"കാളവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
{{Vehicle-stub}}
വരി 11: വരി 11:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
{{Vehicle-stub}}

[[വര്‍ഗ്ഗം:ഇരുചക്രവാഹനങ്ങള്‍]]
[[വര്‍ഗ്ഗം:ഇരുചക്രവാഹനങ്ങള്‍]]



13:56, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കാളവണ്ടി

പുരാതനകാലം മുതല്‍ക്കേ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌കാളവണ്ടി. ഇതിന്റെ മുന്‍ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. യന്ത്രവത്കൃതവാഹനങ്ങള്‍ സാധാരണമാകുന്നതിനു മുമ്പു് ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികള്‍ ധാരളമായി കണ്ടിരുന്നു. യാത്രചെയ്യാനും, ചന്തയിലേക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്നതിനും മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികള്‍ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികള്‍ക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.

ചരിത്രം

ഇന്നത്തെ കാളവണ്ടി ഋഗ്വേദസംസ്കാരത്തിന്റെ അവശിഷ്ടമാണ്‌. പോത്തും കാളകളുമാണ്‌ വൈദിക കാലത്ത് ഭാരം വഹിക്കാന്‍ ഉപയോഗിച്ചിരുന്നത്. [1]

നിര്‍മ്മാണം

തേക്ക്, വാക തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിര്‍മ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാല്‍‍ അടിക്കുന്നു. കുംഭത്തിന്റെ നടുക്ക് ഇരുമ്പിന്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമര്‍ത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തില്‍‍ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയില്‍‍ ആക്കിയശേഷം വിളക്കി ചേര്‍ക്കുന്നു. 6 കാല് കോല്‍‍ നീളം തണ്ട് വരും. 3 കാലിന്റെ അടുത്ത് വണ്ടിക്കുള്ളില്‍‍ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോല്‍‍‍ രണ്ടേ മുക്കാല്‍‍ 3 തുള കോല്‍‍ ഉണ്ടാകും. കോല്‍ മരത്തിന്മേല്‍‍ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു[2].


അവലംബം

  1. വി.വി.കെ. വാലത്ത്. ഋഗ്വേദത്തിലൂടെ - കാര്‍ഷികാഭിവൃദ്ധി. നാലാം പതിപ്പ്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം. നാഷണല്‍ ബുക്സ്റ്റാള്‍ കോട്ടയം.
  2. http://kif.gov.in/ml/index.php?option=com_content&task=view&id=146&Itemid=29


വര്‍ഗ്ഗം:ഇരുചക്രവാഹനങ്ങള്‍

"https://ml.wikipedia.org/w/index.php?title=കാളവണ്ടി&oldid=448714" എന്ന താളിൽനിന്ന് ശേഖരിച്ചത്