"നെപ്പോളിയൻ ബോണപ്പാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Napoleon Bonaparte പുതുക്കുന്നു: jbo:napoleon |
||
വരി 119: | വരി 119: | ||
[[it:Napoleone Bonaparte]] |
[[it:Napoleone Bonaparte]] |
||
[[ja:ナポレオン・ボナパルト]] |
[[ja:ナポレオン・ボナパルト]] |
||
[[jbo: |
[[jbo:napoleon]] |
||
[[jv:Napoléon Bonaparte]] |
[[jv:Napoléon Bonaparte]] |
||
[[ka:ნაპოლეონ ბონაპარტი]] |
[[ka:ნაპოლეონ ბონაპარტი]] |
||
വരി 173: | വരി 173: | ||
[[war:Napoleon Bonaparte]] |
[[war:Napoleon Bonaparte]] |
||
[[yi:נאפאלעאן באנאפארטע]] |
[[yi:נאפאלעאן באנאפארטע]] |
||
[[yo:Napoleon Bonaparte]] |
|||
[[zh:拿破仑·波拿巴]] |
[[zh:拿破仑·波拿巴]] |
||
[[zh-classical:拿破崙一世]] |
[[zh-classical:拿破崙一世]] |
10:21, 10 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
Napoléon I | |
---|---|
Emperor of the French | |
[[File:|frameless|alt=]] | |
ഭരണകാലം | 20 March 1804 – 6 April 1814 1 March 1815 – 22 June 1815 |
സ്ഥാനാരോഹണം | 2 December 1804 |
പൂർണ്ണനാമം | Napoléon Bonaparte |
പദവികൾ | King of Italy Mediator of the Swiss Confederation Protector of the Confederation of the Rhine |
അടക്കം ചെയ്തത് | Les Invalides, Paris |
മുൻഗാമി | Louis XVI |
പിൻഗാമി | Louis XVIII |
അനന്തരവകാശികൾ | Napoleon II |
രാജകൊട്ടാരം | Bonaparte |
പിതാവ് | Carlo Buonaparte |
മാതാവ് | Letizia Ramolino |
ഫ്രഞ്ച് സൈനികമേധാവിയും രാഷ്ട്രീയത്തലവനുമായിരുന്നു നെപ്പോളിയന് ബോണപ്പാര്‍ട്ട് ഫ്രഞ്ച് വിപ്ലവകാലത്ത് അദ്ദേഹം സൈന്യത്തിന്റെ ജനറലായിരുന്നു. പിന്നീട് ഫ്രാന്‍സിന്റെ ഭരണാധികാരിയും, താമസിയാതെ ഫ്രഞ്ച് ചക്രവര്‍ത്തിയും പത്ത് വര്ഷത്തിനുമേലെ ഇറ്റലിയുടെ രാജാവുമൊക്കെയായി ഭരണം നടത്തി. പ്രസിദ്ധമായ വാട്ടര്‍ലൂ യുദ്ധം നപ്പോളിയന്റെ സൈന്യവുമായാണ് നടന്നത്. 1769 ഓഗസ്റ്റ് 15 ന് കാര്‍ലോ ബോണപ്പാര്‍ട്ടിന്റെയും ലറ്റിഷ്യായുടെയും മകനായി ജനിച്ചു. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. ഫ്രാന്‍സില്‍ നിന്നും അധികം ദൂരെയല്ലാത്ത കോഴ്സിക്ക എന്ന ദ്വീപിലാണ് ഇവര്‍ താമസിച്ചിരുന്നത്.
