിസ്താന്‍റെ ആക്രമണം ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു. 1965 സെപ്റ്റംബര്‍ 1 - ന് പാകിസ്താന്‍സേന അന്തര്‍ദേശീയ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്കു തള്ളിക്കയറുകയുണ്ടായി.[5] പാകിസ്താന്‍റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തില്‍ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യന്‍ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുകയുണ്ടായി. പാകിസ്താന്‍റെ 25 ടാങ്കുകള്‍ പ്രവര്‍ത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങള്‍ നശിപ്പിക്കാനും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു.[6] ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയര്‍ വിമാനങ്ങള്‍ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയില്‍ വച്ച് ഇന്ത്യന്‍ വ്യോമസേനയിലെ സ്ക്വാഡ്രന്‍ ലീഡര്‍ ട്രിവോര്‍ കീലര്‍ (Trevor Keeler), സെപ്റ്റംബര്‍ 3 - ന് അന്തര്‍ദേശീയ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താന്‍ സാബര്‍ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങള്‍ക്കകം പാകിസ്താനു കനത്ത നശനഷ്ഠങ്ങള്‍ വരുത്തികൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങള്‍ക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇന്ത്യന്‍ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 - ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന അത്യാധുനിക യുദ്ധമുറകളില്‍ പ്രത്യേക പരിശീലനം നേടി.

സുഖോയി Su-30 MK I

1971 - ലെ ഇന്ത്യാ - പാക്ക് യുദ്ധം ഇന്ത്യന്‍ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താന്‍ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങല്‍ സംഘടിപ്പിക്കുന്നതിലും കിഴക്കന്‍ മേഖലയില്‍ ഇന്തന്‍ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താന്‍ വ്യോമസേനയെ കിഴക്കന്‍ മേഖലയില്‍ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറന്‍ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിര്‍‌‌വഹിക്കുന്നതിലും പാകിസ്താന്‍ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വര്‍ത്താവിനിമയ സൗകര്യങ്ങളും തകര്‍ക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിര്‍‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങള്‍ അറബിക്കടലില്‍ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യന്‍

ഐ.എ.എഫ്. മിഗ്-21

വ്യോമസേന പ്രകടിപ്പിച്ച പ്രാഗല്‍ഭ്യം അല്‍ഭുതാവഹം തന്നെയായിരുന്നു.[7] 1971 നവമ്പര്‍ 22 - ന് നാലു പാകിസ്താന്‍ സാബര്‍ജെറ്റ് യുദ്ധവിമാനങ്ങള്‍ ഭാരതത്തിന്‍റെ കിഴക്കേ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തുകയും, അവയെ ഇന്ത്യന്‍ നാറ്റ് (Gnat) വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. വെടിയേറ്റ വിമാനത്തില്‍നിന്നും പാരച്യൂട്ടുപയോഗിച്ചു ചാടി രക്ഷപെടാന്‍ ശ്രമിച്ച രണ്ടു പകിസ്താന്‍ പൈലറ്റുകളെ പിടികൂടി തടവുകാരാക്കുകയും ചെയ്തു. പാകിസ്താന്‍ 1971 ഡിസംബര്‍ 3 - ന് അതിരൂക്ഷവും മുന്‍‌‌കൂട്ടി പ്ലാന്‍ ചെയ്തതുമായ മിന്നല്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. ശ്രീനഗര്‍, അവന്തിപൂര്‍, പത്താന്‍‌‌കോട്, ജോഡ്പൂര്‍, അംബാല, ആഗ്ര മുതലായ സ്ഥലങ്ങളില്‍ ഒരേസമയം പാകിസ്താന്‍ ആക്രമണം നടത്തി. അന്നു രാത്രിതന്നെ ഇന്ത്യന്‍ വ്യോമസേന്‍ പാകിസ്താനു ശക്തമായ തിരിച്ചടി നല്‍കി. പാകിസ്താനിലെ ചന്തേരി, ഷെര്‍ക്കോട്ട്, സര്‍ഗൂജ, മറി, കറാച്ചി, റാവല്‍‌‌പിണ്ടി മുതലായ സ്ഥലങ്ങളില്‍ ബോംബാക്രമണം മൂലം ഭീമമായ നാശനഷ്ടങ്ങള്‍. ഉദ്ദേശം 25 പാക്ക് വിമാനങ്ങളും നശിപ്പിക്കപ്പെട്ടു. എണ്ണത്തില്‍ രണ്ടു സൈന്യങ്ങളും ഏകദേശം തുല്യമായിരുന്നിട്ടും ഇന്ത്യന്‍ സൈനികരുടെ സാമര്‍ഥ്യവും ധീരതയുംകൊണ്ടാണ് ഇന്ത്യയ്ക്കു വ്യോമാധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞത്. 1971 - ലെ യുദ്ധത്തില്‍ പാകിസ്താന്‍ ഉപയോഗിച്ചിരുന്നത് 104-സ്റ്റാര്‍ ഫൈറ്റര്‍, മിഗ്-19, സാബര്‍ജെറ്റ്, മിറാഷ് മുതലായ യുദ്ധവിമാനങ്ങള്‍ ആയിരുന്നു. ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ പ്രധാനപ്പെട്ടവ വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എഛ്.എഫ്.-24, ഹണ്ടര്‍, മിഗ്, നാറ്റ് മുതലായവ ആയിരുന്നു.[8]

