"പ്രകാശവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: ka:სინათლის წელი
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Sinag-taon
വരി 109: വരി 109:
[[th:ปีแสง]]
[[th:ปีแสง]]
[[tk:Ýagtylyk ýyly]]
[[tk:Ýagtylyk ýyly]]
[[tl:Sinag-taon]]
[[tr:Işık yılı]]
[[tr:Işık yılı]]
[[uk:Світловий рік]]
[[uk:Світловий рік]]

07:46, 21 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

1 light-year =
SI units
9.46×10^12 km 9.46×10^15 m
Astronomical units
63.2×10^3 AU 0.307 pc
US customary / Imperial units
5.88×10^12 mi 31.0×10^15 ft

ദൂരം അളക്കുന്നതിനുള്ള ഒരു ഏകകം ആണ്‌ പ്രകാശ വര്‍ഷം. അന്തര്‍ദേശീയ ജ്യോതിശാസ്ത്ര സംഘടനയുടെ നിര്‍വചനമനുസരിച്ച് പ്രകാശം ഒരു ജൂലിയന്‍ കലണ്ടര്‍ വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്.


ഒരു പ്രകാശ വര്‍ഷം

മുകളില്‍ നല്‍കിയഇരിക്കുന്ന അളവുകള്‍ നല്‍കിയിരിക്കുന്നത് ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ്, ഒരു വര്‍ഷം കൃത്യമായി 365.25 ദിവസം (31,557,600 സെക്കന്‍ഡുകള്‍).

നക്ഷ്ത്രങ്ങളിലേക്കും മറ്റുമുള്ള ദൂരത്തെ സൂചിപ്പിക്കാനാണ്‌ പ്രകാശ വര്‍ഷം ഉപയോഗിക്കുന്നത്. ജ്യോതിശാസ്ത്രത്തില്‍ പ്രകാശ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പ്രാമുഖ്യം പാര്‍സെക്കിനാണ്‌, കാരണം പാര്‍സെക്ക് കൂടുതല്‍ കൃത്യതയുള്ള ഫലങ്ങള്‍ നല്‍കുന്നു. പക്ഷെ പൊതുവായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പ്രകാശ വര്‍ഷം തന്നെയാണ്‌.

പ്രകാശ വര്‍ഷം ഉപയോഗിക്കുന്നത്

നക്ഷത്രങ്ങള്‍ നക്ഷത്രവ്യൂഹങ്ങള്‍ എന്നിവയ്ക്കിടയില്‍ ദൂരം അളക്കുന്നതിനാണ്‌ ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.


പ്രകാശം ഒരു സെക്കന്റില്‍ 3 ലക്ഷം കിലോമിറ്റര്‍ സഞ്ചരിക്കും. ഈ കണക്കില്‍, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എണ്‍പത്‌ ലക്ഷം കിലോമീറ്ററും, ഒരു വര്‍ഷം കൊണ്ട്‌ ഏകദേശം 95,000 കോടി കിലോമീറ്ററും സഞ്ചരിക്കാനാവും. അപ്പോള്‍ ഇതിനെ ഒരു ഏകകം ആക്കിയാല്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ളതുപോലുള്ള വലിയ ദൂരങ്ങള്‍ സൂചിപ്പിക്കാന്‍ നല്ലൊരു ഏകകം ആയി. അതാണ് ജ്യോതിശാസ്ത്രജ്ഞന്മാര്‍ ചെയ്തത്‌. ഈ ഏകകത്തിന്റെ വേറൊരു മെച്ചം ഒരു നക്ഷത്രത്തിലേക്കോ ഗാലക്സികളിലേക്കോ ഉള്ള അകലം പ്രകാശ ‌വര്‍ഷ ഏകകത്തില്‍ അറിഞ്ഞാല്‍ അത്രയും വര്‍ഷം പുറകിലേക്കാണ് നോക്കുന്നത്‌ എന്നര്‍ത്ഥം.

ഉദാഹരണത്തിന് ഭൂമിയില്‍ നിന്ന്‌, ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്‍‌ടോറിയിലേക്ക്‌ ഉള്ള ദൂരം 4.2 പ്രകാശ വര്‍ഷമാണ് എന്ന്‌ പറഞ്ഞാല്‍[1], ആ നക്ഷത്രത്തില്‍ നിന്ന്‌ 4.2 വര്‍ഷം മുന്‍പ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോള്‍ കാണുന്നത്‌ എന്ന്‌ അര്‍ത്ഥം. അതായത്‌ 4.2 വര്‍ഷം മുന്‍പുള്ള പ്രോക്സിമാ സെന്‍‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌ . അപ്പോള്‍ ഇന്ന്‌ ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കുമ്പോള്‍ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വര്‍ഷം അകലെയാണോ, അത്രയും വര്‍ഷം മുന്‍പുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാള്‍ കാണുന്നത്‌ എന്ന്‌ സാരം.

അവലംബം

  1. http://www.daviddarling.info/encyclopedia/P/ProximaCen.html


"https://ml.wikipedia.org/w/index.php?title=പ്രകാശവർഷം&oldid=471438" എന്ന താളിൽനിന്ന് ശേഖരിച്ചത്