"ഓപ്പറ (വെബ് ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mg:Opera
(ചെ.) യന്ത്രം പുതുക്കുന്നു: ro:Opera (browser web)
വരി 260: വരി 260:
[[pl:Opera (program)]]
[[pl:Opera (program)]]
[[pt:Opera]]
[[pt:Opera]]
[[ro:Opera (web browser)]]
[[ro:Opera (browser web)]]
[[ru:Opera]]
[[ru:Opera]]
[[simple:Opera (web browser)]]
[[simple:Opera (web browser)]]

19:16, 13 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പറ
ഓപ്പറ 9.23യുടെ സ്ക്രീന്‍ഷോട്ട്
വികസിപ്പിച്ചത്ഓപ്പറ സോഫ്റ്റ്വെയര്‍ എ.എസ്.എ
Engine
  • ബ്ലിങ്ക് (ബ്രൗസർ എഞ്ചിൻ)
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംപ്ലാറ്റ്ഫോം സ്വതന്ത്രം
തരംഇന്റര്‍നെറ്റ്
അനുമതിപത്രംഉടമസ്ഥാവകാശം ഉള്ളവ
വെബ്‌സൈറ്റ്http://www.opera.com/

ഓപ്പറ സോഫ്റ്റ്വെയര്‍ കമ്പനി വികസിപ്പിച്ച വെബ് ബ്രൗസര്‍ ആണ്‌ ഓപ്പറ.വെബ് താളുകള്‍ കാണുന്നതിനു മാത്രമല്ലാതെ, ഇ-മെയില്‍ അയക്കുന്നതിനും,ഐ ആര്‍ സി ചാറ്റിങ്ങിനും,ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയല്‍ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.
ഡൗണ്‍ ലോഡ് ചെയ്യാവുന്ന സ്കിന്നുകള്‍ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.

മികച്ച സോഫ്റ്റ്വെയര്‍ എന്ന പേരു നേടിയതാണെങ്കിലും പേര്‍സണല്‍ കമ്പ്യൂട്ടറുകളില്‍ ആധിപത്യമുറപ്പിക്കാന്‍ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഫോക്സ്, സഫാരി എന്നിവക്കു പിന്നിലായി നാലാമതാണ്‌ ഓപ്പറയുടെ സ്ഥാനം. പക്ഷേ മൊബൈല്‍ ഫോണ്‍,സ്മാര്‍ട്ട് ഫോണ്‍,പി ഡി എ മുതലായ മൊബൈല്‍ ഉപകരണങ്ങളില്‍ ഓപ്പറ ആണ്‌ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്[1].

ചരിത്രം

ഹക്കോണ്‍ വ്യും ലീ, ഓപ്പറ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍

1994ല്‍ നോര്‍വേയിലെ ഏറ്റവും വലിയ ടെലികമ്മ്യുണിക്കേഷന്‍ കമ്പനിയായ ടെലെനറില്‍ ഒരു റിസര്‍ച്ച് പ്രോജക്ട് ആയിട്ടാണ്‌ ഓപ്പറ തുടങ്ങിയത്. 1995ല്‍ ഓപ്പറ സോഫ്റ്റ്വെയര്‍ എഎസ്എ എന്ന കമ്പനിയായി അത് വളര്‍ന്നു.
1997ല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യത്തെ ഓപ്പറ ആയ ഓപ്പറ വെര്‍ഷന്‍ 2.1 ഇറങ്ങി[2]. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഉപകരണങ്ങളുടെ വളര്‍ന്നു വരുന്ന വിപണി സാധ്യത തിരിച്ചറിഞ്ഞ്,അത്തരം ഉപകരണങ്ങളില്‍ ഓപ്പറ ഉപയോഗിക്കാവുന്ന രീതിയില്‍ മാറ്റുന്നതിനുള്ള പ്രോജക്ട് 1998ല്‍ തുടങ്ങി.
പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയര്‍ എന്ന നിലക്കാണ്‌ ഓപ്പറ ആദ്യം അവതരിപ്പിച്ചത്.ഒരു പരിമിത കാലാവധി കഴിഞ്ഞാല്‍ തുടര്‍ന്നുപയോഗിക്കാന്‍ ലൈസന്‍സ് കരസ്ഥമാക്കേണ്ട്തുണ്ട്.എന്നാല്‍ 2000ത്തില്‍ ഇറങ്ങിയ വെര്‍ഷന്‍ 5.0 മുതല്‍ ഈ നിബന്ധന ഉപേക്ഷിച്ചു,പകരം ലൈസന്‍സ് മേടിക്കാത്തവര്‍ പരസ്യങ്ങള്‍ കാണേണ്ടതായി വന്നു.2005ല്‍ പുറത്തിറങ്ങിയ വെര്‍ഷന്‍ 8.5 മുതല്‍ ഓപ്പറ പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. തുടര്‍ന്നുള്ള ബ്രൗസറിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ഗൂഗിള്‍ ആയി(കരാറനുസരിച്ച് ഓപ്പറയുടെ അടിസ്ഥാന തിരച്ചില്‍ സംവിധാനം ഗൂഗിള്‍ ആണ്‌)[3].
2006-ല്‍ നിന്റെന്‍ഡോയുടെ വിനോദോപാധികള്‍ക്കായുള്ള ഓപ്പറയുടെ പതിപ്പുകള്‍ പുറത്തിറങ്ങി[4][5][6][7].