ആധുനികശക്തി

ജഗ്വാര്‍ യുദ്ധവിമാനം

ഇന്ത്യന്‍ വ്യോമസേന 45 സക്വാഡ്രനുകളുള്ള (1975) സുസജ്ജമായ ഒരാധുനീക വ്യോമ ശക്തിയായി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പഴഞ്ചന്‍ വാപിറ്റീസ് (Wapitis) യുദ്ധവിമനങ്ങള്‍ ഉപയോഗിച്ച് ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് അധികമായി ഉപയോഗിക്കുന്നത്. 1948 - ല്‍ ജറ്റ്നോദനംകൊണ്ടു പ്രവര്‍ത്തിക്കുന്ന വാമ്പയേഴ്സ് (Vampires) ഇന്ത്യന്‍ വോമസേനയ്ക്കു ലഭിക്കുന്നതിനു മുമ്പ് പിസ്റ്റണ്‍ എഞ്ജിന്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് (Hart), ഹരിക്കേയിന്‍ (Harricane), ഡെക്കോട്ട (Dakota), വെന്‍‌‌ജിയന്‍സ് (Vengeance), സ്പിറ്റ് ഫയര്‍ (Spit fire) മുതലായ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ലോക നിലവരത്തില്‍ തന്നെ ഒന്നാം കിടയില്‍ പെട്ടതെന്ന് വിഖ്യാതമായ യുദ്ധവിമാനങ്ങളില്‍ ചിലതും മികച്ച ബോംബര്‍ വിമാനങ്ങളും സ്വന്തമായി നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മ്മിതമായ നാറ്റ് (Gnat) യുദ്ധവിമാനം ഉന്നത നിലവാരമുള്ളതാണ്. എസ്. യൂ. - 7 ബോംബര്‍ വിമാനങ്ങളും ഹണ്ടറുകളും ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. മിഗ് - 21 [9]. അതിന്‍റെ പരിഷ്കരിച്ച രൂപമായ മിഗ് - 21 എം, മാരുത് (HF - 24) എന്നീ യുദ്ധവിമാനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചുവരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ബോംബര്‍ ഫോഴ്സിന്‍റെ നട്ടെല്ല് കാന്‍ബറാ (Canbera) വിമാനങ്ങളാണ്. ആധുനിക സൂപര്‍സോണിക് യുദ്ധവിമാനങ്ങളും ഇന്ത്യക്കു സ്വന്തമായുണ്ട്.

ഐ1 - 78ലാജെസ് കയറ്റിറക്കു വിമാനം

ഹിമാലയന്‍ പോസ്റ്റുകളിലും സമതല പ്രദേശങ്ങളിലും ഏതു കാലാവസ്തയേയും അതിജീവിച്ചുകൊണ്ട് സൈനികാവശ്യങ്ങള്‍ക്കുള്ള വിതരണ ശൃംഖല നിലനിര്‍ത്താന്‍ കഴിവുള്ളവയാണ് ഏ.എന്‍. - 12 വിമാനങ്ങള്‍.[10] ഇന്ത്യന്‍ വ്യോമസേനയുടെ കയറ്റിറക്കു വിമാനങ്ങളായ് ഇവ പറക്കും കോട്ടകള്‍ എന്ന പേരിലണ് അറിയപ്പെടുന്നത്. മുന്നണി പ്രദേശങ്ങളില്‍ ചരക്കു കയറ്റിറക്കിന് ഉപയോഗിക്കുന്ന ഫെയര്‍ ചൈല്‍ഡ് വിമാനങ്ങളാകട്ടെ പറക്കും കാറുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. വളരെ കുറഞ്ഞ വിസ്തീര്‍ണമുള്ള താവളങ്ങളില്‍നിന്നുപോലും ഉയര്‍ന്നു പൊങ്ങാന്‍ കാരീബസ് (Caribous) വിമാനങ്ങളോടൊപ്പം മലമ്പ്രദേശങ്ങളില്‍ സൈനിക കയറ്റിറക്കു വിമാനമായി പഴയ ഡെക്കോട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. സൈനിക ആവശ്യങ്ങള്‍ക്കുള്ള കയറ്റിറക്കിന് എലൗട്ടെ ഹെലികോപ്റ്ററുകളും, M1 - 4 ഹെലികോപ്റ്ററുകളും, ഓട്ടേഴ്സ് (Otters) വിമാനങ്ങളും ഉപയോഗിച്ചു വരുന്നു. എച്ച്. എസ്. - 74B കയറ്റിറക്കു വിമാനവും എലൗട്ടെ ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു വരുന്നു. തങ്ങള്‍ ഉപയോഗിച്ചുവരുന്ന് വിദേശ നിര്‍മിതങ്ങളായ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ക്കുള്ള മിക്ക സജ്ജീകരണങ്ങളും ഇന്ത്യന്‍ വ്യോമസേന ആവിഷ്ക്കരിച്ചിട്ടുണ്ട്. 1971 - ലെ യുദ്ധകാലത്ത് സ്വന്തം വിമാനങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍‌‌വഹിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു കഴിയുകയുണ്ടായി.