വിദ്യാഭ്യാസം
പത്ത് വയസ്സ് വരെ നെപ്പോളിയന് കോഴ്സിക്കയിലെ സ്കൂളിലാണ് പഠിച്ചത്. പക്ഷേ നെപ്പോളിയന്റെ ജനനത്തിനു മുമ്പേ തന്നെ കോഴ്സിക്ക ഫ്രാന്‍സിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. കോഴ്സിക്കയുടെ സ്വാതന്ത്രത്തിനുവേണ്ടി പൊരുതിയ ധീരയോദ്ധാക്കളോട് കരുണ തോന്നിയ ഫ്രഞ്ച് സര്‍ക്കാര്‍, അവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക മാത്രമല്ല ചെയ്തത്, മറിച്ച് അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി സഹായവും അനുവദിച്ചു. അങ്ങനെ കാര്‍ലോ ബോണപ്പാര്‍ട്ടിന് സര്‍ക്കാര്‍ ജോലിയും അദ്ദേഹത്തിന്റെ മകനായ നെപ്പോളിയന് സൈനിക വിദ്യാഭ്യാസവും നല്കി. അങ്ങനെ 1779 ല്‍ നെപ്പോളിയന് ‘ബ്രന്നി’ സൈനിക സ്കൂളില്‍ പഠനം ആരംഭിച്ചു. ഭൂമിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കേമനായ നെപ്പോളിയന് വായനാശീലവും ഉണ്ടായിരുന്നു. സീസര്‍, അലക്സാണ്ടര്‍ എന്നിവരായിരുന്നു ആ ബാലന്റെ ആരാധനാപുരുഷന്മാര്‍.
സൈനികജീവിതം
1784 ല്‍ അദ്ദേഹം പാരീസിലെ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. പതിനാറാം വയസ്സില്‍ നെപ്പോളിയന്റെ സൈനിക പരിശീലനം പൂര്‍ത്തിയായി. വാലന്‍സ് എന്ന സ്ഥലത്തെ പീരങ്കിപ്പടയില്‍ സബ് ലെഫ്റ്റനന്റായിട്ടായിരുന്നു ആദ്യ നിയമനം. ഒഴിവ് സമയത്ത് പുരാതന ഗ്രീക്ക് തത്വചിന്തയും ചരിത്രപ്രസിദ്ധരായ പോരാളികളുടെ യുദ്ധനയതന്ത്രങ്ങളും വായിച്ച് മനസ്സിലാക്കുകയും വായിക്കുന്ന പ്രധാന ആശയങ്ങള്‍ കുറിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളുടെ ഭൂപടം വരയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രധാനവിനോദങ്ങളില്‍ ഒന്നായിരുന്നു.
1791 ല്‍ നെപ്പോളിയന് ലഫ്റ്റനന്റായി ഉദ്യോഗക്കയറ്റം കിട്ടി. 1792 ല്‍ അദ്ദേഹം കോഴ്സിക്കയിലേക്ക് ഒരു അവസാന ശ്രമ പോരാട്ടത്തിന് തിരിച്ച് വന്നെങ്കിലും അവിടത്തെ ജനങ്ങള്‍ സമരം ചെയ്യാന്‍ തയ്യാരായില്ല. ജനങ്ങള്‍ അദ്ദേഹത്തെ നാട് കടത്തി.അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. അങ്ങനെ ഒരു മുറിവേറ്റ കടുവയെ പോലെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളുമായി ഒരു തോണിയില്‍ ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു.
1792 ല്‍ റിപ്പബ്ലിക്കന്‍ ഗവണ്മെന്റ് അധികാരത്തില്‍ വരികയും ഫ്രാന്‍സിലെ പ്രധാന തുറമുഖമായ ടൂലണ് തുറമുഖത്തെ തിരിച്ച് പിടിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ നെപ്പോളിയനെ ഡ്യൂഗോമിയറോടൊപ്പം നിയോഗിച്ചു. അതിലെ വിജയത്തിന് ശേഷം നെപ്പോളിയന് ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടി.