സവിശേഷതകള്‍

  • ഓപ്പറ ഭൂമിയിലെ ഏറ്റവും വേഗതയുള്ള ബ്രൗസര്‍ ആണെന്ന് ഓപ്പറ സോഫ്റ്റ്വെയര്‍ കമ്പനി അവകാശപ്പെടുന്നു[8].
  • ടാബുകള്‍ ഉപയോഗിച്ചുളള ബ്രൗസിങ് രീതി ആദ്യമായി അവതരിപ്പിച്ചത് ഓപ്പറ ആണ്‌. തുടര്‍ന്ന് മോസില്ല ഫയര്‍ഫോക്സ് ഉള്‍പ്പടെയുള്ള ബ്രൗസറുകള്‍ ഈ രീതിക്ക് പ്രചാരം നല്‍കി.
  • സ്പീഡ് ഡയല്‍ എന്ന പേരില്‍ എപ്പോഴും ഉപയോഗിക്കപ്പെടുന്ന വെബ് പേജുകള്‍ തുടക്കത്തിലേ പ്രീലോഡ് ചെയ്യുന്ന രീതി ഓപ്പറ പുതുതായി അവതരിപ്പിച്ചിരിക്കുന്നു.
  • മൗസിന്റെ പ്രത്യേക ചലനങ്ങള്‍(മൗസ് ജെസ്റ്റേഴ്സ്) ഉപയോഗിച്ച് ബാക്ക്,റീ ലോഡ് തുടങ്ങി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
  • ഓപ്പറയുടെ കാഷ് വളരെ സവിശേഷമാണ്‌. പഴയ വെബ് പേജുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ അത് കാഷില്‍ നിന്ന് ലോഡാവുന്നതിനാല്‍ തെല്ലും സമയമെടുക്കുന്നില്ല. വളരെ പഴയ പേജുകളിലേക്കും ഇങ്ങനെ പെട്ടന്ന് തന്നെ പോവാന്‍ സാധിക്കും.
  • ജാവസ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മറ്റുള്ള ബ്രൗസറുകളെക്കാള്‍ ഏകദേശം രണ്ടിരട്ടി വേഗം ഓപ്പറക്കുണ്ട്[9].
  • ബ്രൗസര്‍ നിര്‍ത്തി വീണ്ടും തുടങ്ങുവാന്‍ നേരത്ത് മുന്‍പ് സന്ദര്‍ശിച്ച താളുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്രമീകരണം ഉണ്ട്. മുന്‍പ് സന്ദര്‍ശിച്ച പേജുകള്‍ എല്ലാം തന്നെ ബാക്സ്പേസ് ഉപയോഗിച്ച് കാഷില്‍ നിന്ന് കാണുകയും ചെയ്യാം.
  • സവിശേഷമായ ഡൗണ്‍ ലോഡ് മാനേജര്‍ ഇതിനോടൊപ്പം ഉണ്ട്. ഒരേ സമയം നിരവധി ഡൗണ്‍ലോഡുകള്‍ ചെയ്യാം, പലതും നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുകയോ ഇടക്ക് വച്ച് നിര്‍ത്തിയിടുകയോ ചെയ്യാം.
  • ഡൗണ്‍ ലോഡ് ചെയ്യാവുന്ന സ്കിന്നുകള്‍ മുഖേന ഓപ്പറയെ മടുപ്പുളവാക്കുന്ന സ്ഥിരം കാഴ്ചയില്‍ നിന്ന് മാറ്റിയെടുക്കാന്‍ സാധിക്കും.
  • ഓപ്പറ മെയില്‍ എന്ന ഇ-മെയില്‍ സംവിധാനവും ഐ ആര്‍ സി ചാറ്റ് സഹായിയും ഓപ്പറയിലുണ്ട്.
സ്കിന്നുകള്‍ ഉപയോഗിച്ച് ഓപ്പറയുടെ "ഫീല്‍" മാറ്റാന്‍ സാധിക്കും
  • പുതിയ വെര്‍ഷനുകളില്‍ ശബ്ദ സഹായി ഉണ്ട്.
  • കൂടാതെ മാജിക് വാന്‍ഡ് എന്ന പേരില്‍ സ്ഥിരമായി ചെയ്യുന്ന ജോലികളെ കസ്‌റ്റമൈസ് ചെയ്ത് വെക്കാനും സാധിക്കും.