എച് എ. എല്‍. ന്‍റെ തേജസ് യുദ്ധ വിമനം.

വ്യോമസേനയ്ക്ക് ആവശ്യമുള്ള ക്യാമറാ, അഡാപ്റ്റേഴ്സ്, റഡാര്‍സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള റെക്ടിഫയറുകള്‍ മുതലായവ ഡിസൈന്‍ ചെയ്തു നിര്‍മിക്കുന്നതിലും പരിഷകരിക്കുന്നതിലും ഇന്ത്യ വിജയം കൈവരിച്ചിട്ടുണ്ട്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിനും ഇന്ത്യന്‍ വ്യോമസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഹാര്‍‌‌വാര്‍ഡ് എന്ന പരിശീലന വിമാനം ആകാശത്തുനിന്നും ഭൂമിയിലേക്കു റോക്കറ്റ് എയ്തു വിടുന്നതിനും, എ. എന്‍. - 12 എന്ന കയറ്റിറക്കു വിമാനം ബോംബിങ്ങിനു പറ്റിയ വിധത്തില്‍ പരിഷ്കരിച്ചതും ഇതിന്‍റെ ഉദാഹരണങ്ങളാണ്.

ആകാഷ് മിസൈല്‍.

ആവശ്യം വരും‌‌മ്പോള്‍ ഉപയോഗപ്പെടുത്തും വിധം മനുഷ്യശക്തി റിസര്‍‌‌വിസ്റ്റ് ആയി നിറുത്താനുള്ള ഏര്‍പ്പാടുകള്‍ വ്യോമസേനയ്ക്കുണ്ട്. മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസര്‍മാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകള്‍ക്കകം യുദ്ധരംഗത്തിറക്കാനും, റിസര്‍‌‌വിസ്റ്റുകളില്‍നിന്ന് 9 ആഫീസര്‍മാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവര്‍ത്തന രംഗത്തെത്തിക്കാനും 1971 - ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു കഴിഞ്ഞു.

വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂര്‍‌‌വ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങള്‍ കൂടുതലും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ജയ്സാല്‍മര്‍, ഉത്തര്‍ലായ്, അമൃത്‌‌സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കരുതല്‍ താവളങ്ങളായാണ് ഇവയില്‍ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങള്‍ ശത്രുക്കള്‍ക്ക് എളുപ്പം കണ്‍ടുപിടിക്കാന്‍ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തന്‍ വിദഗ്ധന്മാര്‍ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നിര്‍‌‌വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങള്‍ വച്ചുകൊണ്ട് ഇലക്ട്രോണിക് വര്‍ത്താവിനിമയ സം‌‌വിധാനങ്ങള്‍ വിപുലമായ തോതില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും ഭാവിയില്‍ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട മൂന്നു യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന അതിര്‍ത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്‍റെ ഫലമായി ഇന്ന് ഇന്ത്യന്‍ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും ഒരു വന്‍ശക്തിയായി വളര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയിലെ പൈലെറ്റുകള്‍ തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങള്‍ക്കു നേരെ ഥലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിലും യുദ്ധവിമാന നിര്‍മാണരംഗത്തും ഇന്ത്യന്‍ വിദഗ്ധന്‍‌‌മാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിന്‍റെ അഭികല്പന, വികസനം, നിര്‍മാണം എന്നിവ സുദീര്‍ഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതല്‍മുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയക്കനുസരിച്ച് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ എഛ്. എഫ്. - 24 (മാരുത്), നാറ്റ്, എഛ്. ജെ. റ്റി. - 16 (കിരണ്‍), എഛ്, എസ്. 748, മിഗ് - 21 തുടങ്ങിയ ഇനം വിമാനങ്ങള്‍ നിര്‍മിച്ചുവരുന്നു.

ചുമതലകള്‍

കരസേനയ്ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുക, മര്‍മപ്രധാനമായ സ്വന്തം സ്ഥാപനങ്ങള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകള്‍ നടത്തിയും മറ്റും നാവികസേനക്ക് ആവശ്യമയ സഹകരണം നല്‍കുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിര്‍‌‌വഹിക്കുകയും ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിര്‍ത്തി വിദേശവിമാനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളില്‍ നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കില്‍ അതു തടയാന്‍ വേണ്ടതു ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതളകള്‍.

സമാധാനകാലത്ത് വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്. വളരെ വേഗത്തില്‍ ചരക്കു കയറ്റിറക്ക് നിര്‍‌‌വഹിക്കേണ്ടി വരുമ്പോഴും വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങലാലോ ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങളും മറ്റും ആകാശമാര്‍ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മേല്‍ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.

