"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: pl:Masakra w Sabrze i Szatili
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:סאברא און שאטילא
വരി 44: വരി 44:
[[tr:Sabra ve Şatilla Katliamı]]
[[tr:Sabra ve Şatilla Katliamı]]
[[ur:صبرا و شاتيلا قتل عام]]
[[ur:صبرا و شاتيلا قتل عام]]
[[yi:סאברא און שאטילא]]

21:19, 5 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സബ്‌റ-ശാത്തീല അഭയാര്‍‌ത്ഥി ക്യാമ്പുകളിലെ കൂട്ടക്കുരിതിക്ക് ശേഷം

ലെബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്ന സ്വബ്റയിലും ശാത്തീലയിലും ഇസ്രായേല്‍ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഈലീ ഹുബൈഖയുടെ നേതൃത്വത്തില്‍ മറോണൈറ്റ് കൃസ്ത്യന്‍ മിലീഷ്യകള്‍ നടത്തിയ കൂട്ടക്കൊലയാണ് സ്വബ്റ ശാത്തീല കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്നത്[1]. 1982 സെപ്തം‌ബറിലെ ലെബനാന്‍ ആഭ്യന്തരയുദ്ധകാലത്ത് ഇസ്രായേലിന്‍റെ ബെയ്റുത്ത്-ലെബനന്‍ അധിനിവേശത്തിന്‍റെ കീഴിലായിരുന്ന അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്നു സ്വബ്‌റയും ശാത്തീലയും. നിരായുധരായ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍‌പ്പെട്ട 3500-ഓളം മനുഷ്യജീവനുകള്‍ ഈ കൂട്ടക്കുരുതിയില്‍ ഹനിക്കപ്പെടുകയുണ്ടായി. ഏരിയല്‍ ഷാരോണിന്‍റേയും റാഫാഈല്‍ അയ്താന്‍റേയും നേതൃത്വത്തിലുള്ള ഇസ്രയേലീ സൈന്യം വളഞ്ഞു കഴിഞ്ഞിരുന്ന ക്യാമ്പുകളില്‍ കൂട്ടക്കുരുതി നടക്കുന്നതിന് കാര്‍‌മികത്വം വഹിക്കുകയായിരുന്നു ഇസ്രായേല്‍ സേന എന്ന വിമര്‍‍‌ശമുയര്‍ന്നിരുന്നു.


ഇസ്രായേലിലെ പ്രതികരണങ്ങള്‍

കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേല്‍ പൗരന്‍‌മാര്‍ ടെല്‍ അവീവില്‍ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കൂട്ടക്കൊലയില്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തില്‍ ഇസ്രായേല്‍ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കഹാന്‍ കമ്മീഷനെ നിയമിക്കുകയുണ്ടായി.

കഹാന്‍ കമ്മീഷന്‍

1982 നവം‌ബര്‍ 1ന് ഇസ്രയേല്‍ ഭരണകൂടം സുപ്രീം കോടതിയോട് കൂട്ടക്കൊലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്‌ഹാഖ് കഹാന്‍റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മീഷനെ ചീഫ് ജസ്റ്റിസ് നിയമിച്ചു. 1983 ഫെബ്രുവരി 7 ന് കഹാന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പുറത്തു വിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മനാഹെം ബെഗിനും പ്രതിരോധ മന്ത്രി ഏരിയല്‍ ഷാരോണും വിദേശകാര്യ മന്ത്രി ഇസ്‌ഹാഖ് ഷാമിറിനുമെതിരെ റിപ്പോര്‍‌ട്ടില്‍ ശക്തമായ പരാമര്‍‌ശങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍‍ന്ന് ഏരിയല്‍ ഷാരോണ്‍ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാന്‍ നിര്‍‌ബന്ധിതനായി.

അവലംബം

  1. http://www.jewishvirtuallibrary.org/jsource/History/Sabra_&_Shatila.html

വര്‍ഗ്ഗം:ലെബനന്‍ വര്‍ഗ്ഗം:പലസ്തീന്‍ വര്‍ഗ്ഗം:കൂട്ടക്കൊല വര്‍ഗ്ഗം:ഇസ്രായേല്‍