"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 7: വരി 7:
{{ഹിന്ദു ദൈവങ്ങള്‍}}
{{ഹിന്ദു ദൈവങ്ങള്‍}}


{{Stub}}
{{Hinduism-stub}}

08:18, 1 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Vettekkaran chuvar.JPG
വേട്ടക്കൊരുമകന്‍ ഒരു ചുവര്‍ചിത്രകാരന്റെ സൃഷ്ടിയില്‍

ശ്രീപരമേശ്വരന്‍ പാര്‍വ്വതിസമേതനായി കാട്ടാ‍ളവേഷത്തില്‍ വേട്ടയ്ക്കു പോയപ്പോള്‍ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകന്‍. വേട്ടയ്ക്കരന്‍, വേട്ടയ്ക്കൊരുമകന്‍, വേട്ടക്കൊരു സ്വാമി, കിരാതമൂര്‍ത്തി എന്നെല്ലാം ഈ ദേവനെ വിശേഷിപ്പിക്കാറുണ്ട്. ഇവയോരോന്നും അര്‍ത്ഥവത്താണ്. വേട്ടയ്ക്കൊരുമകന്‍ ലോപിച്ചുണ്ടായതാണ് വേട്ടയ്ക്കരന്‍. വേട്ടയ്ക്കൊരുമകന്‍ പൊതുവെ ശാന്തശീലനായി കാ‍ണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.

വേട്ടയ്ക്കൊരുമകന്‍ കേരളത്തില്‍ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ദേവനാണ്. ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കന്‍ കേരളത്തില്‍ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. നീലേശ്വരം, കോട്ടയ്ക്കല്‍, നിലമ്പൂര്‍, പെരുവല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനില്‍ക്കുന്നത് നിലമ്പൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂര്‍ വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂര്‍ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴ, ചേര്‍ത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കന്‍ പറവൂര്‍ മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങള്‍ ഉണ്ട്.

ഫലകം:ഹിന്ദു ദൈവങ്ങള്‍

"https://ml.wikipedia.org/w/index.php?title=വേട്ടയ്ക്കൊരുമകൻ&oldid=434168" എന്ന താളിൽനിന്ന് ശേഖരിച്ചത്