ഹെഡ്ക്വാര്‍ട്ടേഴ്സ്

വ്യോമസേനാ ഹെഡ്ക്വാര്‍ട്ടേഴ്സ് ന്യൂഡല്‍ഹിയിലാണ്. ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ മേധാവി ചീഫ് ഒഫ് ദി എയര്‍ സ്റ്റാഫ് ആണ്. ഇദ്ദേഹത്തെ സഹായിക്കാന്‍ നാലു പ്രധാന സ്റ്റാഫ് അഫീസര്‍മാര്‍ ഉണ്ടായിരിക്കും വൈസ് ചീഫ് ഒഫ് ദി എയര്‍ സ്റ്റാഫ്, ഡപ്യൂട്ടി ചീഫ് ഒഫ് ദി എയര്‍ സ്റ്റാഫ്, എയര്‍ ഒഫീസര്‍ ഇന്‍ ചാര്‍ജ് അഡ്മിനിസ്ട്രേഷന്‍, എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മെയിന്‍റനന്‍സ് എന്നിവരാണ് പ്രധാന്‍പ്പെട്ട സ്റ്റാഫ് ആഫീസര്‍മാര്‍. അസൂത്രണ പരിപാടികള്‍ തയാറാക്കല്‍, പ്രോജക്ടു ഗ്രൂപ്പുകള്‍, ട്രെയിനിങ്, വിലയിരുത്തല്‍, വിദ്യാഭ്യാസം മുതലായ കാര്യങ്ങള്‍ വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്‍റെ നിയന്ത്രണത്തിലായിരിക്കും. ആക്രമണ പരിപാടികള്‍, വ്യോമ പ്രതിരോധം, സൈനിക ആവശ്യങ്ങള്‍ക്കുള്ള ചരക്കു കയറ്റിറക്ക്, വ്യോമയാന സുര്‍ക്ഷിതത്വം, കാലാവസ്ഥാ നിരീക്ഷണം, സിഗ്നല്‍സ്, ഇന്‍സ്പെക്ഷന്‍, കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, ഇന്‍റലിജന്‍സ് എന്നിവ ഡെപ്യൂട്ടി ചീഫ് ഒഫ് ദി എയര്‍ സ്റ്റാഫിന്‍റെ നിയന്ത്രണ പരിധിയില്‍‌‌പെടുന്ന വിഷയങ്ങളാണ്. എയര്‍ ഓഫീസര്‍ ഇന്‍‌‌‌‌ചാര്‍ജ് അഡ്മിനിസ്ട്രേഷന്‍റെ പ്രവര്‍ത്തന പരിധിയില്‍ റിക്രൂട്ട്‌‌മെന്‍റ്, അച്ചടക്കം, സര്‍‌‌വീസ് കാര്യങ്ങള്‍, നിയമനം, ഉദ്യോഗസ്ഥന്‍‌‌മാര്‍ക്കുള്ള വേതനം, പെന്‍ഷന്‍, വൈദ്യസഹായം, കണക്കു സൂക്ഷിക്കല്‍, നിയമകാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അറ്റകുറ്റപ്പണികളുടെ ചുമതലയാണ് പ്രധാനമായും എയര്‍ ആഫീസര്‍ ഇന്‍‌‌ചാര്‍ജ് മെയിന്‍റനന്‍സിനുള്ളത്.

കമാന്‍ഡുകള്‍

അഞ്ചു കമാന്‍ഡുകളും, സ്വന്ത്രമായ ഒരു ഗ്രൂപ്പും (operational group) ഇന്ത്യന്‍ വ്യോമസേനയില്‍ നിലവിലുണ്ട്. സെന്‍‌‌ട്രല്‍ എയര്‍കമാന്‍ഡ്, ഈസ്റ്റേണ്‍ എയര്‍കമാന്‍ഡ്, ട്രെയിനിങ് കമാന്‍ഡ്, മെയിന്‍റനന്‍സ് കമാന്‍ഡ്, വെസ്റ്റേണ്‍ എയര്‍കമാന്‍ഡ് എന്നിവയാണ് അഞ്ചു കമാന്‍ഡുകള്‍. നമ്പര്‍-1 ഗ്രൂപ് എന്ന പേരിലാണ് നിലവിലുള്ള ഗ്രൂപ് അറിയപ്പെടുന്നത്. പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ചിലയൂണിറ്റുകള്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ മറ്റെല്ലാ യൂണിറ്റുകളും മേല്‍‌‌പറഞ്ഞ അഞ്ച് കമാന്‍ഡുകളുടെയും നമ്പര്‍-1 ഗ്രൂപ്പിന്‍റെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. യുദ്ധവിമാന യൂണിറ്റ്, ബോംബര്‍ യൂണിറ്റ്, നിരീക്ഷണ യൂണിറ്റ്, വ്യോമ കയറ്റിറക്കു സ്ക്വാഡനുകള്‍, സിഗ്നല്‍സ് യൂണിറ്റ് മുതലായ യൂണിറ്റുകളാണ് അഞ്ചു കമാന്‍ഡുകളുടെയും നമ്പര്‍-1 ഗ്രൂപ്പിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കെതിരായി ഉണ്ടാകുന്ന വ്യോമാക്രമണങ്ങളുടെ പ്രധിരോധവും കരസേനയ്ക്കും നാവിക സേനയ്ക്കും ആവശ്യമുള്ള പിന്തുണ നല്‍കലും മറ്റ് വ്യോമപ്രധിരോധ പ്രവര്‍ത്തനങ്ങളും ഈ കമാന്‍ഡുകളുടെയും ഗ്രൂപ്പുകളുടെയും ചുമതലയില്‍ പെടുന്നു. വ്യോമസേനാ ആഫീസര്‍മാരുടെ പരിശീലന സ്ഥാപനങ്ങളുടെ ചുമതല ട്രെയിനിങ് കമാന്‍ഡിനുള്ളതാണ്. വിമാനങ്ങള്‍, സിഗ്നല്‍സ് ഉപകരണങ്ങള്‍, ആയുധങ്ങള്‍, വിസ്പോടക വസ്തുക്കള്‍ മുതലായവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കലും അവയുടെ സൂക്ഷിപ്പും മെയിന്‍റനന്‍സ് കമാന്‍ഡിന്‍റെ പ്രത്യേക ചുമതലയില്‍ പെടുന്നു.