1794 ല്‍ നാഷണല്‍ കണ്വന്ഷന് എന്ന പുതിയ സര്‍ക്കാര്‍ രൂപികരിക്കപെട്ടു, അതില്‍ നെപ്പോളിയനെ പ്രതിരോധവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാക്കി. 1795 ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച വലിയൊരു വിപ്ലവം അടിച്ചമര്‍ത്താന്‍ നെപ്പോളിയനെ നിയോഗിച്ചു. ചരിത്ര പ്രസിദ്ധമായ ലോഡി യുദ്ധത്തിലും നെപ്പോളിയന് വിജയകൊടി പാറിച്ച് മുന്നേറി. നെപ്പൊളിയന്റെ പ്രിയപ്പെട്ട സൈനിക വിഭാഗമാണ് ഓള്‍ഡ് ഗാര്‍ഡ്സ്.
1798 ല്‍ ഈജിപ്ത് കീഴടക്കി ഫ്രാന്‍സില്‍ തിരിച്ചെത്തി തന്റെ രാജ്യത്തിന്റെ പരമാധികാരിയായി. 1804 ല്‍ അദ്ദേഹം ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി. ജോസഫൈനായിരുന്നു അദ്ദേഹത്തിന്റെ പത്നി. പക്ഷെ 1810 ല്‍ അദ്ദേഹം ഓസ്ട്രിയന്‍ രാജാവിന്റെ മകള്‍ മേരിയെ വിവാഹം കഴിച്ചു. ജോസഫൈനുമായി വിവാഹമോചനം നേടി.
റഷ്യയിലേക്ക് നടത്തിയ പടയോട്ടമാണ് നെപ്പോളിയന്റെ ശക്തിക്ഷയത്തിന്റെ തുടക്കത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. ഫ്രഞ്ച് സൈന്യവുമായി നേരിട്ടു യുദ്ധം ചെയ്യാതെ, പട്ടണങ്ങളും മറ്റും ഉപേക്ഷിച്ച് പിന്മാറുന്ന തന്ത്രമാണ് ഈ ആക്രമണത്തെ നേരിടാന്‍ റഷ്യന്‍ സൈന്യാധിപനായിരുന്ന കുട്ടുസോവ് സ്വീകരിച്ചത്. റഷ്യയുടെ വിശാലതയില്‍, ആക്രമണ സൈന്യത്തിന് ഈ തന്ത്രത്തെ നേരിടുകയെന്നത് അസാധ്യമായിരുന്നു.[1] ഒടുവില്‍, ക്ഷീണിച്ചവശരായി മോസ്കോയിലെത്തിയ ഫ്രഞ്ച് സൈന്യം കണ്ടത് തീരെ ഉപേക്ഷിക്കപ്പെട്ട തലസ്ഥാനമാണ്. പോരാഞ്ഞ് പട്ടണത്തില്‍ പലയിടങ്ങളിലും അഗ്നിബാധയും ഉണ്ടായി. അവയുടെ കാരണം വ്യക്തമല്ല. പിന്‍വാങ്ങിയ റഷ്യന്‍ സൈന്യമാണ് അവക്കു പിന്നില്‍ എന്നും അല്ല ഉപേക്ഷിക്കപ്പെട്ട പട്ടണത്തില്‍ സ്വാഭാവിക കാരണങ്ങള്‍ കൊണ്ടുടായ അഗ്നിബാധയാണ് എന്നുമൊക്കെ അഭിപ്രായമുണ്ട്. ഒടുവില്‍ ഫ്രഞ്ച് സൈന്യത്തിന് തിരിച്ചോടുകയല്ലാതെ വഴിയില്ലെന്നായി. അഞ്ചര ലക്ഷം യോദ്ധാക്കളുണ്ടായിരുന്ന സൈന്യത്തിന്റെ അംഗബലം, പാരീസില്‍ മടങ്ങിയെത്തിയപ്പോള്‍, ഏതാനും ആയിരമായി ചുരുങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ റഷ്യന്‍ ഒളിപ്പോരാളികളുടെ ആക്രമണത്തിനും റഷ്യയുടെ കടുത്ത കാലാവസ്ഥക്കും വിശപ്പിനും ഒക്കെ ഇരകളായി നശിച്ചു. അങ്ങനെ മടങ്ങി വന്ന നെപ്പോളിയനെതിരെ ഫ്രാന്‍സിന്റെ ശത്രുസൈന്യങ്ങള്‍ ഒത്തുചേര്‍ന്ന് നീങ്ങി. ശക്തമായ ആക്രമണം നെപ്പോളിയന് സൈന്യത്തെ തളര്‍ത്തി. ഫ്രാന്‍സില്‍ ലൂയി പതിനെട്ടാമന്‍ രാജാവാവുകയും നെപ്പോളിയനെ എല്‍ബ ദ്വീപിലേക്ക് നാട് കടത്തുകയും ചെയ്തു.