സ്വകാര്യതയും സുരക്ഷയും

കുക്കികള്‍,വെബ് ചരിത്രം,കാഷ് മുതലായ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റ ഒരു ക്ലിക്ക് കൊണ്ടു തന്നെ നീക്കം ചെയ്യാനുള്ള സൗകര്യം ഓപ്പറയിലുണ്ട്.ഫിഷിങ്ങ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാന്‍, വെബ് സൈറ്റിന്റെ വിലാസം പരിശോധിച്ചുറപ്പുവരുത്താനുള്ള ബട്ടന്‍ അഡ്രസ് ബാറിലുണ്ട്.[10]

മറ്റു പതിപ്പുകള്‍

പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ മാത്രമല്ലാതെ മറ്റു പല ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന ഓപ്പറയുടെ പതിപ്പുകള്‍ ലഭ്യമാണ്‌. ഉപയോഗരീതിയിലും സൗകര്യങ്ങളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.

പി ഡി എ, സ്മാര്‍ട്ട് ഫോണുകള്‍


പി ഡി എ, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയിലെ ഉപയോഗത്തിനു വേണ്ടി വികസിപ്പിച്ച പതിപ്പാണ്‌ ഓപ്പറ മൊബൈല്‍. 2000-ല്‍ സയണ്‍ സീരീസ് 7, നെറ്റ്ബുക്ക് എന്നിവക്കു വേണ്ടിയുള്ള ആദ്യ വെര്‍ഷന്‍ പുറത്തിറങ്ങി.[11] ഇന്ന് വിന്‍ഡോസ് മൊബൈല്‍, S60, UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയിലധിഷ്ഠിതമായ നിരവധി ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള ഓപ്പറ മൊബൈല്‍ ലഭ്യമാണ്‌. 30 ദിവസത്തേക്കു സൗജന്യമായി ഓപ്പറ മൊബൈല്‍ ഉപയോഗിക്കാം. തുടര്‍ന്നുള്ള ഉപയോഗത്തിനു യുഎസ്$24 നല്‍കി ലൈസന്‍സ് കരസ്ഥമാക്കണം.[12] സോണി എറിക്സണ്‍ P990, മോട്ടോറോള RIZR Z8 തുടങ്ങി UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഓപ്പറ മൊബൈല്‍ സോഫ്റ്റ്വെയറോടു കൂടിയാണ്‌ ഉപയോക്താക്കള്‍ക്ക് നല്‍കപ്പെടുന്നത്. ഓപ്പറ മൊബൈലിന്റെ വില ഉപകരണത്തിന്റെ വിലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.[13]
ഇത്തരം ഉപകരണങ്ങളുടെ ചെറിയ സ്ക്രീനുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വെബ് പേജുകളെ പുനഃസൃഷ്ടിക്കാനുള്ള കഴിവ് ഓപ്പറ മൊബൈലിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്‌.[14]. ആവശ്യമെങ്കില്‍ ഉപയോക്താവിന്‌ പേജുകള്‍ വലുതാക്കി കാണാനുള്ള സൗകര്യവുമുണ്ട്[15]. എങ്കിലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്ന വിമര്‍ശനം ഓപ്പറ മൊബൈല്‍ നേരിടുന്നുണ്ട്[16][17] .

മൊബൈല്‍ ഫോണുകള്‍

തീര്‍ത്തും സൗജന്യമായി ലഭ്യമാകുന്ന ഓപ്പറ മിനി എന്ന സോഫ്റ്റ്വെയര്‍, പ്രധാനമായും മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചതാണ്‌. പി ഡി എ, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയിലും ഇത് ഉപയോഗിക്കാം. ജാവ എം ഇ പ്ലാറ്റ്ഫോമിന്റെ ലഭ്യതയും ജാവ എം ഇ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവും ഉപകരണത്തിനുണ്ടായിരിക്കണം.

പുരസ്കാരങ്ങള്‍

പലപ്പോഴായി നിരവധി പുരസ്കാരങ്ങള്‍ ഓപ്പറ നേടിയിട്ടുണ്ട്[18].