റാങ്കുകള്‍

വ്യോമസേനയിലെ കമ്മീഷന്‍ഡ് ആഫീസര്‍ പദവികള്‍ യഥാക്രമം എയര്‍ചീഫ് മാര്‍ഷല്‍, എയര്‍മാര്‍ഷല്‍, എയര്‍‌‌വൈസ്[11] മാര്‍ഷല്‍, എയര്‍കോമഡോര്‍, ഗ്രൂപ് ക്യാപ്റ്റന്‍, വിങ്‌‌കമാന്‍ഡര്‍, സ്ക്വാഡ്രന്‍ലീഡര്‍, ഫ്ലൈറ്റ്ലെഫ്റ്റനന്‍റ്, ഫ്ലൈങ് ആഫീസര്‍, പൈലറ്റ് ആഫീസര്‍ എന്നിവയാണ്. മാസ്റ്റര്‍ വാറണ്ടാഫീസര്‍, വാറണ്ടാഫീസര്‍, ഫ്ലൈറ്റ് സാര്‍ജന്‍റ്, കോര്‍പറ്ല്‍, ലീഡിങ് എയര്‍ ക്രാഫ്റ്റ്സ്മാന്‍, എയര്‍ ക്രാഫ്റ്റ്സ്മാണ്‍, എയര്‍ ക്രാഫ്റ്റ്സ്മാന്‍ (ക്ലാസ് 1-ഉം, ക്ലാസ് 2-ഉം) എന്നിവയാണ് വ്യോമസേനയിലെ മറ്റു റാങ്കുകള്‍.[12]

റിക്രൂട്ടിങ് കേന്ദ്രങ്ങള്‍

HAL ധ്രുവ്

വ്യോമസേനയുടെ പ്രമുഖ റിക്രൂട്ടിംങ് കേന്ദ്രങ്ങള്‍:-

  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, സഫ്ദാര്‍ജംഗ്, ന്യൂഡല്‍ഹി.
  • 48, മാന്‍സ്ഫീല്‍ഡ് റോഡ്, അംബാലാകാന്‍റ്.
  • നംമ്പര്‍ 9, വീലര്‍ ബാരക്സ്, കേംബ്രിഡ്ജ് റോഡ്, കോണ്‍പൂര്‍കാന്‍റ്.
  • നമ്പര്‍ 1, ഗോഖലെ റോഡ്, കല്‍ക്കത്ത-20.
  • എ. എഫ്. - 1 ബില്‍ഡിങ്, ഹോസ്പിറ്റല്‍ ലെയിന്‍, ധോബി താലിയ, ബോംബേ-1.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, താംബരം, മദ്രാസ്.
  • H. Q. ട്രെയിനിങ് കമാന്‍ഡ്, എയര്‍ ഫോഴ്സ്, ഇന്‍ഫാന്‍റട്രി റോഡ് എന്‍റ്, ഹൈഗ്രൗണ്ട്സ്, ബാംഗ്ലൂര്‍ കാന്‍റ്.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജോഡ്പൂര്‍.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജോര്‍ഹട്, ആസാം.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, യെര്‍‌‌വാദ, പൂന.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജബല്‍‌‌പൂര്‍.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, സിക്കന്ദരാബാദ്.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജാംനഗര്‍.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, ഭുവനേശ്വര്‍.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, ശ്രീനഗര്‍.
  • എയര്‍ഫോഴ്സ് സ്റ്റേഷന്‍, സിംല. എന്നിവയാണ്.[13]

പരിശീലനം

HAL HJT-36 സിതാര

അത്യാധുനിക യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവകൊണ്ടോ സംഖ്യാബലം കൊണ്ടോ മാത്രം ഒരു വ്യോമസേനയ്ക്കും നിര്‍ണായക വിജയം നേടാനാവില്ല. അത്യാധുനിക രീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്ധ്യവും കൂടിയുണ്ടെങ്കിലേ വിജയം സുനിശ്ചിതമാവുകയുള്ളു. ഈ ലക്‌‌ഷ്യം നേടുന്നതിന് ഇന്ത്യയില്‍ അനേകം പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹൈദരാബാദിലുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ ഫ്ലൈയിങ് ആഫീസര്‍മാര്‍ക്കും മറ്റു വ്യോമസേനാ ജീവനക്കാര്‍ക്കും മികച്ച രീതിയിലുള്ള പരിശീലനം നല്‍കിവരുന്നു. വ്യോമ സേനയിലേക്ക് ആവശ്യമുള്ള സാങ്കേതിക വിദഗ്ധന്‍‌‌മാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം എന്നനിലയ്ക്ക് എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളേജും, ഭരണവിദഗ്ധന്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന് എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജും നിലവിലുണ്ട്. പരിശീലനത്തിനും സാങ്കേതിക പഠനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയിലെ ആഫീസര്‍മാരെയും സാങ്കേതിക വിദഗ്ധരെയും വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അയക്കാറുണ്ട്. ഇന്തോനേഷ്യയിലെ എയര്‍ഫോഴ്സ് ആന്‍ഡ് കമാന്‍ഡ് കോളജില്‍ ഇന്ത്യയില്‍ നിന്നും ആഫീസര്‍മാരെ പരിശീലനത്തിന് അയക്കാറുണ്ട്. നമ്മുടെ വ്യോമസേനാ സ്ഥാപനങ്ങളില്‍ സുഹൃത്‌‌രാജ്യങ്ങളിലെ ആഫീസര്‍മാര്‍ക്കും പരിസീലനം നല്‍കാറുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയവരെയാണ് ഫ്ലൈയിങ് ബ്രാഞ്ചുകളില്‍ ഏറിയകൂറും നിയമിക്കുന്നത്. പരിശീലന സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.[14]