എന്നാല്‍ താമസിയാതെ എല്‍ബയില്‍ നിന്ന് രക്ഷപെട്ട് നെപ്പോളിയന് ഫ്രാന്‍സിലെത്തി. പുതിയ രാജാവ് ഇതിനകം ജനങ്ങളുടെ അപ്രീതിക്ക് പാത്രമായിരുന്നു. അങ്ങനെ നെപ്പോളിയന് വീണ്ടും ചക്രവര്‍ത്തിയായി. അതിനൊപ്പം ശത്രുക്കളും ഏറി. തുടര്‍ന്ന് വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന് പരാജയപ്പെട്ടു. ഫ്രഞ്ച് സര്‍ക്കാര്‍ നെപ്പോളിയനെ സ്വീകരിച്ചില്ല. അങ്ങനെ ചക്രവര്‍ത്തി സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിന്റെ അതിഥിയായി കഴയാന് ആഗ്രഹിച്ചെങ്കിലും ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ തടവിലാക്കി. ഒടുവില്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപായ സെയിന്റ് ഹെലീനയിലേക്ക് നാടുകടത്തി.
മരണകാരണം
സെയിന്റെ ഹെലീനയില് വച്ചുള്ള നെപ്പോളിയന്റെ മരണകാരണം ചരിത്രത്തില്‍ പലവട്ടം വിവാദത്തിന് കാരണമായിട്ടുണ്ട്. നെപ്പോളിയന്റെ കുടുംബാംഗങ്ങള്‍ തെരഞ്ഞെടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ മൃതദേഹപരിശോധനക്ക് നേതൃത്വം നല്കിയ വിദഗ്ധന്‍ ഫ്രാന്‍സെസ്കോ അന്റോമാര്ക്കി, ഉദരാര്‍ബുദം ആണ് മരണകാരണമായി അദ്ദേഹത്തിന്റെ മരണസര്‍ട്ടിഫിക്കറ്റില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആര്‍സെനിക് വിഷബാധയാണ് മരണകാരണം എന്ന അഭിപ്രായം ശക്തി പ്രാപിച്ചു.
കുറിപ്പുകള്‍
^ ഫ്രഞ്ചുകാരുടെ ആക്രമണസൈന്യത്തിന് മുന്പില് പിന്മാറി ഓടുമ്പോഴും "ഞാന്‍ അവരെ കുതിരയിറച്ചി തീറ്റിക്കും" എന്ന് വീമ്പടിച്ചു കൊണ്ടിരുന്ന കുട്ടുസോവിനെ ഒരു കോമാളിയായാണ് അന്ന് പലരും കണക്കാക്കിയത്. റഷ്യയുടെ കാലാവസ്ഥ തന്നെ ആക്രമണസൈന്യത്തെ നശിപ്പിക്കാന്‍ മതി എന്ന വിശ്വാസമായിരുന്നു കുട്ടുസോവിന്റെ തന്ത്രത്തിന് അടിസ്ഥാനം[1]
ആധാരസൂചിക
- ↑ ലിയോ ടൊള്സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവല്‍
ഫലകം:Link FA
ഫലകം:Link FA
ഫലകം:Link FA
ഫലകം:Link FA
ഫലകം:Link FA
ഫലകം:Link FA
ഫലകം:Link FA
ഫലകം:Link FA