  • ഡൗണ്‍ലോഡ്.കോം ഏറ്റവും മികച്ചത് 5/5
  • പി സി വേള്‍ഡ് വേള്‍ഡ് ക്ലാസ് അവാര്‍ഡ്-2004,2005
  • പി സി പ്ലസ് പെറ്ഫോമന്‍സ് അവാര്‍ഡ്
  • വെബ് ഹോസ്റ്റ് മാഗസിന്‍ & ബയേഴ്സ് ഗൈഡ് എഡിറ്റേഴ്സ് ചോയ്സ്
  • പി സി വേള്‍ഡ് ബെസ്റ്റ് ഡാറ്റാ പ്രോഡക്ട്,2003
  • വെബ് അറ്റാക്ക് എഡിറ്റേഴ്സ് പിക്ക്,2003

വിപണിയിലെ പങ്ക്

സെപ്റ്റംബര്‍ 2008 വരെയുള്ള കണക്കനുസരിച്ച് ഓപ്പറയുടെ ആഗോള ബ്രൗസര്‍ വിപണിയിലെ പങ്ക് ഏകദേശം 1% ആണ്‌[19][20]. എങ്കിലും റഷ്യ[21][22][23][24], യുക്രെയിന്‍[25] എന്നീ രാജ്യങ്ങളില്‍ 18-20% വരെയും പോളണ്ട്, ലാത്‌വിയ, ലിത്വാനിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌[26] എന്നിവിടങ്ങളില്‍ 5-6% വരെയും പങ്കാളിത്തം ഓപ്പറയ്ക്കുണ്ട്.

അവലംബം

  1. "Opera Mobile". Retrieved 2008-01-14.
  2. "Opera Software - Milestones". Retrieved 2008-01-21.
  3. Baker, Loren (2005-09-20). "Opera Goes Free with Help from Google". Retrieved 2008-11-13.
  4. "Giving gamers two windows to the Web: The Opera Browser for Nintendo DS" (Press release). Opera Software. 2006-02-15. Retrieved 2008-11-13.
  5. "Nintendo DS Browser available to North American market" (Press release). Opera Software. 2007-06-08. Retrieved 2008-11-13.
  6. "A Web Revolution in the Living room: Opera partners with Nintendo to put browser on the Wii game console" (Press release). Opera Software. 2006-05-10. Retrieved 2008-11-13.
  7. "Play with the Web: Opera browser now available for download on Wii" (Press release). Opera Software. 2006-12-22. Retrieved 2008-11-13.
  8. "Opera Browser". Retrieved 2008-01-14.
  9. "Browser speed comparisons". Retrieved 2008-01-21.
  10. "Tutorial:Fraud Protection". Retrieved 2008-02-05.
  11. "mCommerce Now a Reality on Psion Platform". Retrieved 2008-10-30.
  12. "Buy Opera". Opera Software. Retrieved 2008-10-30.
  13. "Products featuring the Opera Mobile Browser". Retrieved 2008-10-30.
  14. "Opera's Small-Screen Rendering". Retrieved 2008-11-04.
  15. "Opera for Symbian S60". Retrieved 2008-11-04.
  16. Ruotsalainen, Werner (2006-06-02). "Post details: Prelude to the Opera Mobile vs NetFront article - profound differences between the two new Web browsers". Smartphone & Pocket PC Magazine. Retrieved 2008-11-04.
  17. Kuznetsov, Ivan (2006-09-02). "Opera Mobile vs. Nokia S60 browser - new browser war?". Retrieved 2008-11-04.
  18. "Opera Awards". Retrieved 2008-01-17.
  19. "Browser Version Market Share for January, 2008". 2008. Retrieved 2008-11-13. {{cite web}}: Unknown parameter |month= ignored (help)
  20. Bersvendsen, Arve (2005). "Can we please stop this statistics nonsense?". Retrieved 2008-11-13. {{cite web}}: Unknown parameter |month= ignored (help)
  21. "Посещение службы Портал" (in Russian). Retrieved 2008-02-23.{{cite web}}: CS1 maint: unrecognized language (link)
  22. "Глобальная статистика. Броузеры" (in Russian). Retrieved 2008-02-23.{{cite web}}: CS1 maint: unrecognized language (link)
  23. "Статистика использования браузеров" (in Russian). Retrieved 2008-11-13.{{cite web}}: CS1 maint: unrecognized language (link)
  24. "отчет: количество посетителей с разными браузерами" (in Russian). Retrieved 2008-11-13.{{cite web}}: CS1 maint: unrecognized language (link)
  25. "Статистика bigmir)net" (in Russian). Retrieved 2008-11-13.{{cite web}}: CS1 maint: unrecognized language (link)
  26. "The comparison of data concerning web browsers used by visitors (cookies) from Poland, the CR, Lithuania and Latvia (22.5.2007 - 28.5.2007)". RankingCEE.com. Retrieved 2008-11-13.

ഫലകം:Link FA

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഓപ്പറ_(വെബ്_ബ്രൗസർ)&oldid=443004" എന്ന താളിൽനിന്ന് ശേഖരിച്ചത്