ശാഖകള്‍

വ്യോമസേനാ പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് വിജയകരമായി പരിശീലനം കഴിഞ്ഞ് കമ്മീഷന്‍ ചെയ്യുന്ന ആഫീസര്‍മാരെ വ്യോമസേനയുടെ വിവിധ ശാഖകളില്‍ ഒന്നില്‍ പൈലറ്റ് ആഫീസര്‍ റാങ്കില്‍ നിയമിക്കുക എന്നതാണ് സാധാരണ പതിവ്. ഒരാധുനിക യുദ്ധവിമാനത്തിന് 60 ലക്ഷം രൂപയോളം വിലവരുമെന്നതുകൂടി കണക്കിലെടുത്ത് വിമനത്തിന്‍റെയും പൈലറ്റിന്‍റെയും സുരക്ഷിതത്വം പരമാവധി ഉറപ്പു വരുത്തത്തക്ക രീതിയിലുള്ള പരിശീലനങ്ങളാണ് വ്യോമസേനാ വൈമാനികര്‍ക്ക് നല്‍കി വരുന്നത്. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക പരിജ്ഞാനവും പ്രാഗല്‍ഭ്യവും ധീരതയും വ്യോമസേനയിലെ വൈമാനികര്‍ക്ക് സ്വായത്തമാക്കാന്‍ ഇത്തരം പരിശീലനങ്ങളിലൂടെ കഴിഞ്ഞിരിക്കും. ജോഡ്പൂരിലെ എയര്‍ഫോഴ്സ് ഫ്ലൈയിങ് കോളജും ഹൈദരാബാദിലെ ട്രന്‍സ്പോര്‍ട്ട് ട്രെയിനിങ് സ്ഥാപനവും ഇത്തരം ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്‍കിവര്‍ന്ന കേന്ദ്രങ്ങളാണ്.[15]

പൊതുശാഖ

തന്‍റെ റാങ്ക് എന്തുതന്നെ ആയാലും പൊതു ശാഖയിലെ ഒരു പൈലറ്റ് തന്‍റെ വ്യോമവാഹനത്തിന്‍റെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെന്ന നിലയ്ക്ക് പല പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്വവും അയാള്‍ക്കുണ്ട്. പൊതുശാഖയിലെ ഒരു പൈലറ്റ് അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകള്‍ ഉള്ളവനും ആയിരിക്കണം. വിമാനം പറത്തുന്നതില്‍ മാത്രമല്ല മറ്റനേകം ടെക്നിക്കുകള്‍ വിദഗ്ധമായി സന്ദര്‍ഭത്തിനൊത്ത് പ്രയോഗിക്കുന്നതിലും അയാള്‍ക്ക് പ്രാഗല്‍ഭ്യം ഉണ്ടായിരിക്കണം. കാറ്റിന്‍റെ ഗതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, കാന്തിക ഏറ്റക്കുറച്ചിലുകള്‍, ആധുനിക ഉപകരണങ്ങളുടെ സങ്കീര്‍ണതകള്‍.മുതലായവ മനസിലാക്കി സന്ദര്‍ഭത്തിനൊത്തുയരാനും അയാള്‍ക്കു കഴിവുണ്ടായിരിക്കണം.[16]

സാങ്കേതികശാഖകള്‍

എസ്.എ-16 ജിംലെറ്റ് പ്രദര്‍ശിപ്പിച്ചിരിക്കുന്നു

വ്യോമ വാഹനങ്ങളും വിവിധതരം സാങ്കേതിക ഉപകരണങ്ങളും പ്രയോഗക്ഷമമായ വിധത്തില്‍ സൂക്ഷിക്കേണ്ടത് സാങ്കേതിക ശാഖകളിലെ ആഫീസര്‍മാരുടെ ചുമതലയാണ്. പുതിയതരം ഉപകരണങ്ങള്‍ പരിഷ്കരിക്കുന്നതിലും സാങ്കേതിക ശാഖകളിലുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപകരണങ്ങളും അവ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക മാര്‍ഗങ്ങളും അടിക്കടി പരിഷ്ക്കരിക്കേണ്ടി വരുന്നതിനാല്‍ സാങ്കേതിക ശാഖകളില്‍ പണിയെടുക്കുന്നവര്‍ക്ക് പിടിപ്പതു ജോലി എപ്പോഴും ഉണ്ടായിരിക്കും.

