"ഫുട്ബോൾ ലോകകപ്പ് 2002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Cwpan y Byd Pêl-droed 2002
(ചെ.) യന്ത്രം പുതുക്കുന്നു: bs:Svjetsko prvenstvo u nogometu 2002.
വരി 32: വരി 32:
[[bg:Световно първенство по футбол 2002]]
[[bg:Световно първенство по футбол 2002]]
[[bn:বিশ্বকাপ ফুটবল ২০০২]]
[[bn:বিশ্বকাপ ফুটবল ২০০২]]
[[bs:Svjetsko prvenstvo u nogometu - Južna Koreja i Japan 2002.]]
[[bs:Svjetsko prvenstvo u nogometu 2002.]]
[[ca:Copa del Món de Futbol de 2002]]
[[ca:Copa del Món de Futbol de 2002]]
[[cs:Mistrovství světa ve fotbale 2002]]
[[cs:Mistrovství světa ve fotbale 2002]]

18:34, 23 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫുട്ബോൾ ലോകകപ്പ് {{{വർഷം}}}
{{{ടൂർണമെന്റിന്റെ പേര്}}}
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ {{{ടീമുകൾ}}}(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: {{{ഫൈനൽ റൌണ്ട്}}}
ആതിഥേയർ {{{ആതിഥേയർ}}}
ജേതാക്കൾ [[{{{ജേതാക്കൾ}}}]]
മൊത്തം കളികൾ {{{കളികൾ}}}
ആകെ ഗോളുകൾ {{{ഗോളുകൾ}}}
(ശരാശരി{{{ഗോൾശരാശരി}}})
ആകെ കാണികൾ {{{കാണികൾ}}}
(ശരാശരി{{{ശരാശരികാണികൾ}}} )
ടോപ്‌സ്കോറർ {{{ടോപ്‌സ്കോറർ}}}
മികച്ച താരം ഒലിവര്‍ കാന്‍(ജര്‍മ്മനി)

പതിനേഴാമത് ലോകകപ്പ് ഫുട്ബോള്‍ 2002 മെയ് 31 മുതല്‍ ജൂണ്‍ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി അരങ്ങേറി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂര്‍ണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വര്‍ധിച്ചു. ലോകകപ്പ് ഏഷ്യയില്‍ അരങ്ങേറിയതും ആദ്യമായാണ്. ലോകഫുട്ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങള്‍ തന്നെയായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ജര്‍മ്മനിയും ബ്രസീലും. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍ അഞ്ചാം തവണയും കിരീടം ചൂടി.

നിലവിലുള്ള ജേതാക്കളായ ഫ്രാന്‍സിന്റെ ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ സെനഗല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളില്‍ ഒരൊറ്റ ഗോള്‍ പോലുമടിക്കാതെ ഫ്രാന്‍സ് ഒന്നാം റൌണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നീ വന്‍ശക്തികളും ഒന്നാം ഘട്ടത്തില്‍ത്തന്നെ പുറത്തായി. ഇറ്റലിയും സ്പെയിനും രണ്ടാം റൌണ്ടിലും. വമ്പന്മാര്‍ പലരും നിലം പതിച്ചപ്പോള്‍ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പില്‍ ഏഷ്യന്‍ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാന്‍ രണ്ടാം റൌണ്ടിലെത്തിയിരുന്നു.

ചൈന, ഇക്വഡോര്‍, സെനഗല്‍, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇതില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി ഏവരെയും അല്‍ഭുതപ്പെടുത്തി. ഫൈനലിലെ രണ്ടുഗോളുള്‍പ്പടെ മൊത്തം എട്ടു ഗോള്‍ നേടി ബ്രസീലിന്റെ റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള സുവര്‍ണ്ണ പാദുകം കരസ്ഥമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോള്‍പോലും വഴങ്ങാതെ ജര്‍മ്മനിയുടെ വലകാത്ത ഒലിവര്‍ കാന്‍ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപന്ത്‌ കരസ്ഥമാക്കി. 64 കളികളിലായി 161 ഗോളുകളാണ് കൊറിയ-ജപ്പാന്‍ ലോകകപ്പില്‍ പിറന്നത്.

വര്‍ഗ്ഗം:ഫുട്ബോള്‍ മത്സരങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_2002&oldid=452544" എന്ന താളിൽനിന്ന് ശേഖരിച്ചത്