"ദന്ത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bar, bn, br, ca, cy, de, eo, es, fi, fr, gv, he, it, ja, ko, lv, nl, no, pl, ro, ru, simple, sr, sv, uk, vec, zh
(ചെ.) Quick-adding category സ്വനവിജ്ഞാനം (using HotCat)
വരി 34: വരി 34:
[[vec:Interdental]]
[[vec:Interdental]]
[[zh:齿音]]
[[zh:齿音]]

[[Category:സ്വനവിജ്ഞാനം]]

17:05, 23 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

നാവിന്റെ അഗ്രം മേല്‍പ്പല്ലിനുപിറകില്‍ സ്പര്‍ശിച്ചോ ഉരസിയോ ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് ദന്ത്യങ്ങള്‍ (Dental consonant). ഉച്ചാരണസ്ഥാനങ്ങള്‍ തമ്മില്‍ സൂക്ഷ്മഭേദംമാത്രമേ ഉള്ളൂ എന്നതിനാല്‍ പല ഭാഷകളിലും ദന്ത്യങ്ങളും ദന്തമൂലത്തില്‍ (മോണ)‍ സ്പര്‍ശിച്ചുച്ചരിക്കുന്ന വര്‍ത്സ്യങ്ങളും തമ്മില്‍ വേര്‍തിരിവില്ല. അതുപോലെ വര്‍ത്സ്യങ്ങളും മൂര്‍ദ്ധന്യങ്ങളും തമ്മിലും. എന്നാല്‍ ദ്രാവിഡഭാഷകളില്‍, വിശേഷിച്ച് മലയാളത്തില്‍ ഇവ മൂന്നും വേര്‍തിരിച്ചുതന്നെ ഉച്ചരിക്കപ്പെടുന്നു.

ഇന്ത്യന്‍ ഭാഷകളില്‍ ദന്ത്യവര്‍ഗ്ഗം എന്നപേരില്‍ ദന്ത്യസ്പര്‍ശങ്ങളുടെ ഒരു സമുച്ചയം ഉണ്ട്. ദ്രാവിഡത്തില്‍ ശ്വാസിയായ ദന്ത്യസ്പര്‍ശവും ദന്ത്യാനുനാസികവും (നാദി) മാത്രമേയുള്ളൂ. ശ്വാസി-നാദിഭേദവും അല്പപ്രാണ-മഹാപ്രാണഭേദങ്ങളും ചേര്‍ന്ന് നാല് [സ്ഫോടകം|സ്ഫോടകങ്ങളും]] അനുനാസികവും ചേര്‍ന്നതാണ് ആര്യഭാഷകളിലെ ദന്ത്യവര്‍ഗ്ഗം. എന്നാല്‍ ആര്യഭാഷകളിലും മറ്റ് ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളിലും ദന്ത്യാനുനാസികം ഒരു ഉപസ്വനം മാത്രമാണ്. സ്വതന്ത്രോച്ചാരണത്തില്‍ വര്‍ത്സ്യമോ ദന്ത്യവര്‍ത്സ്യമോ ആണ് ഇവയില്‍ ഉപയോഗിക്കുന്നത്. ദ്രാവിഡഭാഷകളില്‍ ശുദ്ധമായ ദന്ത്യാനുനാസികം ഉണ്ട്. ദ്രാവിഡത്തില്‍ തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ദ്രാവിഡഭാഷകള്‍ സംസ്കൃതത്തില്‍നിന്ന് നാദിയെയും മഹാപ്രാ‍ണങ്ങളെയും സ്വീകരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ദന്ത്യം&oldid=452412" എന്ന താളിൽനിന്ന് ശേഖരിച്ചത്