ഒരു എന്‍‌‌ജിനീയര്‍ ആഫീസര്‍ക്ക് സ്ഥിരം താവളങ്ങളിലെന്നപോലെ സജീവ സേവന രംഗത്തും പ്രവര്‍ത്തിക്കേണ്ടി വരും. വ്യോമ വാഹനങ്ങള്‍ പറപ്പിക്കാന്‍ പാകത്തില്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കി വൈക്കേണ്ടതും, അവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പരിഷ്കാരങ്ങള്‍ വരുത്താന്‍ അപ്പോഴപ്പോള്‍ ശ്രദ്ധിക്കേണ്ടതും എജിനീയര്‍മാരാണ്. വ്യോമസേനയ്ക്കാവശ്യമായ സാങ്കേതികോപകരണങ്ങളുടെ ചുമതലയും അവ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങളുടെ ചുമതലയും എന്‍‌‌ജിനീയര്‍മാര്‍ക്കാണുള്ളത്. എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിമാനങ്ങളിലെ ഫോട്ടോഗ്രാഫിക്ക് ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമായി സൂക്ഷിക്കേണ്ടത് ഇലക്ട്രിക്കല്‍ എന്‍‌‌ജിനീയര്‍മാരുടെ കടമയാണ്. വാര്‍ത്താവിനിമയ സജ്ജീകരണങ്ങള്‍, ഗതാഗത സഹായകോപകരണങ്ങള്‍, റഡാര്‍ മുതലായവ സിഗ്നല്‍ ആഫീസര്‍മാരുടെ ചുമതലയിലാണ്.

ബോംബുകള്‍, എയര്‍ക്രാഫ്റ്റ് മെഷീന്‍‌‌ഗണ്ണുകള്‍ മുതലായവയുടെ സജ്ജീകരണം, പരിശോധന, അറ്റകുറ്റപ്പണികള്‍ തീര്‍ക്കല്‍, ഇവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സാങ്കേതികശാഖാ ആഫീസര്‍മാരാണ് നിര്‍‌‌വഹിക്കേണ്ടത്. വ്യോമസേനയില്‍ എന്‍‌‌ജിനീയറിങ്ശാഖ, ആര്‍മമെന്‍റ്ശാഖ, ഇലക്ട്രിക്കല്‍ശാഖ, സിഗ്നല്‍ശാഖ എന്നീ നാലു സങ്കേതിക ശാഖകളാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എയ്റോനോട്ടിക്കല്‍ എന്‍‌‌ജിനീയറിങ് (മെക്കാനിക്കല്‍), എയ്റോനോട്ടിക്കല്‍ എന്‍‌‌ജിനീയറിങ് (ഇലക്ട്രോണിക്സ്) എന്നിവ മത്രമാണ് സാങ്കേതിക ശാഖകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മുമ്പുണ്ടായിരുന്ന നാലു ശാഖകള്‍ ഈ രണ്ടു ശാഖകളായി കുറക്കുകയാണുണ്ടായത്. ഇതുമൂലം ആഫീസര്‍മാരുടെ സേവന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും സാങ്കേതിക വിഭാഗത്തിന്‍റെ കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

ഉപകരണശാഖ

സ്റ്റേഷനറി, ഫര്‍ണീച്ചര്‍ എന്നിവ ഒഴികെ വ്യോമസേനയ്ക്കാവശ്യമായ ഏറിയകൂറും സാധന സാമഗ്രികളുടെ സംഭരണവും വിതരണവും ഈ ശാഖയാണ് നിര്‍‌‌വഹിക്കുന്നത്. കണിശമായ ആസൂത്രണ വിതരണ സമ്പ്രദായങ്ങളും, കൃത്യമായ കണക്കുസൂക്ഷിപ്പും ഈ ശാഖയുടെ പ്രത്യേകതയാണ്.

വിദ്യാഭ്യാസശാഖ

എച്.എ.എല്‍-ല്‍ ഉത്പാതനത്തില്‍ ഇരിക്കുന്ന ഹവാക്ക്-132 വിമാനം

സുസംഘടിതവും പ്രഗല്‍ഭവും കഴിവുറ്റതുമായ ഒരു വ്യോമസേനയെ സൃഷ്ടിക്കുന്നതില്‍ ഈ ശാഘയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. വിദ്യാഭ്യാസ ആഫീസര്‍ ഒരു മാതൃകാധ്യാപകന്‍റെ എല്ലാ ഗുണങ്ങളുമുള്ള ആളായിരിക്കണം. വിദ്യഭ്യാസ ആഫീസര്‍മാരാണ് പൊതു വിദ്യാഭ്യാസത്തിന്‍റെ ചുമതലക്കാര്‍. സൈനികരുടെ കുട്ടികള്‍ക്കുള്ള സ്കൂളുകളുടെ ഭരണച്ചുമതലയും ലൈബ്രറികളുടെയും മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടവും വിദ്യാഭ്യാസ ആഫീസര്‍മാര്‍ നിര്‍‌‌വഹിക്കേണ്ടതുണ്ട്.

കണക്കുസൂക്ഷിപ്പുശാഖ

വ്യോമസേനയിലെ വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുകയും ക്രമീകരിക്കുകയും അവ പരിശോധിച്ച് പൊതു സ്വത്തിന്‍റെ ഉപയോഗം ന്യായാനുസൃതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ഈ ശാഖയാണ്. അക്കൗണ്ട്സ് ആഫീസര്‍ വിശ്വസ്തതയും കാര്യശേഷിയുമുള്ള വ്യക്തി ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഭരണശാഖ

സാങ്കേതിക കാര്യങ്ങള്‍ ഒഴിച്ചുള്ള പൊതുവായ സംഘടനാ പ്രശ്നങ്ങളും ഭരണപരമായ പ്രശ്നങ്ങളും ഈ ശാഖയാണ് കൈകാര്യം ചെയ്യാറുള്ളത്. അഡ്ജുറ്റന്‍റുമാര്‍, ആരോഗ്യകാര്യ ആഫീസര്‍മാര്‍, റിക്രൂട്ടിങ് ആഫീസര്‍മാര്‍, ആകാശ സഞ്ചാര നിയന്ത്രണ ആഫീസര്‍മാര്‍ മുതലായവര്‍ ഈ ശാഖയില്‍ പെട്ടവരാണ്.

കാലാവസ്ഥാശാഖ

യുദ്ധകാലത്തും, സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളും ആയി പ്രവര്‍ത്തിക്കുന്നവരാണ് ഈ ശാഖയിലെ ആഫീസര്‍മാരെന്നു പറയാം. ഒറ്റയ്ക്കോ കൂട്ടായോ ആക്രമണ-പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികര്‍ക്ക് ഇവരുടെ സഹായ സഹകരണങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. വ്യോമയാനത്തിന് ആവശ്യമായ നിര്‍ണായക വസ്തുതകളാണ് ഈ ശാഖ അപ്പപ്പോള്‍ നല്‍കുവാന്‍ ബാധ്യസ്ഥമായിട്ടുള്ളത്. കാലാവസ്ഥാ സ്ഥിതിഗതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വസ്തുനിഷ്ഠമായ വിവരങ്ങളും വൈമാനികര്‍ക്ക് മുറതെറ്റാതെ നല്‍കിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്.[17]

അവലംബം

  1. ഭാരതീയ വായു സേനയുടെ ആസ്തിവിവരപട്ടിക
  2. ^ "History of the IAF". Official Website. Webmaster IAF - Air Headquarters. http://indianairforce.nic.in/show_page.php?pg_id=98. Retrieved 2009-04-07.
  3. ^ a b Singh, Charanjit (Monsoon 2005). "The Congo Diary". Air Power Journal (Center for Air Power Studies) 2 (3): 27–45. http://www.aerospaceindia.org/Journals/Monsoon%202005/The%20Congo%20Diary.pdf. Retrieved 2009-04-25.
  4. ^ "The Congolese Rescue Operation". US Army History. http://www.history.army.mil/documents/AbnOps/TABE.htm. Retrieved 2009-04-25.
  5. ^ Dixit 2002, p. 149
  6. ^ Barua 2005, p. 193
  7. ^ a b c "The War Of December 1971". Indian Air Force. http://indianairforce.nic.in/show_page.php?pg_id=71. Retrieved 2009-05-03.
  8. ^ Choudhury, Ishfaq Ilahi. "Air aspect of the Liberation War 1971". Daily Star. http://www.mukto-mona.com/Articles/ishfaq/air_aspect71.htm. Retrieved 2009-04-08.
  9. ^ Tipnis, Anil Y.. "My Fair Lady - The MiG-21". http://www.bharat-rakshak.com/IAF/Info/Aircraft/MiG-Tipnis.html. Retrieved 2009-04-22.
  10. Raghuvanshi, Vivek (October 14, 2008). "India to Upgrade An-32 Transport Aircraft". Defence News. http://www.defensenews.com/story.php?i=3770221. Retrieved 2009-04-22.
  11. ^ "Career Opportunities as an Officer: Intermediate (10+2)". Indian Air Force. http://www.careerairforce.nic.in/career_opp/caropp_officer_intermediate.html. Retrieved 2009-04-21.
  12. ^ "Central Airmen Selection Board". Indian Air Force. http://indianairforce.nic.in/show_page.php?pg_id=135. Retrieved 2009-04-22.
  13. Ml Encyclopedia vol-4 page-104
  14. Ml Encyclopedia vol-4 page-104
  15. Ml Encyclopedia vol-4 page 104
  16. Ml Encyclopedia vol-4 page 105
  17. Ml Encyclopedia vol-4 page 105

കണ്ണികള്‍

ഇതും കാണുക

സൂര്യകിരണ്‍: ഭാരതീയ വായുസേനയുടെ വ്യോമാഭ്യാസപ്രകടനസംഘം.

വീഡിയോ

വര്‍ഗ്ഗം:ഇന്ത്യ വര്‍ഗ്ഗം:സൈനികംവര്‍ഗ്ഗം:ഇന്ത്യന്‍ സേന

"https://ml.wikipedia.org/w/index.php?title=ഭാരതീയ_വായുസേന&oldid=488728" എന്ന താളിൽനിന്ന് ശേഖരിച്ചത്